x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു സി​നി​മ​ക​ൾ ന​സ്രി​യ നി​ര​സി​ച്ചു, നാ​ലാ​മ​ത്തെ സി​നി​മ ഏ​താ​യാ​ലും സ്വീ​ക​രി​ച്ചു: വെ​ളി​പ്പെ​ടു​ത്തി സൂ​ര്യ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 3, 2026 01:04 PM IST | Updated: November 3, 2026 01:04 PM IST

സൂ​ര്യ, നസ്രിയ

ത​ന്‍റെ നാ​യി​ക​യാ​കാ​നു​ള്ള ക്ഷ​ണം ന​സ്രി​യ നി​ര​സി​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ സൂ​ര്യ. മൂ​ന്നു ത​വ​ണ ആ ​ക്ഷ​ണം ന​സ്രി​യ നി​ര​സി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ര്യ പ​റ​യു​ന്ന​ത്. പു​തി​യ ചി​ത്ര​മാ​യ ‘സീ​നി​ന്റെ’ പ്ര​മോ​ഷ​നി​ടെ​യാ​ണ് സൂ​ര്യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ന​സ്രി​യ​യ്ക്കൊ​പ്പം സി​നി​മ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. മൂ​ന്ന് ത​വ​ണ ന​സ്രി​യ​യെ സി​നി​മ​യ്ക്കാ​യി സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും മൂ​ന്ന് ത​വ​ണ​യും ന​സ്രി​യ അ​ത് നി​ര​സി​ച്ചു​വെ​ന്നും സൂ​ര്യ പ​റ​ഞ്ഞു. നാ​ലാം ത​വ​ണ ‘സീ​നി​ലേ​ക്ക്’ ന​സ്രി​യ ക്ഷ​ണം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സൂ​ര്യ പ​റ​യു​ന്നു. ന​സ്രി​യ സ​ദ​സ്സി​ലി​രി​ക്കെ​യാ​യി​രു​ന്നു സൂ​ര്യ​യു​ടെ വാ​ക്കു​ക​ൾ.

 

എ​നി​ക്ക് എ​പ്പോ​ഴും ന​സ്രി​യ​യ്ക്കൊ​പ്പം ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്നു​ത​വ​ണ ഞ​ങ്ങ​ൾ ചോ​ദി​ച്ചു. മൂ​ന്നു​ത​വ​ണ​യും അ​വ​ർ അ​ത് നി​ര​സി​ച്ചു. നാ​ലാം ത​വ​ണ​യും ന​സ്രി​യ​യെ സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. ഇ​ത്ത​വ​ണ ന​സ്രി​യ സി​നി​മ​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ചി​ല്ല.

നി​ര​വ​ധി സം​വി​ധാ​യ​ക​രോ​ടും ന​ട​ന്മാ​രോ​ടും ന​സ്രി​യ നോ ​പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും. ഒ​ടു​വി​ൽ എ​ന്‍റെ സി​നി​മ​യ്ക്ക് യെ​സ് പ​റ​ഞ്ഞ​തി​ന് ന​ന്ദി. ന​സ്രി​യ​യി​ലെ അ​ഭി​നേ​താ​വി​നെ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ്. ന​സ്രി​യ​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തേ​യും കൃ​ത്യ​ത​യേ​യും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്.

സീ​നു​ക​ൾ​ക്ക് മു​ൻ​പ് ന​സ്രി​യ അ​ത് പ​ഠി​ക്കു​ന്ന​തും ആ ​അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ന​സ്രി​യ ഒ​രു നാ​ച്ച്വ​റ​ൽ സ്റ്റാ​റാ​ണ്.

‘സീ​നി’​ലെ മാ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട് അ​വ​ർ. സി​നി​മ ക​ണ്ടാ​ൽ അ​ത് നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കും. ഒ​പ്പം സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ​ക്കാ​യി ന​സ്രി​യ എ​ടു​ത്ത അ​ധ്വാ​നം അ​ത് എ​ടു​ത്തു​പ​റ​യേ​ണ്ട​ത്. സി​നി​മ​യി​ലെ​ത്തി ഇ​ത്ര വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​സ്രി​യ​യി​ൽ ആ ​എ​ന​ർ​ജി​യു​ണ്ട്’, സൂ​ര്യ പ​റ​യു​ന്നു.

Tags : Nazriya Nazim Nazriya Suriya scene movie jithu madhavan

Recent News

Corehub Up