x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ച്ചി​ൻ സ​ർ, ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി ലാ​ലേ​ട്ട​നാ​ണെ​ന്ന് സ‍​ഞ്ജു; ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 4, 2026 10:37 AM IST | Updated: November 4, 2026 10:37 AM IST

സഞ്ജു സച്ചിനൊപ്പം, മോഹൻലാൽ

ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ​യും മ​ല​യാ​ള​സി​നി​മ പ്രേ​മി​ക​ളെ​യും ആ​വേ​ശ​ത്തി​ലാ​ക്കി സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റും സ​ഞ്ജു സാം​സ​ണും മോ​ഹ​ൻ​ലാ​ലും. മൂ​ന്നു​പേ​രും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വ​ച്ചൊ​രു സം​ഭാ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പ് വേ​ള​യി​ൽ സ​ഞ്ജു​വു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് സ​ച്ചി​ൻ ന​ൽ​കി​യ ര​സ​ക​ര​മാ​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും എ​ക്സി​ലും ത​രം​ഗ​മാ​യി മാ​റു​ന്ന​ത്.

‘‘ലോ​ക​ക​പ്പ് സ​മ​യ​ത്ത് സ​ഞ്ജു താ​ങ്ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും മ​ണി​ക്കൂ​റു​ക​ളോ​ളം സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞി​രു​ന്ന​ല്ലോ, എ​ന്താ​ണ് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​ത്?’’​എ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധ​ക​ൻ സ​ച്ചി​നോ​ട് ചോ​ദി​ച്ച​ത്.

എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് സ​ഞ്ജു​വി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സി​നി​മാ ഡ​യ​ലോ​ഗി​ലൂ​ടെ​യാ​യി​രു​ന്നു സ​ച്ചി​ന്‍റെ മ​റു​പ​ടി. ‘നീ ​പോ മോ​നേ ദി​നേ​ശാ... ഇ​തി​ന്‍റെ യ​ഥാ​ർ​ത്ഥ അ​ർ​ത്ഥം എ​ന്താ​ണെ​ന്ന് സ​ഞ്ജു പ​റ​ഞ്ഞു​ത​രും’ എ​ന്നാ​യി​രു​ന്നു സ​ച്ചി​ൻ കു​റി​ച്ച​ത്.

 

K-Rail Survey

ഇ​തി​ന് പി​ന്നാ​ലെ സ​ച്ചി​ന്‍റെ പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ട് സ​ഞ്ജു സാം​സ​ണും രം​ഗ​ത്തെ​ത്തി.

‘സ​ച്ചി​ൻ സാ​ർ, ഇ​തി​ന്‍റെ അ​ർ​ഥം വ്യ​ക്ത​മാ​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി ന​മ്മു​ടെ സ്വ​ന്തം ലാ​ലേ​ട്ട​നാ​ണ്... മോ​ഹ​ൻ​ലാ​ൽ ഏ​ട്ടാ ദ​യ​വാ​യി പ​റ​യൂ.’ എ​ന്ന കു​റി​പ്പോ​ടെ മോ​ഹ​ൻ​ലാ​ലി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ര​ണ്ട് ത​ല​മു​റ​ക​ളു​ടെ സൗ​ഹൃ​ദ​ത്തി​ലേ​യ്ക്ക് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി. ഇ​തോ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി​യ്ക്കാ​യി ആ​യി കാ​ത്തി​രി​പ്പ്. തൊ​ട്ടു​പി​ന്നാ​ലെ ഇ​ന്നി​താ ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി മോ​ഹ​ൻ​ലാ​ലു​മെ​ത്തി.

സ​ഞ്ജു​വി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി.

‘‘മോ​നേ സ​ഞ്ജു, സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഒ​രു സി​ക്സ​ർ അ​ടി​ക്കു​മ്പോ​ൾ ബൗ​ള​ർ​ക്ക് ന​ൽ​കു​ന്ന സ​ന്ദേ​ശ​മാ​യി​രു​ന്നു ‘നീ ​പോ മോ​നേ ദി​നേ​ശാ’ എ​ന്ന​ത്... അ​താ​യ​ത് അ​ടു​ത്ത പ​ന്ത് എ​റി​യാ​ൻ ത​യാ​റാ​യി​ക്കോ​ളൂ എ​ന്ന്! ​ഇ​പ്പോ​ൾ നി​ന്‍റെ ബാ​റ്റ് പ​റ​യു​ന്ന​ത് അ​തേ കാ​ര്യം ത​ന്നെ​യാ​ണ്. ​ഇ​ത് ഇ​നി​യും തു​ട​രൂ, അ​ടു​ത്ത ബൗ​ള​ർ നി​ന​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്...’’ ഇ​താ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി.

Tags : Sanju Samson sachin tendulkar mohanlal Mohanlal Fans cricket cinema

Recent News

Corehub Up