കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ‘അഞ്ചാം പാതിര’ എന്ന ഹിറ്റിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഇതേ ടീം ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
അഞ്ചാം പാതിര’യ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുമ്പോൾ പുതിയ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്. ജോർജ് ജേക്കബാണ് ചിത്രത്തിന്റെ സംവിധാനം.
ജോർജ് ജേക്കബിന്റെ ആദ്യ സംവിധാനം കൂടിയാണ് ചിത്രം. വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന പുതിയ ചിത്രത്തെ ആകാംക്ഷയോടെ നോക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ പേരോ, മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്മസ് റിലീസായ മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ റിലീസിനെത്തിക്കഴിഞ്ഞാൽ ആകും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
Tags : Aashiq Usman Aashiq Usman Productions Kunchacko Boban 'Anjaam Pathiraa Movie