പോസ്റ്റർ
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിച്ച് ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് സ്വന്തമാക്കി.
ആഗോളതലത്തിൽത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു മ്യൂസിക്ക് കമ്പനിയാണ് യുണിവേഴ്സൽ ഗ്രൂപ്പ്. 2013-ന് ശേഷം യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ രംഗത്തേക്കു കടന്നുവരുന്നത് മായൻ എന്ന ചിത്രത്തിലൂടെയാണ്.
ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.
Tags : maayan Maayan movie poster Universal Music Group music right cinema jayasurya