മോഹൻലാലും ജൂഡ് ആന്തണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാതാവായി ആഷിഖ് ഉസ്മാൻ. മോഹൻലാലിന്റെ 370ാം ചിത്രമായാകും ഇത് ഒരുങ്ങുക. അടുത്ത വർഷം ചിത്രീകരം ആരംഭിക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
തരുൺ മൂർത്തി ചിത്രമായ ‘അതിമനോഹരം’ നിർമിക്കുന്നതും ആഷിഖ് ഉസ്മാൻ ആണ്. നിലവിൽ മോഹൻലാൽ ഇപ്പോൾ ‘ഓപ്പറേഷൻ ഗംഗ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ജോർജിയയിലാണ് ഷൂട്ട് ചെയ്യുന്നത്.
‘ഓപ്പറേഷൻ ഗംഗ’യ്ക്കൊപ്പം അനൂപ് സത്യൻ ചിത്രത്തിന്റെയും ഷൂട്ടിംഗ് തുടങ്ങുമെന്നാണ് സൂചന. അതിനുശേഷം പ്രിയദർശന്റെയും ദിലീഷ് പോത്തന്റെയും സിനിമകൾ പൂർത്തീകരിക്കും. ഈ രണ്ട് പ്രോജ്കടുകൾ കഴിഞ്ഞാൽ ജൂഡ് ചിത്രത്തിലേക്കു കടക്കും.