Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rimi Tomy

അ​ദ്ദേ​ഹ​ത്തെ വെ​റു​തേ വി​ടൂ; മു​ൻ ഭ​ർ​ത്താ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ റി​മി ടോ​മി  

വി​വാ​ഹ​വി​ശേ​ഷം പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ മു​ൻ ഭ​ർ​ത്താ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ​യും വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഗാ​യി​ക റി​മി ടോ​മി.

ത​ങ്ങ​ൾ ര​ണ്ടു​പേ​രും ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ച്ച ശേ​ഷ​മാ​ണ് ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം ത​ന്നേ​ക്കാ​ൾ മി​ക​ച്ചൊ​രു പ​ങ്കാ​ളി​യു​മാ​യി സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക​യാ​ണെ​ന്നും റി​മി വ്യ​ക്ത​മാ​ക്കി.

‘എ​ന്‍റെ മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ഡി​യോ​യും വാ​ർ​ത്ത​യും ന​ൽ​കു​ന്ന​ത് ക​ണ്ടു. അ​വ​രെ​യൊ​ക്കെ വെ​റു​തേ വി​ട്ടേ​ക്ക്. അ​ദ്ദേ​ഹ​വും ഞാ​നും ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നേ​ക്കാ​ൾ ന​ല്ലൊ​രു പ​ങ്കാ​ളി​യെ അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി. അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന സ​മ​യ​ത്ത് വെ​റു​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​വ​ച്ച് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ എ​നി​ക്ക് സ​ങ്ക​ടം തോ​ന്നു​ന്നു. അ​ത് ചെ​യ്യ​രു​ത്.’ റി​മി പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ​യാ​ണ് വീ​ണ്ടും വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത റി​മി ടോ​മി പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ ജിം ​ട്രെ​യി​ന​റാ​യ ലി​ബി​ൻ മാ​ത്യു​വി​നെ​യാ​ണ് വി​വാ​ഹം ചെ​യ്യു​ന്ന​ത് എ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റി​മി വെ​ളി​പ്പെ​ടു​ത്തി. ന​വം​ബ​റി​ലാ​ണ് വി​വാ​ഹം.

Latest News

Corehub Up