Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poster

നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള; കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ലെ പോ​സ്റ്റ​റി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പോ​സ്റ്റ​ർ ത​യാ​ക്കി സം​ഘാ​ട​ക​ർ. പ്രൂ​ഫ് നോ​ക്കാ​ൻ കൊ​ടു​ത്ത നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി വി​ശ​ദീ​ക​രി​ച്ചു.

പോ​സ്റ്റ​ർ ത​യാ​ക്കി​യ​തി​ൽ നോ​ട്ട​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്നും പ്ര​തി​ഷേ​ധം ഇ​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും പ്ര​തി​ക​രി​ച്ചു. നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ത​ള്ളി. ത​നി​ക്ക് പ്ര​തി​ഷേ​ധം ഇ​ല്ല. പോ​സ്റ്റ​ർ അ​ച്ച​ടി​ച്ച​വ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ ജാ​ഗ്ര​ത​ക്കു​റ​വാ​യി മാ​ത്രം കാ​ണു​ന്നു​വെ​ന്നും എം​പി പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള വ്യാ​മോ​ഹം ന​ട​ക്കി​ല്ല; വി.​ഡി.​സ​തീ​ശ​നെ​തി​രെ തൊ​ടു​പു​ഴ​യി​ൽ പോ​സ്റ്റ​ര്‍

ഇ​ടു​ക്കി: കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രെ തൊ​ടു​പു​ഴ​യി​ൽ പോ​സ്റ്റ​ർ. ​മു​ഖ്യ​മ​ന്ത്രി​യാ​കാ​മെ​ന്ന് വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്ന് പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ഫാ​മി​ലി​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ​തീ​ശ​നെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഫ്ല​ക്സ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തൊ​ടു​പു​ഴ​യി​ല്‍ സ​തീ​ശ​നെ​തി​രെ പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം കെ.​സി.​വേ​ണു​ഗോ​പാ​ലി​നാ​യി മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ള​ഭം കൊ​ണ്ട് തു​ലാ​ഭാ​രം നേ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ പ​രി​ധി വി​ട്ടു​വെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ കെ​പി​സി​സി​ക്ക് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രുന്നു.

Kerala

പി​ആ​ർ പ​ണി അ​വ​സാ​നി​പ്പി​ക്കു​ക; കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഫ്ല​ക്സ്

കൊ​ച്ചി: കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച മു​റു​കു​ന്ന​തി​നി​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഫ്ല​ക്സ്. ഡി​സി​സി ഓ​ഫീ​സി​ന്‍റെ സ​മീ​പ​ത്താ​യി​ട്ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് ഉ​യ​ര്‍​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് ഫാ​മി​ലി എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ്. പി​ആ​ർ വ​ർ​ക്കി​ന്‍റെ ബ​ല​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ താ​റ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് ഫ്ല​ക്സ് ബോ​ർ​ഡി​ൽ പ​റ​യു​ന്നു.

സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ലീ​ഗി​നു​ള്ളി​ൽ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​താ​യി വാ​ര്‍​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Movies

ഇ​തൊ​രു വി​ഷു പോ​സ്റ്റ​റാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല, വെ​റു​പ്പ് തോ​ന്നു​ന്നു: വി​വാ​ദ​പോ​സ്റ്റ​റി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ

ചേ​ർ​ത്ത​ല​യി​ലെ ഒ​രു ഹോ​ട്ട​ൽ വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ വി​വാ​ദ പോ​സ്റ്റ​റി​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ.

ശ്രീ​കൃ​ഷ്ണ​ൻ കു​ഴി​മ​ന്തി ക​ഴി​ക്കു​ന്ന രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ച പോ​സ്റ്റ​റി​നെ​തി​രെ​യാ​ണ് താ​രം രം​ഗ​ത്തെ​ത്തി​യ​ത്.

‘‘എ​ന്തി​നും ഏ​തി​നും ഒ​രു പ​രി​ധി​യു​ണ്ട്! ദ​യ​വാ​യി വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്കൂ. ഇ​ത് ക​ണ്ടി​ട്ട് തി​ക​ഞ്ഞ വെ​റു​പ്പ് തോ​ന്നു​ന്നു’’ ഉ​ണ്ണി മു​കു​ന്ദ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം സ്‌​റ്റോ​റി​യി​ൽ കു​റി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​രം പ​ങ്കു​വെ​ച്ച കു​റി​പ്പു​ക​ൾ ഇ​തി​നോ​ട​കം വ​ലി​യ ച​ർ​ച്ച​യാ​യി.

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പോ​സ്റ്റി​ന് താ​ഴെ, ‘എ​നി​ക്ക​തൊ​രു വി​ഷു പോ​സ്റ്റ​റാ​യി​ട്ടേ തോ​ന്നി​യി​രു​ന്നു​ള്ളൂ. പ​ക്ഷേ ഇ​ത് ഇ​ത്ര വ​ലി​യ പ്ര​ശ്ന​മാ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ്ര​തി​ക​രി​ക്കാ​ൻ എ​നി​ക്ക് തോ​ന്നി​യ​ത്’ എ​ന്ന് ഒ​രു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്തി​രു​ന്നു. ഇ​തി​നും ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ കൃ​ത്യ​മാ​യ മ​റു​പ​ടി​യും താ​രം ന​ൽ​കി.

‘‘ഇ​ങ്ങ​നെ​യു​ള്ള അ​സം​ബ​ന്ധ​ങ്ങ​ൾ ഞാ​ൻ സ​ഹി​ക്കാ​ത്ത​തി​ന് ഒ​രൊ​റ്റ കാ​ര​ണ​മേ​യു​ള്ളൂ; ഓ​രോ ത​വ​ണ ന​മ്മ​ൾ നി​ശ​ബ്ദ​രാ​യി​രി​ക്കു​മ്പോ​ഴും ഇ​ത്ത​രം നി​ന്ദ്യ​മാ​യ പ്ര​വ​ർ​ത്തി​ക​ൾ സാ​ധാ​ര​ണ​മാ​യ ഒ​ന്നാ​യി മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​തി​നെ​യൊ​ക്കെ ലാ​ഘ​വ​ത്തോ​ടെ കാ​ണാ​ൻ എ​ന്നെ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രോ​ട് മാ​റി നി​ൽ​ക്കാ​ൻ ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. സ്വ​ന്തം വി​ശ്വാ​സ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​മ്പോ​ൾ അ​ത് ചി​രി​ച്ചു​ത​ള്ളാ​ൻ ഞാ​ൻ നി​ങ്ങ​ളു​ടെ ആ ​പ​ഴ​യ സി​നി​മാ​ക്കാ​ര​ന​ല്ല. 

മ​റ്റു​ള്ള​വ​രു​ടെ മ​ത​പ​ര​മാ​യ വി​കാ​ര​ങ്ങ​ളെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന​ത് പോ​ലെ എ​ന്‍റെ വി​കാ​ര​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ നി​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണ്.

എ​ല്ലാ അ​ർ​ഥ​ത്തി​ലും മ​തേ​ത​ര​ത്വം പാ​ലി​ക്കു​ക. ചെ​യ്യ​രു​ത് എ​ന്ന് പ​റ​ഞ്ഞാ​ൽ ചെ​യ്യ​രു​ത്, അ​തി​ന് വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ല. ഇ​തി​നെ ഒ​രു വി​ഷു പോ​സ്റ്റ​റാ​യി കാ​ണാ​ൻ എ​നി​ക്ക് സാ​ധി​ക്കു​ന്നി​ല്ല.’’  ഉ​ണ്ണി മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. 

മ​റ്റു​ള്ള​വ​രു​ടെ മ​ത​പ​ര​മാ​യ വി​കാ​ര​ങ്ങ​ളെ താ​ൻ ബ​ഹു​മാ​നി​ക്കു​ന്ന​ത് പോ​ലെ ത​ന്‍റെ വി​കാ​ര​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ മ​റ്റു​ള്ള​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് താ​രം ഓ​ർ​മി​പ്പി​ച്ചു. 

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത വ്യ​ക്തി​യു​ടെ അ​റി​വി​ല്ലാ​യ്മ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് വി​ശ​ദീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

District News

യു​വ​ജ​ന സം​ഗ​മം പോ​സ്റ്റ​ർ ​പ്ര​കാ​ശ​നം ചെ​യ്തു

പ​ത്ത​നം​തി​ട്ട: എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹീ​ത്തോ​സ് യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ.​യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് സാം ​കോ​ശി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.


ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ കോ​ന്നി വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ്‌ ത​യ്യി​ൽ പൂ​ങ്കാ​വ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ.​സി​ജോ ജ​യിം​സ്‌ ച​രി​വു​പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​വാ​ൻ എ​സ്ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ടി.എൻ. പ്ര​താ​പ​നെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: മ​ണ​ലൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ടി.​എ​ൻ. പ്ര​താ​പ​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​താ​പ​ന്‍റെ​യും ഡി​സി​സി അ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് ടാ​ജ​റ്റി​ന്‍റെ​യും പ​രാ​തി​യി​ന്മേ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​രെ പി​ടി​കൂ​ടി​യ​ത്.

മാ​ർ​ച്ച് 10 നാ​ണ് പ്ര​താ​പ​നെ​തി​രെ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ്ര​സ് ക്ല​ബി​ന് മു​ൻ​പി​ലും മു​ര​ളീ​മ​ന്ദി​ര​ത്തി​ന് മു​ൻ​പി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്തെ ഒ​രു പ​ര​സ്യ ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ വി.​ബി. ജി​ബി​ൻ, യ​ദു കൃ​ഷ്ണ, ശാ​ന്തി​മൂ​ർ​ത്തി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് ശാ​ന്തി​മൂ​ർ​ത്തി. വി.​ബി. ജി​ബി​ൻ, യ​ദു​കൃ​ഷ്ണ എ​ന്നി​വ​ർ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് പ​ര​സ്യ ക​മ്പ​നി​ക്കാ​ർ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് എ​ന്ന് ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​താ​പ​നെ​തി​രെ രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പോ​സ്റ്റ​റു​ക​ൾ.

ലീ​ഡ​റു​ടെ കു​ടും​ബ​ത്തെ ച​തി​ച്ച യൂ​ദാ​സ് പ്ര​താ​പ​ന് മാ​പ്പി​ല്ല, പ​ത്മ​ജ​യെ തോ​ൽ​പ്പി​ച്ചു അ​വ​സാ​നം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു, മു​ര​ളി​യെ കൂ​ടെ നി​ന്ന് കു​ഴി​കു​ത്തി മൂ​ടി, ലീ​ഡ​റു​ടെ തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ കാ​ല​നാ​ണ് പ്ര​താ​പ​ൻ, ലീ​ഡ​റു​ടെ കു​ടും​ബ​ത്തോ​ട് ടി.​എ​ൻ. പ്ര​താ​പ​ന് എ​ന്തി​നാ​ണ് പ​ക എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

National

'ന​ന്ദി ഇ​ല്ലെ​ങ്കി​ലും ന​ന്ദി​കേ​ട് ആ​വ​രു​ത് സ​ണ്ണി'; താ​ക്കീ​തു​മാ​യി കെ. ​സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ൾ

ക​ണ്ണൂ​ര്‍: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന് മു​ന്ന​റി​യി​പ്പു​മാ​യി കെ. ​സു​ധാ​ക​ര​ന്‍ അ​നു​കൂ​ലി​ക​ളു​ടെ പോ​സ്റ്റ​ർ. സ​ണ്ണി ജോ​സ​ഫി​ന്‍റെ ബോ​ര്‍​ഡി​ന് മു​ക​ളി​ലാ​ണ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത്.

"ന​ന്ദി ഇ​ല്ലെ​ങ്കി​ലും ന​ന്ദി​കേ​ട് ആ​വ​രു​ത് സ​ണ്ണി… തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രും… ശ്രീ ​കെ സു​ധാ​ക​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍' എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്ന​ത്. പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ അ​യ്യ​ന്‍​കു​ന്നി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ച​ത്'. കെ.​എ​സ്. ബ്രി​ഗേ​ഡി​ന്‍റെ പേ​രി​ലാ​ണ് താ​ക്കീ​ത്.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച രാ​ത്രി ക​ണ്ണൂ​ര്‍ ഡി​സി​സി പ​രി​സ​ര​ത്തേ​ക്ക് കെ. ​സു​ധാ​ക​ര​ന്‍ അ​നു​കൂ​ലി​ക​ളു​ടെ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ന്നി​രു​ന്നു. 'ക​ണ്ണേ ക​ര​ളേ കെ​എ​സേ, ന​മ്മു​ടെ ഓ​മ​ന നേ​താ​വെ, അ​ല്ല​റ ചി​ല്ല​റ നേ​താ​വ​ല്ല, ഇ​താ​ണ് ന​മ്മു​ടെ നേ​താ​വ്' തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സു​ധാ​ക​ര​ന്‍ അ​നു​കൂ​ലി​ക​ളു​ടെ പ്ര​ക​ട​നം.

Kerala

ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും, കെ. സുധാകരന്‍ പറവൂരിലാണ് സീറ്റ് ചോദിച്ചതെങ്കില്‍ മാറികൊടുക്കാം: വി.ഡി. സതീശന്‍

കൊച്ചി: പറവൂരില്‍ കെ. സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും എന്നാണ് സതീശന്‍ പറയുന്നത്. കെ സുധാകരന്‍ പറവൂരിലാണോ സീറ്റ് ചോദിച്ചത്, അങ്ങനെയാണെങ്കില്‍ മാറികൊടുക്കാമെന്ന് സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ. സുധാകരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് കുഴപ്പം. കണ്ണൂരിനെ പറ്റി അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് മണ്ഡലമാണത്. അദ്ദേഹം ഇന്നലെ പറഞ്ഞത് അദ്ദേഹമല്ല പോസ്റ്റ് ഇട്ടത് എന്നാണ്.

പറവൂരില്‍ അദ്ദേഹത്തിന് അനുകൂലമായി പോസ്റ്റര്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സിപിഎമ്മുകാര്‍ കൊണ്ടുവയ്ക്കുന്നതാകും. പറവൂരില്‍ പോസ്റ്റര്‍ വച്ചിട്ട് എന്താ കാര്യം. പറവൂരിലാണോ അദ്ദേഹം സീറ്റ് ചോദിച്ചത്. അങ്ങനെയാണെങ്കില്‍ ഞാന്‍ മാറി കൊടുക്കാമെന്ന് സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്‍എഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ റെഡിയാണെന്നും സതീശന്‍ വ്യക്തമാക്കി. പല സ്ഥലത്തും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ആര് മത്സരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

കെപിസിസി അധ്യക്ഷൻ പറഞ്ഞതു പോലെ ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആയി പ്രഖ്യാപിക്കണ്ട. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. എംപിമാര്‍ മത്സരിക്കണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേത്യത്വമാണ്. തങ്ങള്‍ക്ക് അതില്‍ അധികാരമില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Kerala

കോ​ണ്‍​ഗ്ര​സി​ൽ പോ​സ്റ്റ​ര്‍ യു​ദ്ധം; കെ. ​സു​ധാ​ക​ര​നും അ​ടൂ​ർ പ്ര​കാ​ശി​നും വേ​ണ്ടി രം​ഗ​ത്തെ​ത്തി അ​നു​കൂ​ലി​ക​ൾ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ൽ പോ​സ്റ്റ​ർ യു​ദ്ധം മു​റു​കു​ന്നു. കെ. ​സു​ധാ​ക​ര​നും അ​ടൂ​ർ പ്ര​കാ​ശി​നും വേ​ണ്ടി അ​നു​കൂ​ലി​ക​ൾ പോ​സ്റ്റ​റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ന്ന് എ​റ​ണാ​കു​ള​ത്തെ വി​വി​ധി ഇ​ട​ങ്ങ​ളി​ൽ സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​റ​വൂ​രി​ലും ഇ​ട​പ്പ​ള്ളി​യി​ലും ആ​ലു​വ​യി​ലും അ​ട​ക്ക​മാ​ണ് ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പ​വും ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം ആ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്. സു​ധാ​ക​ര​ന് മ​ത്സ​രി​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഫ്ല​ക്സി​ലു​ണ്ട്.

ഇ​തി​നി​ടെ, അ​ടൂ​ര്‍ പ്ര​കാ​ശി​നാ​യി പ​ത്ത​നം​തി​ട്ട​യി​ൽ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​നെ ത​ഴ​ഞ്ഞ് ഹൈ​ക്ക​മാ​ൻ​ഡ് ആ​രെ ഇ​റ​ക്കി​യാ​ലും കോ​ന്നി​യി​ൽ പ്ര​കാ​ശം പ​ര​ക്കി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശി​നെ​യും കെ. സു​ധാ​ക​ര​നെ​യും ഒ​ഴി​വാ​ക്കി​യാ​ൽ പ്ര​ത്യാ​ഘാ​തം ചെ​റു​താ​കി​ല്ലെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ഈ​ഴ​വ സ​മു​ദാ​യ​ത്തെ ത​ഴ​ഞ്ഞാ​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ഡി​സി​സി ഓ​ഫീ​സി​ന്‍റെ വാ​തി​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

 

 

Kerala

ജി. സുധാകരനെതിരേ പരസ്യ പ്രതിഷേധവുമായി സിപിഎം

അ​മ്പ​ല​പ്പു​ഴ: സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ ജി. ​സു​ധാ​ക​ര​നെ​തി​രേ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം. ‌

സു​ധാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് പു​ന്ന​പ്ര ക​പ്പ​ക്ക​ട​യി​ലെ സി ​പി എം ​ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്തും സു​ധാ​ക​ര​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലും പോ​സ്റ്റ​ർ പ​തി​ച്ച​ത്.

ര​ക്ത​സാ​ക്ഷി​ക​ൾ സി​ന്ദാ​ബാ​ദ് വ​ർ​ഗ വ​ഞ്ച​ക​ന് മാ​പ്പി​ല്ല വോ​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം, ഏ​രി​യ ക​മ്മി​റ്റി മെം​ബ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ച​ത്. സു​ധാ​ക​ര​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം.

Kerala

'പാ​ർ​ട്ടി ഓ​ഫീ​സി​ന് വേ​ണ്ടി വാ​ങ്ങി​യ സ്ഥ​ലം മ​റി​ച്ചു​വി​റ്റു'; പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​സ്റ്റ​ർ

പാ​ല​ക്കാ​ട്: ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​നെ​തി​രെ പോ​സ്റ്റ​ർ. ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പാ​ർ​ട്ടി ഓ​ഫീ​സി​ന് വേ​ണ്ടി വാ​ങ്ങി​യ സ്ഥ​ലം മ​റി​ച്ചു വി​റ്റ ത​ങ്ക​പ്പ​നെ പു​റ​ത്താ​ക്കു​ക എ​ന്നും സ്വ​ന്തം ഭാ​ര്യ പോ​ലും വോ​ട്ടു ചെ​യ്യാ​ത്ത ത​ങ്ക​പ്പ​നെ പാ​ല​ക്കാ​ടി​ന് വേ​ണ്ടെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ​യും ത​ങ്ക​പ്പ​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ ചൊ​ല്ലി​യാ​യി​രു​ന്നു പോ​സ്റ്റ​റു​ക​ൾ.

സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന​തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ണം വാ​ങ്ങി​യെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ൾ നാ​ലാം സ്ഥാ​ന​ത്താ​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. എ. ​ത​ങ്ക​പ്പ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു.

Movies

'ഇ​നി​യും' ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

അ​ഷ്ക​ർ സൗ​ദാ​ൻ, കൈ​ലാ​ഷ്, രാ​ഹു​ൽ മാ​ധ​വ്, സ​നീ​ഷ് മേ​ലേ​പ്പാ​ട്ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​നി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റീ​ലി​സാ​യി.

റി​യാ​സ് ഖാ​ന്‍, ദേ​വ​ന്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സ്ഫ​ടി​കം ജോ​ര്‍​ജ്, വി​ജി ത​മ്പി, സു​നി​ൽ സു​ഖ​ദ, കോ​ട്ട​യം ര​മേ​ശ്, ചെ​മ്പി​ല്‍ അ​ശോ​ക​ന്‍, ന​ന്ദ​കി​ഷോ​ര്‍, ഡ്രാ​ക്കു​ള സു​ധീ​ര്‍, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ള്‍, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, ബൈ​ജു കു​ട്ട​ൻ, ലി​ഷോ​യ്, ദീ​പ​ക് ധ​ര്‍​മ​ടം ,ഭ​ദ്ര, അം​ബി​ക മോ​ഹ​ന്‍, മോ​ളി ക​ണ്ണ​മാ​ലി, ര​മാ​ദേ​വി, മ​ഞ്ജു സ​തീ​ഷ്, ആ​ശ വാ​സു​ദേ​വ​ൻ, പാ​ര്‍​വ​ണ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

യ​ദു ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ സു​ധീ​ര്‍ സി.​ബി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ക​ന​ക​രാ​ജ് നി​ര്‍​വ​ഹി​ക്കു​ന്നു. നി​ര്‍​മാ​താ​വ് സു​ധീ​ര്‍ സി.​ബി ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്.

ഏ​ങ്ങ​ണ്ടി​യൂ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ക എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് മോ​ഹ​ന്‍ സി​ത്താ​ര, രാ​ഹു​ൽ പ​ണി​ക്ക​ർ എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.

ശ്രീ​നി​വാ​സ്, എ​ട​പ്പാ​ള്‍ വി​ശ്വം, ശ്രു​തി ബെ​ന്നി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ര്‍. പ​ശ്ചാ​ത്ത​ല സം​ഗീ​തം- മോ​ഹ​ന്‍ സി​ത്താ​ര, എ​ഡി​റ്റിം​ഗ്- ര​ഞ്ജി​ത്ത്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന, ക​ല- ഷി​ബു അ​ടി​മാ​ലി, സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ള്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍- ആ​ശ വാ​സു​ദേ​വ്, ചീ​ഫ് കോ​സ്റ്റ്യൂ​മ​ര്‍- നൗ​ഷാ​ദ് മ​മ്മി, മേ​ക്ക​പ്പ്- ബി​നോ​യ് കൊ​ല്ലം, കോ​സ്റ്റ്യൂ​സ്- റ​സാ​ഖ് തി​രൂ​ർ, സ്റ്റി​ല്‍​സ്- അ​ജേ​ഷ് ആ​വ​ണി, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍- ബാ​ബു ശ്രീ​ധ​ര്‍, ര​മേ​ഷ്, ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കി​യ ഇ​നി​യും ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്.

 

Kerala

'മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലംതൊടാതെ തോല്പിച്ചിരിക്കും': നാദാപുരത്ത് വീണ്ടും പോസ്റ്റർ

കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസിന്‍റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.

"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്‍റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.

ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്‍റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Kerala

പോസ്റ്റായ പോസ്റ്റർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും ചി​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​തം ത​​​യാ​​​റാ​​​ക്കി​​​യ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യോ മു​​​ന്ന​​​ണി​​​ക​​​ളു​​​ടേ​​​യോ പേ​​​രോ മ​​​റ്റോ ഇ​​​ല്ലാ​​​ത്ത പോ​​​സ്റ്റ​​​റു​​​ക​​​ൾ മാ​​​തൃ​​​ക പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല മീ​​​ഡി​​​യ റി​​​ലേ​​​ഷ​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ചി​​​ത്ര​​​വും പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up