റിമിയും ലിബിനും, ശ്വേത മേനോനും
ഗായിക റിമി ടോമിയുടെ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്ന പുതിയ ചർച്ച. തന്റെ ഫിറ്റ്നെസ് ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് റിമി തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിയത്. ഇരുവരും തമ്മിൽ കണ്ടുമുട്ടിയതും പ്രണയത്തിലായതിനെക്കുറിച്ചും റിമി തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ റിമിയുടെയും ലിബിന്റെയും പ്രണയം മാസങ്ങൾക്ക് മുൻപ് തന്നെ നടി ശ്വേത മേനോൻ കണ്ടുപിടിച്ചതാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്.

സെപ്റ്റംബറിൽ റിമിയും ലിബിനും ഒരുമിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും അതിന്റെ അടിക്കുറിപ്പും കണ്ട ശേഷമായിരുന്നു ശ്വേതയുടെ സംശയം. അന്ന് തരംഗമായ 80സ് ട്രെൻഡ് വിന്റേജ് ചിത്രമാണ് ഇരുവരും പങ്കുവച്ചത്. എന്റെ ബെസ്റ്റ് ട്രെയ്നിംഗ് പാർടർ എന്ന അടിക്കുറിപ്പിനൊപ്പം ലവ് ഇമോജിയും റിമി ചേർത്തിരുന്നു.
‘ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും അർഥം കാണുന്നുണ്ടോ?’ എന്നായിരുന്നു ശ്വേത മേനോന് ചിത്രത്തിനു നൽകിയ കമന്റ്. നിങ്ങളുടെ മനസിൽ കണ്ടത് തീർത്തും ശരിയായിരുന്നുവെന്നും ഈ പ്രണയം ആദ്യം കണ്ടുപിടിച്ചത് ശ്വേതയാണെന്നുമാണ് അതിൽ ഇപ്പോൾ വരുന്ന കമന്റുകൾ പറയുന്നത്.
കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതെന്നാണ് റിമി ടോമി പറയുന്നത്. മാർച്ചിലാണ് ലിബിനെ ആദ്യമായി കാണുന്നതെന്നും ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചു നിന്ന സമയത്താണ് ഒരുമിച്ചതെന്നും റിമി പറഞ്ഞു.
മുംബൈയിൽ വച്ച് നവംബർ 14നാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ചെറിയ ചടങ്ങ് ആയാകും വിവാഹം നടക്കുക. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറ്റാനും റിമി പദ്ധതിയിടുന്നുണ്ട്.
Tags : Shweta Menon ShwetaMenon rimi tomy cinema music wedding