ചിത്രത്തിന്റെ പൂജ വേളയിൽ നിന്നും
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനാകുന്നു. വൗ സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് വിലാസിനി സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നവംബർ മൂന്ന് ചൊവ്വാഴ്ച തൊടുപുഴയിൽ ആരംഭിച്ചു.
പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയായിരുന്നു ആരംഭം കുറിച്ചത്. നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ സ്വിച്ചോൺ കർമ്മവും കന്നഡ നടൽ മണികണ്ഠ ഫസ്റ്റ് നൽകി ക്കൊണ്ടായിരുന്നു തുടക്കം.
ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരനായ ഒരു മനുഷ്യന്റെ കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. ഒരു നാടിന്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ടാനങ്ങളുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജഗൻ ഷാജി കൈലാസ്.
താൻ ചെയ്ത നീക്കം എന്ന ചിത്രം പൂർത്തിയായി പ്രദർശനത്തിന് സജ്ജമായി വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രം ആരംഭിച്ചിരിക്കുന്നത്. നീക്കം പൂർണമായും ത്രില്ലർ മൂവിയായിരുന്നുവെങ്കിൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ജോണറാണ് ഈ ചിത്രത്തിനു വേണ്ടി
സ്വീകരിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിലെ പ്രകാശനെന്ന കഥാപാത്രത്തെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ്.
വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ് (വാഴ ഫെയിം), അനഘ നാരായണൻ, നോബി, നന്ദലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, ടെസ്നി ഖാൻ, കൃഷ്ണ പ്രഭ, വൃന്ദമേനോൻ, ഹരീഷ് ( ഉയിർ ഫെയിം) സുനിൽകുമാർ, ഉണ്ണി നായർ, അനൂപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിബിൻ ബാലചന്ദ്രന്റേതാണു തിരക്കഥ. സംഗീതം_ ഇലക്ട്രോണിക്സ് കിളി. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- സൂരജ് ഇ. എസ്. പ്രൊജക്റ്റ് ഡിസൈനർ- എൻ. എസ് രതീഷ്. കലാസംവിധാനം-മകേഷ് മോഹൻ. മേക്കപ്പ്_ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ- വെങ്കി. അസോസിയേറ്റ് ഡയറക്ടർ-വൈശാഖ് രാമൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഡിസൈൻ. ലമണേഡ് സ്റ്റുഡിയോസ്. സ്റ്റിൽസ്. നിദാദ്. പ്രൊഡക്ഷൻ മാനേജർ- അനിൽ അൻസാദ്. പ്രൊഡക്ഷൻ എക്സികുടീവ്- രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Tags : Suraj Venjaramoodu Jagan Shaji Kailas new film cinema malayalam surajvenjaramood surajven