Sports
വയനാട്: സി.കെ. നായിഡു ട്രോഫിയില് (അണ്ടര് 23) കേരളം, പോണ്ടിച്ചേരിക്കെതിരേ 59 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 515നെതിരേ ബാറ്റിംഗിന് ഇറങ്ങിയ പോണ്ടിച്ചേരി 456 റണ്സിനു പുറത്തായി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം വിക്കറ്റ് പോകാതെ 15 റണ്സ് എടുത്തു.
ക്യാപ്റ്റന് നിതിന് പ്രണവിന്റെയും വാലറ്റക്കാരുടെയും പോരാട്ടമാണ് പോണ്ടിച്ചേരിയുടെ ഇന്നിംഗ്സ് 456ല് എത്തിച്ചത്.
185 റണ്സ് എത്തിയപ്പോള് അഞ്ചു വിക്കറ്റ് കൈമോശംവന്ന പോണ്ടിച്ചേരിയെ ക്യാപ്റ്റന് നിതിന് പ്രണവും (74) വിക്രം കുമാറും (80) ചേര്ന്നാണ് കരകയറ്റിയത്. കേരളത്തിനു വേണ്ടി കൈലാസ് ബി. നായര് മൂന്നും ആദിത്യ ബൈജുവും വിജയ് വിശ്വനാഥും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Kerala
ഗാങ്ടോക്: 42ാമത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പിന്റെ സെമിഫൈനലിൽ ഗോകുലം കേരള എഫ്സി ഇന്ന് ആക്രാമണ് എസ്സി സിക്കിമിനെ നേരിടും. ഗാങ്ടോക്കിലെ പാൽജോർ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.
ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് മലബാറിയൻസ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ തണ്ടർബോൾട്ട് നോർത്ത് യുണൈറ്റഡിനെ 4-1ന് പരാജയപ്പെടുത്തിയ ഗോകുലം, രണ്ടാം മത്സരത്തിൽ സുദേവ ഡൽഹി എഫ്സിയെ 2-1നും തോൽപ്പിച്ചു.
ബ്രസീലിയൻ സ്ട്രൈക്കർ വിക്ടർ മത്യൂസ് രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. പുതിയ പരിശീലകൻ കാർലോസ് എഡ്വാർഡോ പരേരയ്ക്ക് കീഴിൽ ആക്രമണ ഫുട്ബോളും മികച്ച ടീം ഒത്തിണക്കവും പ്രകടിപ്പിച്ചാണ് ഗോകുലത്തിന്റെ മുന്നേറ്റം.
കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിച്ചാണ് ആക്രാമണ് എസ്സി സെമിയിലെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026-27 സീസണിന് മുന്നോടിയായി ഗോൾഡ് കപ്പിൽ ഫൈനലിലെത്തുന്നതും കിരീടം നേടുന്നതും ടീമിന് വലിയ ആത്മവിശ്വാസം പകരും.മത്സരം No.10 Sportsൽ തത്സമയം സംപ്രേഷണം ചെയ്യും.
Sports
ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ 421 റണ്സ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ 190 റണ്സ് നേടിയ ഓസീസിനെ തകർച്ചയിൽനിന്ന് രക്ഷിച്ച മാറ്റ് റെൻഷോ രണ്ടാം ഇന്നിംഗ്സിൽ 99 പന്തിൽ 82 റണ്സുമായി ടോപ് സ്കോററായി. പിച്ചിന്റെ സ്വഭാവം മാറുന്നതുകണ്ട് അതിവേഗം സ്കോർ ചെയ്ത ഓസ്ട്രേലിയ ചായയ്ക്കു മുന്പ് ആറു വിക്കറ്റിന് 314 റണ്സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 390 റണ്സ് നേടി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 284ൽ അവസാനിച്ചിരുന്നു.
Sports
കൊച്ചി: ഫോര്ത്ത് വേവ് ഫൗണ്ടേഷന് ‘പ്രോജക്ട് വേണ്ട’ എന്ന പേരില് ലഹരിക്കെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ‘വേണ്ട’ കപ്പ് 2026 ഫുട്ബോള് മത്സരം കൊച്ചിയിലും പുറത്തും കൗമാരക്കരുത്തിന്റെ പുതിയ ആവേശമാകുകയാണ്.
കളിയിലൂടെ ലഹരിവിമുക്തമായ അന്തരീക്ഷം എന്നതാണ് ‘വേണ്ട’ കപ്പിന്റെ പ്രമേയം. ‘വേണ്ട’ കപ്പിന്റെ ഒമ്പതാം പതിപ്പില് എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്കൂള് വിദ്യാര്ഥികള്ക്കായുള്ള മേഖലാ മത്സരങ്ങള് പനമ്പിള്ളി നഗറിലുള്ള സൂപ്പര്കോച്ച് മുത്തൂറ്റ് ഫുട്ബോള് ക്ലബ്ബിലാണു പുരോഗമിക്കുന്നത്. നാലു ജില്ലകളില് നിന്ന് ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും 20 വീതം ടീമുകള് മത്സരിക്കുന്നുണ്ട്.
സംസ്ഥാനത്തെ നാലു മേഖലകളില് നടക്കുന്ന മത്സരങ്ങളില് ആകെ 160 സ്കൂള് ടീമുകളില് നിന്നായി 1600 വിദ്യാര്ഥികള് മത്സരിക്കും. കൊച്ചിയില് നടക്കുന്ന മേഖലാ മത്സരങ്ങള് 15നു സമാപിക്കും.
Sports
ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസറിനായി വീണ്ടും ഗോളടിയിൽ സജീവമായിരിക്കുന്നു, ഒപ്പം പോർച്ചുഗലും തങ്ങളുടെ ക്യാപ്റ്റനെ തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നു.
യുവേഫ നേഷൻസ് ലീഗിനിടെ അനുമതിയില്ലാതെ ദേശീയ ടീം ക്യാന്പിൽ നിന്നുള്ള അദ്ദേഹത്തിന്റെ മടങ്ങിപ്പോക്കുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികൾ നിലനിൽക്കുന്നുണ്ടെങ്കിലും, പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രൊഎൻകയും പരിശീലകൻ ഹൊർഹെ ജെസ്യൂസും അദ്ദേഹം തിരിച്ചുവരണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിഷയം പരിഹരിക്കപ്പെട്ടുകഴിഞ്ഞാൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കാൻ താൻ ഇപ്പോഴും തയറാണെന്ന് റൊണാൾഡോയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നവംബറിലെ മത്സരങ്ങൾ അടുത്തുവരുന്പോൾ, താരത്തിനു വിളി വരുമോ?
ഗോളടിച്ചു തുടങ്ങി
കഴിഞ്ഞ വെള്ളിയാഴ്ച അൽ-നസറിനായി ദിരിയ ക്ലബ്ബിനെതിരേയുള്ള 3-0 വിജയത്തിൽ 23-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിക്കൊണ്ട് റൊണാൾഡോ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തി. കരിയറിൽ 1000 ഗോളെന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന താരത്തിന്റെ 980-ാം ഗോളായിരുന്നു അത്.
ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയിൽ പോർച്ചുഗൽ ദേശീയ ടീം ക്യാന്പ് വിട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. അന്താരാഷ്ട്ര ഭാവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടയിൽ, പോർച്ചുഗലുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അനിശ്ചിതത്വത്തിൽ തുടരുന്പോഴും, ‘മഹത്വം അധ്വാനത്തിലൂടെ നേടുന്നതാണ് ’ എന്ന് എഴുതിയ വലിയ ബാനറുമായാണ് അൽ-നസർ ആരാധകർ അദ്ദേഹത്തെ വരവേറ്റത്. കൂടാതെ ഏഴാം മിനിറ്റിൽ അവർ അദ്ദേഹത്തിന്റെ പേര് ആവർത്തിച്ച് ആർത്തുവിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ വെള്ളിയാഴ്ച അച്ചടക്ക നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ശനിയാഴ്ചയാണ് അത് പരസ്യമാക്കിയത്. കേസ് അടിയന്തരസ്വഭാവമുള്ളതാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ അതിനെ അച്ചടക്ക അന്വേഷണ സമിതിക്ക് കൈമാറി.
അനുമതിയില്ലാതെ ക്യാന്പ് വിട്ടുപോയതിനെത്തുടർന്ന് റൊണാൾഡോയ്ക്ക് ആദ്യം സ്വയംമേയുള്ള താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും, തുടർന്ന് നടപടികൾ ആരംഭിച്ചപ്പോൾ മറ്റൊരു പ്രിവന്റീവ് സസ്പെൻഷൻ കൂടി ഉത്തരവിട്ടിരുന്നുവെന്നും ഫെഡറേഷൻ വ്യക്തമാക്കി.
എന്നിരുന്നാലും, നവംബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്കായി ഫെഡറേഷന് തങ്ങളുടെ ക്യാപ്റ്റനെ തിരിച്ചുകിട്ടണമെന്ന് പ്രൊഎൻക വ്യക്തമാക്കിയതോടെ മണിക്കൂറുകൾക്കകം പൊതുവായ സമീപനത്തിൽ മാറ്റമുണ്ടായി.
Sports
ബെയ്ജിംഗ്: ചൈന ഓപ്പണ് കിരീടം നേടുന്ന ആദ്യ ചൈനീസ് താരമായി ഷെങ് ക്വിൻവെൻ ചരിത്രം കുറിച്ചു. അവരുടെ ആദ്യത്തെ ഡബ്ല്യുടിഎ 1000 കിരീടം കൂടിയാണിത്. വനിതാ സിംഗിൾസ് ഫൈനലിൽ ക്വിൻവെൻ 7-5, 6-4ന് മിറ ആൻഡ്രീവയെ തോൽപ്പിച്ചു. ക്വാർട്ടർ ഫൈനൽ മുതൽ ചൈനീസ് താരത്തിന്റെ ആധിപത്യമായിരുന്നു. ക്വാർട്ടർ മുതൽ ഫൈനൽ വരെയായി തുടർച്ചയായ രണ്ടു സെറ്റ് ജയമാണ് നേടിയത്.
Sports
ജംഷഡ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് 2026-27 സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരേ ജാർഖണ്ഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ജാർഖണ്ഡ് 587 റണ്സാണ് അടിച്ചെടുത്തത്. ആദിത്യ സിംഗ് (147), ശിഖർ മോഹൻ (143), വിരാട് സിംഗ് (108) എന്നിവരുടെ സെഞ്ചുറി കരുത്താണ് ജാർഖണ്ഡിനെ വൻ സ്കോറിലെത്തിച്ചത്. കേരളത്തിന്റെ ബൗളർമാരിൽ വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റുമായി തിളങ്ങി.
അഞ്ച് വിക്കറ്റിന് 289 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ജാർഖണ്ഡ് കേരള ബൗളർമാർക്ക് വലിയ വെല്ലുവിളിയുയർത്തി മുന്നോട്ടുപോയി. ആറാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് സിംഗും ആദിത്യ ചന്ദ്രേഷ് സിംഗും ചേർന്ന് 227 റണ്സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. സ്കോർബോർഡ് 506 റണ്സിൽ നിൽക്കവേ വിരാട് സിംഗിനെ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് വിക്കറ്റ് നേടിയത്.
സ്റ്റാർ പേസർമാരായ എം.ഡി. നിധീഷിനും ഏദൻ ആപ്പിൾ ടോമിനും വിക്കറ്റ് നേടാനാകാതെ പോയത് തിരിച്ചടിയായി.ജലജ് സക്സേന മൂന്ന് വിക്കറ്റും ആദിത്യ സർവതെ രണ്ട് വിക്കറ്റും വീഴ്ത്തി.
Sports
കോട്ടയം: 2025-26ലെ ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കായിക താരങ്ങൾക്കുള്ള പുരുസ്കാരങ്ങൾക്ക് പുരുഷ വിഭാഗത്തിൽ എൽദോസ് പോളും വനിതാ വിഭാഗത്തിൽ ട്രീസ ജോളിയും അർഹരായി.
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കൾക്ക്. 2022ലെ കോമണ്വെൽത്ത് ഗെയിംസിൽ സ്വർണമെഡലും ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിക്കുകയും കൂടാതെ ട്രിപ്പിൾ ജംപിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തതിനാണ് എൽദോസിന് പുരസ്കാരം. ബാഡ്മിന്റണിൽ ഏഷ്യൻ വനിതാ ടീം ചാന്പ്യൻഷിപ്പ് സ്വർണം, കോമണ്വെൽത്ത് ഗെയിംസ് ടീം വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയതാണ് ട്രീസ ജോളിയെ പുരസ്കാരത്തിലെത്തിച്ചത്.
ഒളിന്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. പി. ടി. ജോസഫ് നേടി രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ജേതാവിനു നൽകുന്നത്.
മികച്ച കായിക പരിശീലകനായി അനൂപ് ജോസഫിനെയും മികച്ച കായിക അധ്യാപകനായി (കോളജ് വിഭാഗം) ഡോ. സദാനന്ദൻ സി. എസിനെയും തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനാണ് മികച്ച കോളേജിനുള്ള പുരസ്കാരം. മികച്ച സ്പോർട്സ് ഹോസ്റ്റൽ കായികതാരം പുരുഷ വിഭാഗത്തിൽ എഡ്വിൻ പോൾ സിബിയും വനിതാ വിഭാഗത്തിൽ പി. അനാമികയും അർഹരായി. പാരാ കായികരംഗത്തെ സംഭാവനകൾക്ക് ജോബി മാത്യുവിനെയും ഫുട്ബോൾ രംഗത്തെ ദീർഘകാല സേവനങ്ങൾക്കായി വിക്ടർ മഞ്ഞിലയെയും അവാർഡ് കമ്മിറ്റി പ്രത്യേകമായി പരാമർശിച്ചു.
അഞ്ജു ബോബി ജോർജ്, പി.ആർ. ശ്രീജിഷ്, ഡോ. ബിനു ജോർജ് വർഗീസ്, സനിൽ പി. തോമസ് അടങ്ങുന്ന സമിതിയാണ് ജേതാക്കളെ നിർണയിച്ചത്.
Sports
തൃശൂർ: ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയിട്ടും സംസ്ഥാന സർക്കാരിൽനിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നു ലോംഗ് ജംപ് താരം ആൻസി സോജൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കായികതാരങ്ങൾക്കു ലഭിക്കുന്ന പാരിതോഷികവും പിന്തുണയും കുറവാണെന്നും ആൻസി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾ കായികതാരങ്ങൾക്കു മെച്ചപ്പെട്ട തുക പാരിതോഷികമായി നൽകുകയും പരിശീലനത്തിനായി പ്രത്യേക പദ്ധതികളും പ്രതിമാസ സ്റ്റൈപ്പൻഡുകളും ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒളിമ്പിക്സ് പോലുള്ള മത്സരങ്ങൾക്കു തയാറെടുക്കാൻ ഇത്തരം സാമ്പത്തികസഹായം അനിവാര്യമാണ്.
മെഡൽ നേടി ദിവസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിമാരാരും വിളിച്ചില്ലെന്നും ആൻസി പറഞ്ഞു. കേരളം വിടുന്നതിനെക്കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെ ഞായറാഴ്ച കായികമന്ത്രി ഒ.ജെ. ജനീഷ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നു മന്ത്രി അറിയിച്ചതായും ആൻസി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിൽ 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. 6.55 മീറ്റർ ചാടിയ ചൈനീസ് താരത്തിനായിരുന്നു സ്വർണം.
Sports
തിരുവനന്തപുരം: ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാര കായികമേളയായ സംസ്ഥാന സ്കൂള് കായിക മേളയുടെ ഭാഗ്യ ചിഹ്നം കുട്ടു പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമില് നടന്ന ചടങ്ങില് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്. ഷംസുദ്ദീന് സംഘാടക സമിതി ചെയര്മാന് എം.എ.റസാഖിന് ഭാഗ്യചിഹ്നം നല്കിയാണ് പ്രകാശനം നിര്വ്വഹിച്ചത്.
ചടങ്ങില് എംഎല്എ മാരായ പാറയ്ക്കല് അബ്ദുള്ള, കെ.കെ. രമ, പി.കെ ഫിറോസ്, കെ. പ്രവീണ് കുമാര്, സി.കെ. കാസിം, കെ.ജയന്ത്, അഡ്വ. ഫൈസല് ബാബു, കെ.എം.അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, ഡയറക്ടര് അരുണ് കെ. വിജയന്, എഡിജി സി.എസ്. സന്തോഷ്, സ്പോട്സ് ജോയിന്റ് ഡയറക്ടര് പി.ആര്. ശ്രീജേഷ് തുടങ്ങിയവര് പങ്കെടുത്തു.
കുട്ടുവിനെ രൂപകല്പന ചെയ്തത് കൊല്ലം ജില്ലയിലെ കെഎന്എന്എം എച്ച്എസ്എസ് ആന്ഡ് വിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്ഥിനിയായ ആര്.എസ്. ലക്ഷ്മി നന്ദനയാണ്.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു - കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ സഫ മക്ക കപ്പിന്റെ അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ നടന്നു.
ആദ്യ മത്സരത്തിൽ സാറ്റ്കോം ട്രാവൻകൂർ എട്ട് വിക്കറ്റിന് എക്സ്ട്രീം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. എക്സ്ട്രീം 88 റൺസിന് പുറത്തായപ്പോൾ സാറ്റ്കോം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അജ്മൽ പ്ലെയർ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ സ്രാക്കോ സ്ട്രൈക്കേഴ്സ് 65 റൺസിന് കേരള കിംഗ്സ് റിയാദിനെ തോൽപ്പിച്ചു. സ്രാക്കോ ആറ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയപ്പോൾ കേരള കിംഗ്സിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസിൽ ഒതുങ്ങി. നൗഷാദ് പ്ലെയർ ഓഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ സ്പാർക്കൻസ് സിസി 29 റൺസിന് കൊങ്കൺ ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി. സ്പാർക്കൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയപ്പോൾ കൊങ്കൺ ഫൈറ്റേഴ്സിന്റെ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസിൽ അവസാനിച്ചു. സയ്യിദ് ജാബിർ മാൻ പ്ലെയർ ദ മാച്ചായി.
നാലാം മത്സരത്തിൽ രത്നഗിരി റോയൽസ് 33 റൺസിന് എഫ്സിആർ ക്രിക്കറ്റ് ക്ലബിനെ തോൽപ്പിച്ചു. രത്നഗിരി എട്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടിയപ്പോൾ എഫ്സിആർ 71 റൺസിന് പുറത്തായി. അനസ് ദേശ്മുഖ് പ്ലെയർ ഓഫ് ദ മാച്ചായി.
അഞ്ചാം മത്സരത്തിൽ ഗ്ലോബ്വിൻ ലോജിസ്റ്റിക്സ് നാല് വിക്കറ്റിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി. റിബൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോൾ ഗ്ലോബ്വിൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിനീത് ചാർലി പ്ലെയർ ഓഫ് ദ മാച്ചായി.
മൻസൂർ, നൗഫൽ അബ്ദുസലാം, ഷെബി അബ്ദുസലാം, ഇസ്മായിൽ കൊടിഞ്ഞി, നംഷീർ എന്നിവർ അമ്പയർമാരായി. ഉനൈസ് ഖാൻ, നൈമു, ചാക്കോ, ഖൈസ്, റിജേഷ് എന്നിവർ സഹഅമ്പയർമാരായി.
നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ, മലാസ് ഏരിയ കമ്മറ്റി അംഗം ഉനൈസ്ഖാൻ, സുലൈ ഏരിയ കമ്മറ്റി അംഗം അബ്ദുൽ സലാം, ന്യൂസനയ്യ ലാസുർധി യൂണിറ്റ് നിവാഹക സമിതി അംഗം സുജിത്ത്, നൈമുദ്ദീൻ എന്നിവർ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നൽകി.
24 ടീമുകൾ മാറ്റുരയ്ക്കുന്ന മൂന്ന് മാസം നീളുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമിഫൈനലും ഫൈനലും ഡിസംബറിൽ നടക്കും.
Sports
കോൽക്കത്ത: കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനത്തോടെ ശ്രദ്ധേയനായ കേപ് വർദെ ഗോൾ കീപ്പർ വൊസീഞ്ഞ ഡിസംബറിൽ ഇന്ത്യയിലെത്തും. സ്പോർട്സ് പ്രൊമോട്ടറായ ശതദ്രു ദത്തയാണ് താരത്തെ ഇന്ത്യയിൽ എത്തിക്കാനൊരുങ്ങുന്നത്. കേപ് വർദെ അരങ്ങേറ്റ സീസണിൽ മുന്നേറിയപ്പോൾ നിർണായകമായത് ഗോൾവല കാത്ത വൊസീഞ്ഞയുടെ പ്രകടനമായിരുന്നു.
നാൽപ്പതുകാരനായ വൊസീഞ്ഞ ഇപ്പോൾ ചിലിയിലെ കോളോ കോളോ ക്ലബ്ബിന്റെ താരമാണ്. അവിടെയെത്തി അദ്ദേഹത്തെ കണ്ടശേഷമാണ് ഇന്ത്യാസന്ദർശനം ശതദ്രു സ്ഥിരീകരിച്ചത്.
അവസരം വന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് വൊസീഞ്ഞ അറിയിച്ചതായും പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് നൽകാൻ തന്റെ ജഴ്സി ഒപ്പിട്ട് നൽകിയതായും ശതദ്രു പറഞ്ഞു.പെലെ, എമിലിയാനോ മാർട്ടിനെസ്, ലയണൽ മെസി തുടങ്ങിയവരെ കോല്ക്കത്തയിലെത്തിക്കാൻ മുൻകൈയെടുത്തയാളാണ് ശതദ്രു.
Sports
തിരുവന്തപുരം: ഫുട്ബോൾ പ്രേമികൾക്ക് കാൽപന്തുകളിയുടെ വിരുന്ന് സമ്മാനിച്ച് മലപ്പുറം എഫ്സി തിരുവനന്തപുരം കൊന്പൻസ് പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ വിജയം കൊന്പൻസിന് സ്വന്തം.
90 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന മലപ്പുറം എഫ് സിയെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകൾക്ക് കൊന്പൻസ് സമനിലയിലേക്ക് എത്തുകയും മത്സരം പെനാൽറ്റി ഷൂട്ട് ഒൗട്ടിലേക്ക് നീങ്ങുകയും ആയിരുന്നു. പെനാൽറ്റി ഷൂട്ട് ഒൗട്ടിൽ 4-2ന് തിരുവനന്തപുരം കൊന്പൻസ് സൂപ്പർ ലീഗ് കേരളയിൽ ജേതാക്കളായി.
മത്സരത്തിന്റെ തുടക്കം മുതലേ മലപ്പുറത്തിന്റെ ആധിപത്യമായിരുന്നു. 14-ാം മിനിറ്റിൽ മലപ്പുറം ആദ്യ ഗോൾ നേടി. ഫ്രഞ്ച് താരമായ ക്യാപ്റ്റൻ അമാഡു സുക്കോനയാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ആദ്യപകുതിയുടെ അവസാന പത്തുമിനിറ്റിൽ മത്സരം പൂർണമായും കൊന്പൻസിന്റെ നിയന്ത്രണത്തിൽ ആയിരുന്നു.
64-ാം മിനിറ്റിൽ മലപ്പുറം എഫ്സി ലീഡ് ഉയർത്തി. മലയാളി താരം മുഹമ്മദ് റിസ്വാൻ ആണ് മലപ്പുറത്തിന് രണ്ടാം ഗോൾ സമ്മാനിച്ചത്. തുടർന്ന് 90 മിനിറ്റ് വരെ മലപ്പുറം എഫ്സി രണ്ട് ഗോളിന് മുന്നിലായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോർഡനും (90+1) കിറ്റാറ്റുലുവും (90+7)
നേടിയ ഗോളുകൾ കൊന്പൻസിന് സമനില സമ്മാനിച്ചു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും 4-2ന് കൊന്പൻസ് വിജയം സ്വന്തമാക്കുകയുമായിരുന്നു.
Sports
വെല്ലിംഗ്ടണ്: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങൾക്കും അവസാന രണ്ട് മത്സരങ്ങൾക്കുമായി രണ്ട് വ്യത്യസ്ത ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, ടിം സീഫെർട്ട് എന്നിവർ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പരിക്കിനെ തുടർന്ന് ട്വന്റി20 പരന്പര കളിക്കാതിരിക്കുന്ന രചിൻ രവീന്ദ്ര ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ ഇടം നേടി. നവംബർ നാലിന് ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് പരന്പര ആരംഭിക്കുന്നത്.
മിച്ചൽ സാന്റ്നർ ടീമിനെ നയിക്കും. അവസാന രണ്ട് ഏകദിനങ്ങൾക്കായി ഏഴ് പുതിയ കളിക്കാർ ടീമിനൊപ്പം ചേരും. 2023ന് ശേഷമാണ് ഫിൻ അലനും ലോക്കി ഫെർഗൂസനും ഏകദിന ടീമിൽ ഇടംനേടുന്നത്. സാക്ക് ഫൗൾക്സ്, വില്ല്യം ഒറൂർക്കെ, ബെൻ സിയേഴ്സ് എന്നിവർ പരിക്കിന്റെ പിടിയിലാണ്.
Sports
പുതുച്ചേരി: ഇന്ത്യ എയ്ക്ക് ആശ്വാസ ജയം. ഓസ്ട്രേലിയ എയ്ക്കെതിരായ മൂന്നാം മത്സരത്തിൽ 49 റണ്സിനായിരുന്നു ഇന്ത്യ എയുടെ ജയം. ആദ്യ രണ്ട് മത്സരത്തിലും വൻ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ എ പരന്പര നഷ്ടമാക്കിയിരുന്നു. സ്കോർ: ഇന്ത്യ എ- 47.3 ഓവറിൽ 275. ഓസ്ട്രേലിയ എ- 46.2 ഓവറിൽ 226.
Sports
\കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഉദയ്വീര് സിദ്ധു സ്വർണം നേടി.
24കാരനായ ഷൂട്ടർ ആകെ 240.6 പോയിന്റ് നേടി.
രണ്ടാം സ്ഥാനത്തെത്തിയ ജർമനിയുടെ ക്രിസ്റ്റ്യൻ റീറ്റ്സിനേക്കാൾ 0.5 പോയിന്റ് മുന്നിലായിരുന്നു ഉദയ്വീര് സിദ്ധു. 219.8 പോയിന്റുമായി ഇറ്റലിയുടെ പൗലോ മോണ വെങ്കലം നേടി.
Sports
ഇന്ഡോര്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് 14 റണ്സ് ജയം. ഇന്ത്യ ഉയർത്തിയ 223 റണ്സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 209 റണ്സ് എടുക്കാനേ സാധിച്ചുള്ളൂ.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. അഭിഷേക് ശർമയുടെ തകർപ്പൻ അർധസെഞ്ചുറി മികവിലാണ് ഇന്ത്യ സ്കോർ 200 കടത്തിയത്.
കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ചേസ് ചെയ്ത് ജയിക്കാമെന്ന വിശ്വാസത്തിലിറങ്ങിയ വിൻഡീസിന് ഇത്തവണ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ നമാൻ ദിർഉം നയിച്ച ബൗളിംഗ് നിരയെ മറികടക്കാനായില്ല. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ- 20 ഓവറിൽ 223. വെസ്റ്റിൻഡീസ്- 20 ഓവറിൽ 209/7.
224 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് തുടക്കത്തിൽ ഷായ് പോപി (5) നെ നഷ്ടമായി. എന്നാൽ കമിൽ പൂരൻ (42), ഷിമ്രോണ് ഹെറ്റ്മെയർ (43) ചേർന്ന് സ്കോർ അതിവേഗം ചലിപ്പിച്ചു. വാലറ്റത്ത്് 11 പന്തിൽ 35 റണ്സുമായി ഷമാർ സ്പ്രിംഗ്ലർ പുറത്താകാതെ നിന്നെങ്കിലും വിജയം അകന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അവസാന ഓവറിലെ അവസാന പന്തില് 223 റണ്സ് എടുത്തു എല്ലാവരും പുറത്തായി. 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം 69 റണ്സെടുത്ത അഭിഷേക് ശർമയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് തുണയായത്.
ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റണ്സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. തുടക്കത്തിൽ തന്നെ മൂന്ന് റണ്സുമായി സഞ്ജു സാംസണ് പുറത്തായി. പിന്നീട് ഇഷാൻ കിഷനും അഭിഷേകള ശർമയും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റണ്സ് കൂട്ടുകെട്ടുണ്ടാക്കി. 18 പന്തിൽ 37 റണ്സെടുത്ത ഇഷാൻ കിഷനെ റോസ്റ്റണ് ചേസ് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ തുടർച്ചയായി വീണു.
ശ്രേയസ് അയ്യർ ഒരു റണ്ണെടുത്ത് പുറത്തായി. തിലക് വർമ 28 റണ്സിനും നമാൻ ധിർ 10 റണ്സിനും ക്രീസ് വിട്ടു. 14 പന്തിൽ 21 റണ്സായിരുന്നു നിതീഷ് കുമാർ റെഡ്ഡിയുടെ സംഭാവന. അക്സർ പട്ടേൽ 20 റണ്സും അർഷദീപ് സിംഗ് 11 റണ്സിനും മായങ്ക് യാദവ് അക്കൗണ്ട് തുറക്കും മുന്പും പുറത്തായി.
വെസ്റ്റിൻഡീസിനായി റോസ്റ്റണ് ചേസ്, ഷാമർ ജോസഫ്, ഷാമർ സ്പ്രിംഗർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Sports
കൊച്ചി: റഷ്യയിലെ റ്റുലയിൽ നടന്ന 20-ാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാന്പ്യൻഷിപ്പിൽ അണ്ടർ-9 ആണ്കുട്ടികളുടെ വിഭാഗത്തിൽ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ഇന്ത്യക്ക് വെള്ളി മെഡൽ. ആലപ്പുഴ സ്വദേശികളായ അർണവ് ആനന്ദ്, നെയ്തൽ ഡി. അൻസേര, തൃശൂർ സ്വദേശി ഇലാൻ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് മൂന്നു വിഭാഗങ്ങളിലും വെള്ളി മെഡൽ നേടി അഭിമാനമായത്. റഷ്യയാണ് ചാന്പ്യൻമാർ.
റഷ്യയിലെ റ്റുലയിൽ രണ്ടിന് ആരംഭിച്ച ചാന്പ്യൻഷിപ്പിൽ 12 രാജ്യങ്ങളിൽ നിന്ന് ഏഴുമുതൽ 17 വയസുവരെയുള്ള കുട്ടികളാണ് മത്സരിച്ചത്. ഗോഹട്ടിയിൽ നടന്ന നാഷണൽ ചാന്പ്യൻഷിപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയാണ് യഥാക്രമം ഇലാൻ ഷെഫീഖ്, നെയ്തൽ ഡി. അൻസേര, അർണവ് ആനന്ദ് എന്നിവർ ഏഷ്യൻ മത്സരത്തിന് യോഗ്യത നേടിയത്.
ചേർത്തല പൊന്നാംവെളി വടക്കേമഠം ആനന്ദിന്റെയും (യുഎഇ) ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ വിനീതയുടെയും മകനാണ് അർണവ്. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥി. തുന്പോളി മാതാ സ്കൂളിലെ വിദ്യാർഥിയായ നെയ്തൽ ഡി. അൻസേര ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ ധീരേഷ് അൻസേരയുടെയും സിമിയുടെയും മകനാണ്. തൃശൂർ പാവറട്ടി സ്വദേശിയായ ഇലാൻ ഷെഫീഖ് മസ്കറ്റിലെ ബൗഷർ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ്. ഷഫീഖും നഷീജയുമാണ് മതാപിതാക്കൾ.
Sports
ഇന്ത്യൻ സൂപ്പർ ലീഗ് പതിമൂന്നാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റ്ഴേ്സ് ഇന്നിറങ്ങും. വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഇന്റർ കാശിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പുതിയ ഉടമകളെത്തിയതോടെ കൂടുതൽ വിദേശതാരങ്ങൾ ടീമിൽ എത്തി.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ് ഐക്കണ് താരം. 22 കോടിയോളം ചെലവഴിച്ച് പുതിയ തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്സ് ശ്രമം. പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിലും ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.
കഴിഞ്ഞ സീസണിലെ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഇല്ലെന്നതാണ് ഈ സീസണിന് ആശ്വാസം.പക്ഷേ, വിട്ടുപോയ നിരാശരായ ആരാധകരെ തിരിച്ചുകൊണ്ടുവരാൻ മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.
Sports
ശ്രീനഗർ: രഞ്ജി ട്രോഫി ഈ സീസണിലെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഘട്ടത്തിൽ നിലവിലെ ചാന്പ്യന്മാരായ ജമ്മു-കാഷ്മീർ തങ്ങളുടെ ആദ്യ മത്സരത്തിൽ ഷേർ-ഇ-കാഷ്മീർ സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെ നേരിടും.
സൂപ്പർ പേസ്
ഇറാനി കപ്പിലെ തോൽവി മറന്ന് പരിചിതമായ മൈതാനത്ത് തിരിച്ചുവരവിനുള്ള അവസരമാണ് ജമ്മു-കാഷ്മീരിന്റെ ലക്ഷ്യം. ഇറാനി കപ്പിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഉമർ നസീറിന് വിശ്രമം നൽകിയെങ്കിലും പേസർ ഒൗഖിബ് നബിയുടെ സാന്നിധ്യം ജമ്മു-കാഷ്മീരിന് കരുത്തു പകരും. നാസിർ ലോണും സുനിൽ കുമാറും പേസ് ആക്രമണം ശക്തമാക്കുന്പോൾ ഉമ്രാൻ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ബാറ്റിംഗ് തലവേദന
ജമ്മു-കാഷ്മീരിന് ബാറ്റിംഗാണ് ആശങ്ക. തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ആനുകൂല്യം മുതലാക്കണമെങ്കിൽ ശുഭം ഖജൂരിയ, ഖമ്രാൻ ഇഖ്ബാൽ, അബ്ദുൾ സമദ്, ക്യാപ്റ്റൻ പരസ് ദോഗ്ര എന്നിവർ മികവ് പുറത്തെടുക്കേണ്ടിവരും.മികച്ച കൂട്ടുകെട്ടുകൾ ഉയർത്തുക ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയാകും.
മധ്യപ്രദേശ് സെറ്റ്
അതേസമയം മത്സരത്തിനുള്ള തയാറെടുപ്പിൽ മധ്യപ്രദേശിന് ആശങ്കകളില്ല. കാലാവസ്ഥയുമായി പൊരുത്തപ്പെടാന് ഒരാഴ്ചയായി ശ്രീനഗറിൽ ചെലവഴിച്ച ടീം ആദ്യ മത്സരത്തിന് സെറ്റാണ്. ശുഭം ശർമ നയിക്കുന്ന ടീമിന് പരിക്കിന്റെ ആശങ്കകളില്ല. രജത് പാട്ടിദാറും വെങ്കിടേഷ് അയ്യരും ടീമിൽ ഉണ്ടാകില്ലെങ്കിലും യാഷ് ദുബെ, ഹർഷ് ഗൗലി, ഹിമാൻഷു മന്ത്റി എന്നിവരിലൂടെ ബാറ്റിംഗ് നിര ശക്തമാണ്.
ബൗളിംഗ് സ്ട്രോംഗ്
പരിചയസന്പന്നനായ പേസർ ആവേശ് ഖാൻ നയിക്കുന്ന കുൽദീപ് സെൻ ഉൾപ്പെടുന്ന ബൗളിംഗ് നിരയ്ക്ക് ആതിഥേയരെ സമ്മർദത്തിലാക്കാൻ മികവുണ്ട്. സാരൻഷ് ജെയിനും കുമാർ കാർത്തികേയയും തങ്ങളുടെ പരിചയസന്പത്തുമായി എതിരാളികളെ കറക്കിവീഴ്ത്താൻ ഇറങ്ങുന്നതോടെ മധ്യപ്രദേശിന്േറത് സന്തുലിതമായ ബൗളിംഗ് നിരയായി മാറും.
Sports
പനാജി: രഞ്ജി ട്രോഫിക്കുള്ള ഗോവ ടീമിൽ ഇടംപിടിക്കാതെ അർജുൻ തെണ്ടുൽക്കർ. പുതിയ സീസണിലേക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഇന്ന്് തുടങ്ങുന്ന രഞ്ജി ട്രോഫിയിൽ ഗോവയുടെ ആദ്യ എതിരാളികൾ ബറോഡയാണ്.
ടീം മാറാൻ ഉദ്ദേശ്യമില്ലെന്നും ഗോവയ്ക്കുവേണ്ടിത്ത ന്നെ തുടർന്നും കളിക്കുമെന്നും അർജുൻ നേരത്തേ വ്യക്തമാക്കിയിരുന്നു. 2022 മുതലാണ് അർജുൻ ഗോവയ്ക്കായി കളിക്കാൻ തുടങ്ങിയത്. മുംബൈ ടീമിൽ അവസരം കുറഞ്ഞതോടെയായിരുന്നു ഈ മാറ്റം.
ഗോവയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ അർജുൻ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 153 റണ്സും 15 വിക്കറ്റും നേടി.
ഗോവയ്ക്കായി ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 685 റണ്സും 52 വിക്കറ്റുകളും നേടി.
Sports
ഹോൾക്കർ: വെടിക്കെട്ടിനെ പിടിച്ചുകെട്ടി പരന്പരയിൽ മുന്നിലെത്താൻ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിറങ്ങും. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ വന്പൻ സ്കോർ അടിച്ചെടുത്തിട്ടും വിൻഡീസ് ബാറ്റർമാരെ തളയ്ക്കാനാകാതെ തളർന്ന് ഇന്ത്യൻ ബൗളിംഗ് നിര സമ്മർദത്തിലാണ്.
അതേസമയം ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യരുടെ നേതൃപാടവം ഇന്ത്യക്ക് കരുത്തു പകരും. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. അഞ്ച് മത്സര പരന്പര നിലവിൽ 1-1 സമനിലയിലാണ്.
രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെയും തിലക് വർമയുടെയും ഫിനിഷിംഗിലൂടെയും 249 റണ്സ് നേടി. ഇഷാൻ കിഷനും തകർത്തടിച്ചു.
എന്നാൽ മറപടി ബാറ്റിംഗിൽ തുടക്കത്തിൽ വിൻഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷായ് ഹോപിന്റെ സെഞ്ചുറി ടീമിന് ജയം സമ്മാനിച്ചു.റൂതർഫോർഡ് അർധസെഞ്ചുറി നേടിയപ്പോൾ റൊമാരിയോ ഷെഫേർഡ് 13 പന്തിൽ 34 റണ്സ് നേടി നിർണായകമായി.
Sports
മദീര: അനുവാദമില്ലാതെ ദേശീയ ടീം ക്യാന്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോയെ സസ്പെൻഡ് ചെയ്ത് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ നിയമാവലി പ്രകാരം ക്രിസ്റ്റ്യാനോയെ വിലക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ എത്ര മാസത്തേക്കാണ് വിലക്ക് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അച്ചടക്കസമിതി വിഷയം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരുമാസം മുതൽ ആറുമാസം വരെ വിലക്കിയേക്കാം.
ഒരുമാസത്തിൽ കൂടുതലാണ് വിലക്കെങ്കിൽ താരത്തിന് ഡെൻമാർക്ക്, വെയിൽസ് ടീമുകൾക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ നഷ്ടമാകും. എന്നാൽ വിഷയത്തിൽ സഹതാരങ്ങളോട് മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ വിലക്കിന്റെ കാലാവധി കുറയ്ക്കാനുള്ള സാധ്യതയുണ്ട്.
പരിശീലകൻ ഹൊർഹെ ജെസ്യൂസ് വാക്കു പാലിച്ചില്ലെന്ന് ആരോപിച്ചാണ് ക്രിസ്റ്റ്യാനോ ടീം ക്യാന്പ് വിട്ടത്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഫെഡറേഷന്റെ നിയമാവലി പ്രകാരം, ദേശീയ ടീമിലേക്ക് ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു കളിക്കാരനും കൃത്യമായ കാരണങ്ങളില്ലാതെ പരിശീലന സെഷനുകളിലോ മത്സരങ്ങളിലോ ഫെഡറേഷന്റെ മറ്റ് ഒൗദ്യോഗിക പ്രവർത്തനങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ ക്യാന്പ് ഉപേക്ഷിച്ചു പോവുകയോ ചെയ്താൽ ഒന്നു മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കും. പ്രഫഷണൽ കളിക്കാരനാണെങ്കിൽ ഇതിന് പുറമെ ഏകദേശം 500 മുതൽ 1,000 യൂറോ വരെ പിഴയും അടയ്ക്കേണ്ടി വരും.
നേഷൻസ് ലീഗിൽ നോർവേക്കെതിരായ മത്സരത്തിൽ താരത്തെ വാം അപ്പ് ചെയ്യിച്ചശേഷം മത്സരത്തിന് ഇറക്കിയില്ല. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായി. തുടർന്ന് പ്രകോപിതനായ റൊണാൾഡോ ടീം ക്യാന്പ് വിടുകയായിരുന്നു.
Sports
അരീന: ബുണ്ടസ്ലിഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ വഴങ്ങി ബയേണ് മ്യൂണിക്ക്. ഓഗ്സ്ബർഗിനെതിരായ മത്സരത്തിൽ വെറും എട്ട് സെക്കൻഡിനുള്ളിലാണ് ബയേണ് മ്യൂണിക്ക് ഗോൾ വഴങ്ങിയത്.
കിക്ക്- ഓഫിന് തൊട്ടുപിന്നാലെ റോബിൻ ഫെൽഹോവർ ബയേണ് ഗോൾ പോസ്റ്റിൽ പന്തെത്തിച്ചാണ് റിക്കാർഡിട്ടത്.മത്സരത്തിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Sports
വെല്ലിംഗ്ടൺ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ മാർക്ക് ചാപ്മാനും സാക് ഫൗൾക്സിനും പരമ്പരയിൽ നിന്ന് പുറത്തായി. ഇവർക്ക് പകരമായി ഓൾറൗണ്ടർ ജോഷ് ക്ലാർക്സണും പേസർ ബ്ലെയർ ടിക്നറും ടീമിൽ ഇടംപിടിച്ചു.
യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് മാർക്ക് ചാപ്മാന് പരിക്കേറ്റത്. തുടർന്നുനടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് മുമ്പ് താരം കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. കാന്റർബറിക്കൊപ്പമുള്ള പരിശീലനത്തിനിടെയാണ് പേസർ സാക് ഫൗൾക്സിന് പരിക്കേറ്റത്.
താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 22നാണ് ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയശേഷം ഇരുടീമുകളും വീണ്ടും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്.
Sports
ദുബായ്: വെസ്റ്റ് ഇന്ഡീസിന് എതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റില് സെഞ്ചുറിയുമായി തകര്പ്പന് ബാറ്റിംഗ് കാഴ്ചവച്ച ഇന്ത്യന് ക്യാപ്റ്റന് ശ്രേയസ് അയ്യർക്ക് ഐസിസി ബാറ്റര്മാരുടെ റാങ്കിംഗില് വന് മുന്നേറ്റം.
വിന്ഡീസിനെതിരേ ലക്നോയില് നടന്ന മത്സരത്തില് 43 പന്തില് 102 റണ്സുമായി ശ്രേയസ് അയ്യര് പുറത്താകാതെ നിന്നു. രാജ്യാന്തര ട്വന്റി-20യില് ശ്രേയസ് അയ്യറിന്റെ കന്നി സെഞ്ചുറിയാണ്.
ബാറ്റര്മാരുടെ റാങ്കിംഗില് 18 സ്ഥാനം മുന്നേറിയ ശ്രേയസ് അയ്യര് ഏഴാമതെത്തി. ഇന്ത്യയുടെ ഇഷാന് കിഷന്, അഭിഷേക് ശര്മ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് നായകൻ. 11 മുതൽ 14 വരെ ജംഷഡ്പൂരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ശക്തമായ സംഘമാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്.
സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയ പരിചയസമ്പന്നർ ഉൾപ്പെടുന്നതാണ് ബാറ്റിംഗ് നിര. എം.ഡി. നിധീഷ്, ഏദൻ ആപ്പിൾ ടോം, എൻ.പി.ബേസിൽ എന്നിവർ ബൗളിംഗ് നിരയിൽ ഇടം നേടി. ജലജ് സക്സേനയും ആദിത്യ സർവാതെയും അതിഥി താരങ്ങളായും അണിനിരക്കും. ജാഖണ്ഡിന് പുറമെ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവ ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), രോഹന് എസ്. കുന്നുമ്മല്, അഭിഷേക് ജെ. നായര്, അഭിഷേക് പി. നായര്, സച്ചിന് ബേബി, അഹമ്മദ് ഇമ്രാന്, മുഹമ്മദ് അസ്ഹറുദ്ദീന് (വിക്കറ്റ് കീപ്പര്), സല്മാന് നിസാര്, വരുണ് നായനാര് (വിക്കറ്റ് കീപ്പര്), ജലജ് സക്സേന, വൈശാഖ് ചന്ദ്രന്, ആദിത്യ ആനന്ദ് സര്വാതെ, ജെ. എസ്.അനുരാജ്, വി.അഭിജിത് പ്രവീണ്, എം.ഡി.നിധീഷ് , ഈഡന് ആപ്പിള് ടോം, പവന് രാജ്, എന്.പി.ബേസില്.
Sports
ലക്നോ: ക്യാപ്റ്റൻ ശ്രേയസ് അയ്യർ സെഞ്ചുറിയുമായി തകർത്തടിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരേ ഒന്നാം ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. 43 പന്തിൽ 102 റണ്സുമായി ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.
ആറു സിക്സും പത്തു ഫോറും അടങ്ങുന്നതായിരുന്നു അയ്യറിന്റെ ദ ഗ്രേറ്റ് ഇന്നിംഗ്സ്. 27 പന്തിൽ 37 റണ്സുമായി ഇഷാൻ കിഷൻ, ശ്രേയസ് അയ്യറിനു കൂട്ടായി നിന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 171. ഇന്ത്യ 14.4 ഓവറിൽ 172/2.
സഞ്ജു സാംസണ് (9 പന്തിൽ 11), അഭിഷേക് ശർമ (10 പന്തിൽ 21) എന്നിവർ പുറത്തായ ശേഷമാണ് ശ്രേയസ് അയ്യറും ഇഷാൻ കിഷനും ക്രീസിൽ ഒന്നിച്ചത്. മൂന്നാം വിക്കറ്റിൽ ഇവർ അഭേദ്യമായ 137 റണ്സ് നേടി.
ക്യാപ്റ്റൻ ഷായ് ഹോപ്പ് (37 പന്തിൽ 52), ഷെർഫെയ്ൻ റൂഥർഫോഡ് (34 പന്തിൽ 56) എന്നിവരാണ് വിൻഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഇന്ത്യയുടെ അരങ്ങേറ്റക്കാരൻ നമാൻ ധിർ മൂന്നു വിക്കറ്റ് വീഴ്ത്തി.
Sports
ദുബായി: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റിൽ (ഡബ്ല്യുസിഎൽ) നിന്ന് പാക്കിസ്ഥാൻ പിന്മാറി. പാക്കിസ്താൻ ടീമിനോട് ഇന്ത്യൻ ടീം മാപ്പ് പറയണമെന്ന ആവശ്യം സംഘാടകർ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു.
ഇതിന് ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. കഴിഞ്ഞ സീസണിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഇന്ത്യ-പാക്കിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് സംഘാടകർക്ക് മുന്നിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ സംഘാടകർ അംഗീകരിച്ചില്ല.
തുടർന്നാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ പാക്കിസ്ഥാൻ ടീം തീരുമാനിച്ചത്. എന്നാൽ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണമാണ് പാക്കിസ്ഥാൻ പിന്മാറിയതെന്നാണ് ഡബ്ല്യുസിഎൽ സംഘാടകരുടെ വിശദീകരണം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും കണക്കിലെടുത്താണ് ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാതിരുന്നത്.
Sports
ബംഗളൂരു: പരിക്കിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഐപിഎല്ലിനുശേഷമാണ് ഹാർദിക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലനങ്ങൾ പൂർത്തിയാക്കി തിരിച്ചുവരവിനൊരുങ്ങുന്നതിനിടെ കാലിൽ വീണ്ടും വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ എംആർഐ പരിശോധനയ്ക്ക് പിന്നാലെ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
അതേസമയം ഹർഷിത് റാണയ്ക്കും മാച്ച് സിമുലേഷനിടെ ഇടത് കാലിലെ തുടയിൽ നേരിയ വേദന അനുഭവപ്പെട്ടു. പനിയും തൊണ്ടവേദനയും ജലദോഷവും പൂർണമായി സുഖം പ്രാപിച്ച ശേഷമേ താരം പരിശീലനത്തിലേക്ക് മടങ്ങിയെത്തൂ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഹർഷിത് റാണ അവസാനമായി കളിച്ചത്.
പരിക്കിൽ നിന്ന് പൂർണമായി മോചിതരാകാത്ത സാഹചര്യത്തിൽ ഇരുവരുടെയും ന്യൂസിലാൻഡ് പര്യടനത്തിലെ പങ്കാളിത്തം സംശയത്തിലായി. 22 മുതൽ നവംബർ 15 വരെ അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് വൈറ്റ് ബോൾ പര്യടനം.
തുടർന്ന് നവംബർ 19 മുതൽ 23 വരെ വെല്ലിംഗ്ടണിലും നവംബർ 27 മുതൽ ഡിസംബർ ഒന്നു വരെ ക്രൈസ്റ്റ്ചർച്ചിലും ടെസ്റ്റ് മത്സരങ്ങൾ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്.
Sports
ചണ്ഡിഗണ്ഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസിന്റെ വിജയലക്ഷ്യമാണ് വെസ്റ്റ് ഇൻഡീസിന് മുന്നിൽ വെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപിന്റെ തകർപ്പൻ പ്രകടനമാണ് വിൻഡീസിന് അനായാസ ജയമൊരുക്കിയത്. പുറത്താകാതെ നിന്ന ഷായ് ഹോപ്പ് 143 പന്തുകളിൽ നിന്ന് 162 റൺസ് വാരിക്കൂട്ടി.
കൂടാതെ അമീർ ജംഗു (67) അർധസെഞ്ചുറിയും നേടി വിൻഡീസിന്റെ വിജയത്തിന് അടിത്തറയിട്ടു. കീമോ പോൾ 44 റൺസും നേടി.
ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ (129*) കരുത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. എങ്കിലും വിൻഡീസ് ബാറ്റിംഗ് നിരയുടെ കരുത്തുമുന്നിൽ ഇന്ത്യൻ ബൗളിംഗ് നിരക്ക് പിടിച്ചുനിൽക്കാനായില്ല.
National
ചണ്ഡിഗഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കെ.എൽ. രാഹുലിന്റെയും രോഹിത് ശർമയുടെയും തകർപ്പൻ പ്രടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റണ്സെടുത്തു.
കെ.എൽ. രാഹുൽ 87 പന്തിൽ ആറ് സിക്സും പത്ത് ഫോറും ഉൾപ്പെടെ 129 റണ്സുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ 85 പന്തിൽ മൂന്ന് സിക്സും പത്ത് ഫോറും ഉൾപ്പെടെ 92 റണ്സെടുത്തു. ശുഭ്മാൻ ഗില്ലും (1) വിരാട് കോഹ്ലിയും (0) നിരാശപ്പെടുത്തി. ഋതുരാജ് ഗെയ്ക്വാദ് 69 പന്തിൽ 57 റണ്സെടുത്തു. നമൻ ദിർ 30 റണ്സും നേടി.
വിൻഡീസിനായി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കീമോ പോൾ രണ്ട് വിക്കറ്റും നേടി.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടി ഇന്ത്യ. ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്.
ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുക്കാനെ സാധിച്ചുള്ളു. 96 റൺസെടുത്ത ഹസൻ നവാസും 29 റൺസെടുത്ത സയിം അയൂബും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെയും അക്സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 211 റൺസെടുത്തത്.
അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അഭിഷേക് 61 റൺസും തിലക് 51 റൺസുമാണെടുത്തത്. ശിവം ദുബെ 27 റൺസും ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസുമെടുത്തു.
പാക്കിസ്ഥാന് വേണ്ടി അഹ്മദ് ഡാനിയലും അരാഫത്ത് മിൻഹാസും രണ്ട് വിക്കറ്റ് വീതമെടുത്തു. സയിം അയൂബും അബ്രാർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 19 ആയി. ആകെ മെഡൽ നേട്ടം 81 ഉം ആയി.
Sports
നാഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.
അർധസെഞ്ചുറി നേടിയ അഭിഷേക് ശർമ (61), വൈഭവ് സൂര്യവൻഷി (15) , സഞ്ജു സാംസൺ (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. മറുവശത്ത് ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 2023ലെ ഹാംഗ്ചൗ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടിയത്.
Sports
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ 124 റണ്സിന് തകര്ത്ത് ഇന്ത്യ ഫൈനലില്. ഇന്ത്യ ഉയര്ത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 9.5 ഓവറില് 45 റണ്സിന് പുറത്തായി.
11 പന്തില് 15 റണ്സെടുത്ത നുവാനിന്ദു ഫെര്ണാണ്ടോ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. സിനേത് ജയവര്ധനെ (പൂജ്യം), സോഹന് ഡി ലിവേറ (പൂജ്യം), ലസിത് ക്രൂസ്പുല്ലെ (പൂജ്യം), സഹന് അരച്ചിഗെ(ഒമ്പത്), അഷൻ ബണ്ഡാര (പൂജ്യം), ചമിക കരുണരത്നെ (നാല്), വാനുജ സഹനെ(ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സര് പട്ടേലും ജസ്പ്രീത് ബുംറയും അഭിഷേക് ശര്മയുമാണ് ലങ്കയെ എറിഞ്ഞിട്ടത്.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുന്നിര ബാറ്റര്മാര് നിരാശപ്പെടുത്തിയപ്പോള് ഇഷാന് കിഷന്റെ അപരാജിത അര്ധസെഞ്ചുറിയുടെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 169 റണ്സെടുത്തത്.
46 പന്തില് 80 റണ്സെടുത്ത് പുറത്താകാതെ നിന്ന ഇഷാന് കിഷനാണ് ടോപ് സ്കോറര്. വൈഭവ് സൂര്യവംശി 21 പന്തില് 38 റണ്സെടുത്തു. അതേസമയം, അഭിഷേക് ശര്മ (ഏഴ്), സഞ്ജു സാംസൺ (ഏഴ്), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), തിലക് വര്മ (രണ്ട്), ശിവം ദുബെ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി.
ശ്രീലങ്കക്കായി ക്യാപ്റ്റൻ സഹന് അരാച്ചിഗെ 28 റണ്സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ താരിന്ദു രത്നായകെ 32 റണ്സിന് രണ്ട് വിക്കറ്റെടുത്തു.
ശനിയാഴ്ച നടക്കുന്ന സ്വര്ണ മെഡല് പോരാട്ടത്തില് പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.
വമ്പന് ജയം
ശ്രീലങ്കയ്ക്കെതിരായ സെമിയില് 124 റണ്സിനായിരുന്നു ഇന്ത്യന് ജയം. സ്കോര്: ഇന്ത്യ 20 ഓവറില് 169/7. ശ്രീലങ്ക 9.5 ഓവറില് 45. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ റിക്കാര്ഡ് ജയമാണിത്.
ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ ഓപ്പണിംഗിന് എത്തിയത് കൗമാരതാരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്മയും. മൂന്നു പന്തില് ഏഴു റണ്സ് നേടിയ അഭിഷേക് ശര്മയാണ് ആദ്യം കൂടാരംകയറിയത്. ഇന്ത്യന് അക്കൗണ്ടില് അപ്പോള് ഉണ്ടായിരുന്നത് വെറും 12 റണ്സ്. മൂന്നാം നമ്പറിലെത്തിയ സഞ്ജു സാംസണും (7) വേഗത്തില് പുറത്ത്. സ്കോര് 59ല് നില്ക്കുമ്പോള് സൂര്യവംശി 21 പന്തില് 38 റണ്സുമായി മടങ്ങി.
ഇഷാന് രക്ഷിച്ചു
അഞ്ചാം നമ്പറായി ക്രീസിലെത്തിയ ഇഷാന് കിഷനാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറില് എത്തിച്ചത്. 46 പന്തില് അഞ്ചു സിക്സും നാലു ഫോറും അടക്കം ഇഷാന് കിഷന് 80 റണ്സുമായി പുറത്താകാതെ നിന്നു.
45; റിക്കാര്ഡ് നാണക്കേട്
രണ്ട് ഓവറില് ഏഴു റണ്സ് വഴങ്ങി ജസ്പ്രീത് ബുംറയും മൂന്ന് ഓവറില് എട്ടു റണ്സ് വഴങ്ങി അക്സര് പട്ടേലും അഞ്ചു പന്തില് രണ്ടു റണ്സ് വഴങ്ങി അഭിഷേക് ശര്യും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അതോടെ ലങ്ക 9.5 ഓവറില് 45നു പുറത്ത്. ഒരു ഫുള് മെംബറിന്റെ ഏറ്റവും ചുരുങ്ങിയ സ്കോര് എന്ന നാണക്കേടിനൊപ്പവും ശ്രീലങ്ക ചേര്ക്കപ്പെട്ടു. 2019ല് ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്ഡീസ് 45 റണ്സിനു പുറത്തായിരുന്നു.
Sports
ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് കരുത്തായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിത് ശർമയും. ഇരുവരും സെഞ്ചുറി നേടി. 62 പന്തിൽ സെഞ്ചുറി നേടിയ ഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നക്കം കടന്നു.
കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. ഏകദിനത്തിൽ പന്തുകളുടെ എണ്ണത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഗിൽ സ്വന്തമാക്കിയത്. 52 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയുടെ പേരിലാണ് വേഗമേറിയ ഇന്ത്യൻ സെഞ്ചുറിയുടെ റിക്കാർഡ്.
72 പന്തിലാണ് രോഹിത് ശർമ ഏകദിന കരിയറിലെ 35-ാം സെഞ്ചുറി കുറിച്ചത്. 25 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 250 റൺസെന്ന ശക്തമായ നിലയിലാണ്. 406 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ഇനി 25 ഓവറിൽ 156 റൺസ് കൂടി വേണം.
Sports
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ. ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തവിൻഡീസ് മൂന്ന് ബാറ്റർമാരുടെ തകർപ്പൻ സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസ്അടിച്ചുകൂട്ടി.
ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. വെസ്റ്റിൻഡീസിനായി ഓപ്പണർ ജോൺ കാംപ്ബെൽ (68 പന്തിൽ 101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (94 പന്തിൽ 104), അമീർ ജാനൂ (77 പന്തിൽ 114) എന്നിവരാണ് സെഞ്ചറി നേടിയത്. ഇന്ത്യക്കെതിരെ ഒരു ഏകദിന ഇന്നിംഗ്സിൽ മൂന്ന് ബാറ്റർമാർ സെഞ്ചറി നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.
2015ൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യക്കെതിരെ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ബോളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനാകാതെ പോയതോടെയാണ് വിൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. 40-ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങി. ചൊവ്വാഴ്ച കൊറൊഗി സ്പോർട്സ് പാർക്കിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാൾ ക്വാർട്ടർ ഫൈനൽ മഴയെ തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതോടെയാണ് ശ്രീലങ്ക സെമി ഫൈനലിൽ ഇടം നേടിയത്.
ഐസിസി ടി20 റാങ്കിംഗിൽ ശ്രീലങ്കയേക്കാൾ പിന്നിലാണ് നേപ്പാൾ. റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തുള്ള ലങ്കയ്ക്ക് മത്സരം ഉപേക്ഷിച്ചതോടെ സെമി ഫൈനൽ ബെർത്ത് ലഭിച്ചു. നേപ്പാൾ 14-ാം സ്ഥാനത്താണ്. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. രണ്ടാം സെമിയിൽ ബംഗ്ലദേശും പാക്കിസ്ഥാനും ഏറ്റുമുട്ടും.
മഴ തന്നെയായിരുന്നു മറ്റ് ക്വാർട്ടർ ഫൈനലുകളുടെയും വില്ലൻ. ബംഗ്ലദേശ്-മലേഷ്യ നാലാം ക്വാർട്ടർ ഫൈനലും ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇതോടെ റാങ്കിംഗിൽ മുന്നിലുള്ള ബംഗ്ലദേശ് സെമിയിൽ പ്രവേശിച്ചു. മഴയെ തുടർന്ന് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഉപേക്ഷിക്കുകയായിരുന്നു.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് 2026ലെ പുരുഷൻമാരുടെ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ. അഫ്ഗാനിസ്ഥാനെതിരെ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സെമിയിലെത്തിയത്.
കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. നിശ്ഹിനിലെ കൊരോഗി സ്പോർട്സ് പാർക്കിലാണ് ക്വാർട്ടർ നടക്കേണ്ടിയിരുന്നത്.
റാങ്കിംഗിൽ മുന്നിലായതിനാലാണ് ഇന്ത്യ സെമിയിലേയ്ക്ക് മുന്നേറിയത്.
Kerala
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ഇന്നിംഗ്സോടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ പ്രധാന റെക്കോർഡുകൾ മറികടന്ന് വിരാട് കോഹ്ലി. 88 പന്തിൽ 10 ഫോറും ഒൻപത് സിക്സറുമടക്കം പുറത്താകാതെ 139 റൺസ് അടിച്ചുകൂട്ടിയ കോഹ്ലി, കരിയറിലെ 55-ാം ഏകദിന സെഞ്ചുറിയാണ് തിരുവനന്തപുരത്ത് നേടിയത്.
ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായി കോഹ്ലി മാറി. സച്ചിൻ ടെൻഡുൽക്കർ 377 ഇന്നിംഗ്സുകളിൽ നിന്ന് നേടിയ ഈ നാഴികക്കല്ല് വെറും 303 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലി മറികടന്നത്. ഇന്ത്യയിൽ നടന്ന ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡും (6,976 റൺസ്) ഈ ഇന്നിംഗ്സോടെ കോഹ്ലി സ്വന്തം പേരിൽ കുറിച്ചു.
ഈ ഇന്നിംഗ്സോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറുടെ 59 സെഞ്ചുറികൾ എന്ന റെക്കോർഡിനൊപ്പമെത്താൻ കോഹ്ലിക്ക് സാധിച്ചു. എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ താരമെന്ന സച്ചിന്റെ നേട്ടത്തിന് ഒപ്പമെത്താനും (ഇരുവരും ഒപ്പത്തിനൊപ്പം) കോഹ്ലിക്ക് സാധിച്ചു. ഒരു സെഞ്ചുറി കൂടി നേടിയാൽ ഈ റെക്കോർഡിൽ കോഹ്ലി മുന്നിലെത്തും.
തന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന സിക്സറുകളുടെ എണ്ണവും (9 സിക്സറുകൾ) ഈ ഇന്നിംഗ്സിലൂടെ കോഹ്ലി സ്വന്തമാക്കി. 74 പന്തിൽ സെഞ്ചുറി തികച്ച താരം അർധസെഞ്ചുറിയും സെഞ്ചുറിയും സിക്സറിലൂടെയാണ് പൂർത്തിയാക്കിയത്.
Sports
നഗോയ: ഏഷ്യന് ഗെയിംസ് വനിതാ ലോംഗ്ജംപ് കണ്ടിരുന്നവര് ഒന്നടങ്കം തലയില്കൈവച്ചു; ഓ, ആന്സീ... എന്നു പരിതപിച്ചു... കാരണം ഒന്നുമാത്രം. അഞ്ചാം റൗണ്ടുവരെ ഒന്നാം സ്ഥാനത്തായിരുന്നു ആന്സി. അതുവരെ രണ്ടാമതായിരുന്ന ചൈനീസ് താരം ആറാം റൗണ്ടില് ആന്സിയെ മറികടക്കുന്ന ചാട്ടവുമായി സ്വര്ണം തട്ടിയെടുത്തു. ഹൃദയംകൊണ്ട് ഉറപ്പിച്ച ഒരു സ്വര്ണം, കണ്മുന്നില് വെള്ളിയായി മാറിയ ദുഃഖനിമിഷം... കണ്ടിരുന്ന ഇന്ത്യന് കായികപ്രേമികളുടെ ഹൃദയം കൊളുത്തിവലിച്ചെങ്കില്, നിമിഷാർധത്തിൽ സ്വർണം നഷ്ടപ്പെട്ട ആന്സിയുടെ അവസ്ഥയോ..!
എങ്കിലും ആന്സീ, ഇന്ത്യന് അക്കൗണ്ടിലേക്കു തുടര്ച്ചയായ രണ്ടാം ഏഷ്യന് ഗെയിംസിലും വെള്ളി മെഡല് സമ്മാനിക്കാന് സാധിച്ചതില് അഭിമാനിക്കാം. കേരളക്കരയുടെ അഭിമാനമാണു നീ, സിങ്കപ്പെണ്ണേ... 6.53 മീറ്ററുമായി ആന്സി സോജന് വെള്ളി സ്വന്തമാക്കിയപ്പോള് അവസാന ശ്രമത്തിലെ കുതിപ്പിലൂടെ 6.55 മീറ്റര് ദൂരം ക്ലിയര് ചെയ്ത ചൈനയുടെ യിങ്യിങ് ഹ്വാങ് സ്വര്ണം സ്വന്തമാക്കി. ചൈനയുടെ മെന്ഗി താനാണ് (6.46) വെങ്കലം.
ആദ്യ അഞ്ചിൽ ഒന്നാമത്
ആദ്യശ്രമത്തില്ത്തന്നെ 6.49 മീറ്റര് ക്ലിയര് ചെയ്ത ആന്സി മത്സരത്തില് ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. മറ്റൊരു ഇന്ത്യന് താരമായ ഷൈലി സിംഗ് 6.25 ക്ലിയര് ചെയ്തും മൂന്നാമതും. 6.30 ക്ലിയര് ചെയ്ത ജപ്പാന്റെ സുമിരെ ഹതയായിരുന്നു ആദ്യറൗണ്ട് കഴിഞ്ഞപ്പോള് ഒന്നാമത്. ആന്സിയുടെ രണ്ടാം ജംപ് ഫൗള്. എന്നാല്, യിങ്യിങ് ഹ്വാങ് 6.44 മീറ്ററുമായി രണ്ടാം സ്ഥാനത്ത്.
6.46, 6.31 എന്നതായിരുന്നു ആന്സിയുടെ മൂന്നും നാലും ശ്രമങ്ങളിലെ ദൂരം. യിങ്യിങിന്റെ മൂന്നാം ശ്രമം ഫൗള്. നാലാം ശ്രമം 6.40 മീറ്റര്. അഞ്ചാം ശ്രമത്തില് യിങ്യിങ് 6.49 കുറിച്ച് ആന്സിയുടെ ഒപ്പം. എന്നാല്, ആന്സി ആദ്യശ്രമത്തില് കുറിച്ച 6.49 അഞ്ചാം റൗണ്ടില് 6.53 ആക്കി ലീഡിംഗില് തുടര്ന്നു.
ആറില് ചൈനീസ് അട്ടിമറി
ആറാം ശ്രമത്തില് ആന്സിക്ക് 6.49 മീറ്റര് ക്ലിയര് ചെയ്യാനേ സാധിച്ചുള്ളൂ. എന്നാല്, യിങ്യിങ് 6.55 മീറ്ററിലേക്കു കുതിച്ചു. അതോടെ സ്വര്ണം ചൈനീസ് താരത്തിന്. അവസാന ശ്രമത്തില് 6.46 മീറ്ററിലേക്കു ചാടിയെത്തിയ മെന്ഗി വെങ്കലവും സ്വന്തമാക്കി. ആദ്യഅഞ്ചു റൗണ്ടിലെ ലീഡ് അട്ടിമറിച്ച ചൈനീസ് സുവര്ണവേട്ട. 6.42 മീറ്ററുമായി ഷൈലി സിംഗ് നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.
അഞ്ജുവിനുശേഷം ആന്സി
ഏഷ്യന് ഗെയിംസ് ചരിത്രത്തില് വനിതാ ലോംഗ്ജംപില് ഇന്ത്യക്കായി ഒന്നിലധികം മെഡല് നേടുന്ന താരമെന്ന നേട്ടം തൃശൂര് നാട്ടിക സ്വദേശിയായ ആന്സി സോജനും സ്വന്തം. അഞ്ജു ബോബി ജോര്ജ് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. അഞ്ജു 2002 ബുസാന് ഏഷ്യന് ഗെയിംസില് സ്വര്ണവും 2006 ദോഹയില് വെള്ളിയും നേടിയിരുന്നു. ആന്സി 2022 ഹ്വാങ്ഷൂ ഗെയിംസിലും ഇത്തവണ ജപ്പാനിലും വെള്ളി സ്വന്തമാക്കി.
ഏഷ്യന് ഗെയിംസ് വനിതാ ലോംഗ്ജംപില് അഞ്ജുവിനുശേഷം, സ്വര്ണം നേടുന്ന രണ്ടാമത് ഇന്ത്യന് താരമെന്ന ചരിത്രനേട്ടമാണ് അവസാന റൗണ്ടില് ആന്സി സോജനു നഷ്ടപ്പെട്ടത്. ഏഷ്യന് ഗെയിംസ് വനിതാ ലോംഗ്ജംപില് മെഡല് നേടുന്ന അഞ്ചാമതു മലയാളിയാണ് ആന്സി. എയ്ഞ്ചല് മേരി ജോസഫ് (1978ല് വെള്ളി), മേഴ്സി കുട്ടന് (1982ല് വെള്ളി), അഞ്ജു ബോബി ജോര്ജ്, വി. നീന (2018ല് വെള്ളി) എന്നിവരും ആന്സിക്കൊപ്പം ഈ നേട്ടം പങ്കിടുന്നു.
അഞ്ജു ബോബി ജോര്ജിന്റെ പേരിലുണ്ടായിരുന്ന, കഴിഞ്ഞ 22 വര്ഷമായി തകരാതിരുന്ന റിക്കാര്ഡ് 2026 ദേശീയ ഇന്റര് സ്റ്റേറ്റ് ചാമ്പ്യന്ഷിപ്പില് ആന്സി തകര്ത്തു. അഞ്ജുവിന്റെ പേരിലുണ്ടായിരുന്ന 6.83 മീറ്റര് എന്ന റിക്കാര്ഡ് 6.88 മീറ്ററായാണ് ആന്സി തിരുത്തിയത്.
Sports
നഗോയ: ഏഷ്യന് ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യക്കിന്നു മെഡല് പ്രതീക്ഷാദിനം. പുരുഷ ലോംഗ്ജംപില് മലയാളി താരം ശ്രീശങ്കര്, വനിതാ 400 മീറ്റര് ഹര്ഡില്സില് മലയാളി ആര്. അനു, പുരുഷ 3000 മീറ്റര് സ്റ്റീപ്പിള്ചേസില് അവിനാശ് സാബ്ലെ, പുരുഷ ജാവലിന്ത്രോയില് രോഹിത് യാദവ്, യഷ് വീര് സിംഗ്, വനിതാ ഡിസ്കസ്ത്രോയില് സീമ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ മെഡല് പ്രതീക്ഷകളാണ്.
യോഗ്യതാ റൗണ്ടില് 7.84 മീറ്റര് ശ്രീശങ്കര് കുറിച്ചു. ഉസ്ബക്കിസ്ഥാന്റെ അന്വര് അന്വറോവാണ് (8.00) യോഗ്യതാ റൗണ്ടില് മികച്ച ദൂരം കണ്ടെത്തിയത്. ഇന്ത്യന് സമയം വൈകുന്നേരം 4.25 മുതലാണ് ഫൈനല്.
Sports
നഗോയ: ഏഷ്യന് ഗെയിംസ് ബാഡ്മിന്റണില് ഇന്ത്യന് മെഡല് പ്രതീക്ഷകള് അവസാനിച്ചു. വനിതാ സിംഗിള്സ് ക്വാര്ട്ടറില് പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവര് പുറത്ത്. വനിതാ ഡബിള്സില് ലോക ചാമ്പ്യന്ഷിപ്പ് മെഡല് ജേതാക്കളായ ട്രീസ് ജോളി - ഗായത്രി ഗോപീചന്ദ് സഖ്യവും മിക്സഡ് ഡബിള്സില് ധ്രുവ് കപില - ടാനിഷ ക്രാസ്റ്റോ കൂട്ടുകെട്ടും ക്വാര്ട്ടറില് പുറത്തായി.
വനിതാ സിംഗിള്സ് ക്വാര്ട്ടറില് ചൈനയുടെ ചെന് യു ഫീയോട് ഒരു മണിക്കൂര് 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്. സ്കോര്: 21-11, 18-21, 10-21. തൊട്ടുപിന്നാലെ അരങ്ങേറിയ ക്വാര്ട്ടറില് ജാപ്പനീസ് താരം അകാനെ യാമഗുച്ചിയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തില് ഉന്നതി ഹൂഡയും തോല്വി വഴങ്ങി.
സ്കോര്: 21-16, 14-21, 17-21.
മിക്സഡ് ഡബിള്സില് ലോക ഒന്നാം നമ്പറായ ചൈനയുടെ ഫെങ് യാന് ഹീ - ഹ്വാങ് ഡോങ്പിംഗ് കൂട്ടുകെട്ടിനോടായിരുന്നു ധ്രുവ് - ടാനിഷ സഖ്യത്തിന്റെ തോല്വി; 14-21, 21-18, 18-21. ലോക അഞ്ചാം നമ്പര് സഖ്യമായ മലേഷ്യയുടെ പേളി ടാന് - തിനാഷ് മുരളീധരന് എന്നിവരോടായിരുന്നു വനിതാ ഡബിള്സില് ട്രീസ - ഗായത്രി ജോഡി പരാജയപ്പെട്ടത്; 18-21, 9-21. പുരുഷ ടീം ഇനത്തില് സെമിയില് പ്രവേശിച്ചപ്പോള് ലഭിച്ച വെങ്കലമാണ് ഈ ഗെയിംസിൽ ബാഡ്മിന്റണ് കോര്ട്ടില്നിന്ന് ഇന്ത്യന് ആക്കൗണ്ടിലെത്തിയ ഏക മെഡല്. 2022ല് മൂന്നു മെഡല് (സ്വര്ണം, വെള്ളി, വെങ്കലം) നേടിയിരുന്നു.
Sports
ആലുവ: യുസി കോളജില് നടന്ന 45ാമത് സംസ്ഥാന സബ് ജൂനിയര് ജൂഡോ ചാമ്പ്യന്ഷിപ്പിൽ എറണാകുളത്തിന് ഓവറോൾ. നാല് സ്വര്ണവും മൂന്ന് വെങ്കലവും എറണാകുളം സ്വന്തമാക്കി.
മൂന്നുവീതം സ്വര്ണവും വെള്ളിയും നേടി കോഴിക്കോട് റണ്ണറപ്പായി. രണ്ടുവീതം സ്വര്ണവും വെള്ളിയും നേടി തൃശൂരാണ് മൂന്നാം സ്ഥാനക്കാർ. യൂണിയന് ക്രിസ്റ്റ്യന് കോളജില് നടന്ന സമാപനച്ചടങ്ങില് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് വിജയികള്ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കേരള ജൂഡോ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. ജോയ് വര്ഗീസ് അധ്യക്ഷത വഹിച്ചു.
ചാമ്പ്യന്ഷിപ്പ് ജനറല് കണ്വീനര് ജെ.ആര്. രാജേഷ്, ജില്ലാ ജൂഡോ അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. എം. ബിന്ദു തുടങ്ങിയവര് പ്രസംഗിച്ചു.
Sports
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണെടുത്തത്.
ജസ്റ്റിൻ ഗ്രീവ്സിന്റെ സെഞ്ചുറിയുടെയും ജോൺ കാംപ്ബെല്ലിന്റെയും അമീർ ജംഗോയുടെയും അർധ സെഞ്ചുറികളുടെയും ബലത്തിലാണ് വെസ്റ്റ് ഇൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഗ്രീവ്സ് 101 റൺസും കാംപ്ബെൽ 62 റൺസും ജാംഗോ 58 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.
Sports
നാഗോയ : ഏഷ്യൻ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിലെ നേപ്പാൾ - അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ലഭിച്ചിരുന്നു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് തങ്ങളുടെ പ്രധാന ടീമിനെത്തന്നെ മത്സരത്തിനായി അയച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ്മ, വൈസ് ക്യാപ്റ്റൻ തിലക് വർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ടി20 ക്രിക്കറ്റിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് നേപ്പാൾ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഏഴുവിക്കറ്റ് നഷ്ടത്തിൽ 102 റൺസാണ് നേടിയത്. നേപ്പാളിനായി കുഷാൽ ഭുർട്ടൽ 21 റൺസിന് നാലു വിക്കറ്റും, ലളിത് രാജ്ബൻഷി 13 റൺസിന് മൂന്നു വിക്കറ്റും വീഴ്ത്തി.
സ്കോർ: അഫ്ഗാനിസ്ഥാൻ 102/7, നേപ്പാൾ 103/5 (17.2). മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ 31 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ പതറിയ നേപ്പാളിനെ സുന്ദീപ് ജോറയുടെയും (34), ക്യാപ്റ്റൻ രോഹിത് പൗഡലിന്റെയും ( 33) മികച്ച ബാറ്റിംഗ് പ്രകടനമാണ് വിജയതീരത്ത് എത്തിച്ചത്. ഒടുവിൽ 16 പന്തുകൾ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്ത് നേപ്പാൾ ചരിത്ര വിജയം കുറിക്കുകയും ക്വാർട്ടർ ഫൈനൽ സാധ്യതകൾ സജീവമാക്കുകയും ചെയ്തു.
രണ്ട് മത്സരങ്ങളിൽ ഒരു ജയവും തോൽവിയുമടക്കം രണ്ട് പോയിന്റാണ് അഫ്ഗാനുള്ളത്. നേപ്പാളിനും രണ്ട് പോയിന്റുണ്ട്. അവസാനമത്സരത്തിൽ ജപ്പാനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ജേതാക്കളായി നേപ്പാളിന് ക്വാർട്ടറിലേക്ക് മുന്നേറാം. അതേസമയം രണ്ടാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാമെന്നതിനാൽ അഫ്ഗാനും സാധ്യതയുണ്ട്.
Sports
നഗോയ: ഇരുപതാമത് ദേശീയ ഗെയിംസില് അത്ലറ്റിക്സിലൂടെ ഇന്ത്യന് അക്കൗണ്ടില് ഇരട്ടമെഡല്. വനിതകളുടെ 10,000 മീറ്ററില് ഇന്ത്യക്കായി സീമ വെങ്കലം സ്വന്തമാക്കി. 32:50.05 സെക്കന്ഡില് ഫിനിഷിംഗ് ലൈന് കടന്നായിരുന്നു സീമ മെഡലണിഞ്ഞത്. 32.30.18 സെക്കന്ഡില് ഓട്ടം പൂര്ത്തിയാക്കിയ ബെഹ്റിന്റെ യവി വിന്ഫ്രെഡ് സ്വര്ണവും 32:41.54 സെക്കന്ഡുമായി ജപ്പാന്റെ തനക നൊസോമി വെള്ളിയും സ്വന്തമാക്കി.
പിന്നാലെ 4x400 മീറ്റര് മിക്സഡ് റിലേയില് ഇന്ത്യ വെള്ളിയണിഞ്ഞു. ഗെയിംസില് ഇന്നലെ രണ്ടു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ അഞ്ചു മെഡല് ഇന്ത്യന് അക്കൗണ്ടിലെത്തി.
ചരിത്രമെഡല്
ഏഷ്യന് ഗെയിംസ് ചരിത്രത്തില് ഇന്ത്യക്കായി 10,000 മീറ്റര് ഓട്ടത്തില് മെഡല് നേടുന്ന മൂന്നാമതു മാത്രം വനിതാ താരമാണ് ഇരുപത്താറുകാരിയായ സീമ. 2010 ഏഷ്യന് ഗെയിംസില് സ്വര്ണം നേടിയ മലയാളി താരം പ്രീജ ശ്രീധരനാണ് ഈയിനത്തിലെ ആദ്യ ഇന്ത്യന് മെഡലിസ്റ്റ്. 2010ല് കവിത റൗട്ട് ഇന്ത്യക്കായി വെള്ളിയും സ്വന്തമാക്കിയിരുന്നു.
നീണ്ട 16 വര്ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇത്തവണ വനിതകളുടെ 10,000 മീറ്ററില് ഇന്ത്യ മറ്റൊരു ഏഷ്യന് ഗെയിംസ് മെഡല് നേടുന്നതെന്നതാണ് ശ്രദ്ധേയം.
കൗണ്ട്ബാക്കില് നഷ്ടം
വനിതകളുടെ ട്രിപ്പിള് ജംപില് ഇന്ത്യയുടെ ആശ ഇളങ്കോയ്ക്കു കന്നി ഏഷ്യാഡ് മെഡല് നഷ്ടപ്പെട്ടത് കൗണ്ട്ബാക്കിലൂടെ. മത്സരത്തില് വെങ്കലം നേടിയ ചൈനയുടെ ലി യിയുടെയും ആശ ഇളങ്കോയുടെയും മികച്ച ദൂരം 13.83 മീറ്റര് ആയിരുന്നു. എന്നാല്, കൗണ്ട്ബാക്കില് ലി യി മികച്ചുനിന്നതോടെ വെങ്കലം നേടി. ആശ നാലാം സ്ഥാനത്തുമായി.
ട്രിപ്പിള് ജംപില് രണ്ടു താരങ്ങള് തുല്യദൂരം ക്ലിയര് ചെയ്താല് ഉപയോഗിക്കുന്ന ടൈബ്രേക്കിംഗ് രീതിയാണ് കൗണ്ട്ബാക്ക്. ഇതില് താരങ്ങളുടെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം എടുക്കും. അതും ടൈ ആണെങ്കില് മികച്ച മൂന്നും നാലും അഞ്ചും ആറും എല്ലാം നോക്കും.
ഇന്നലെ ലി യിയുടെ മികച്ച രണ്ടാമത്തെ ദൂരം 13.79 മീറ്റര് ആയിരുന്നു. ആശയുടേത് 13.65ഉം. ഉസ്ബക്കിസ്ഥാന്റെ ഷരീഫ ഡവ്റോനോവ (14.35 മീറ്റര്) സ്വര്ണവും ചൈനയുടെ യിങ്-യിങ് ഹ്വാങ് (14.12) വെള്ളിയും സ്വന്തമാക്കി.
കുജൂര്, ഗുരിന്ദര്വീര് സെമി
പുരുഷന്മാരുടെ 100 മീറ്റര് ഹീറ്റ്സില് മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ അനിമേഷ് കുജൂറും ഗുരിന്ദര്വീര് സിംഗും സെമി ഫൈനലില് ഇടംനേടി. 10.36 സെക്കന്ഡിലായിരുന്നു അനിമേഷ് കുജൂര് ഫിനിഷിംഗ് ലൈന് കടന്നത്. 10.38 സെക്കന്ഡില് ഗുരിന്ദര്വീര് സിംഗും ഓട്ടം പൂര്ത്തിയാക്കി. 9.95 സെക്കന്ഡില് ഫിനിഷ് ചെയ്ത തായ്ലന്ഡിന്റെ പുരിപോള് ബൂണ്സണ് ആണ് ഹീറ്റ്സില് ഏറ്റവും മികച്ച സമയം കുറിച്ച താരം.
Sports
തിരുവനന്തപുരം: വരാനിരിക്കുന്ന ബാറ്റിംഗ് പൂരത്തിന്റെ സാന്പിൾ വെടിക്കെട്ട് നടത്തി വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ സംഘം ഇന്നലെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയപ്പോൾ ബൗളർമാരെ തല്ലിത്തകർക്കുന്ന പ്രകടനമായിരുന്നു വിരാട് കോഹ്ലിയുടെയും ക്യാപറ്റൻ ശുഭ്മാൻ ഗില്ലിന്റെയും.
കേരളാ ക്രിക്കറ്റ് ലീഗിലെ താരങ്ങളാണ് ഇന്ത്യൻ ടീമിന് പരിശീലനത്തിൽ പന്തെറിഞ്ഞു നൽകിയത്. കോഹ്ലിയുടേയും ഗില്ലിന്റെയും ബാറ്റിൽ നിന്നും പന്ത് ഗാലറിക്കു മുകളിലൂടെ പറന്നു.
ടീം ഇന്ത്യ ഇന്നലെ കൂടുതൽ സമയവും ബാറ്റിംഗ് പരിശീലനത്തിനായാണ് ചെലവഴിച്ചത്. വൈകുന്നേരം അഞ്ചോടെ ഇന്ത്യൻ സംഘം കാര്യവട്ടം സ്റ്റേഡിയത്തിലെത്തി. തുടർന്ന് വൈകുന്നേരം 5.30നു പരിശീലനം ആരംഭിച്ചു. പരിശീലനത്തിനിടെ ചെറിയ മഴ പെയ്തതോടെ കുറച്ചു സമയത്തേക്ക് പരിശീലനം നിർത്തിവച്ചു. മഴ തോർന്നതിനു പിന്നാലെ പരിശീലനം പുനരാരംഭിച്ചു. ഋതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജൂവൽ, യശ്വസി ജെയ്സ്വാൾ, രാഹുൽ തുടങ്ങിയവരും ബാറ്റിംഗ് പരിശീലനത്തിനിറങ്ങി. കോഹ്ലി ആദ്യം സ്പിന്നർമാരെ നേരിട്ടു. തുടർന്നായിരുന്നു ഫാസ്റ്റ് ബൗളർമാരുടെ പന്ത് നേരിട്ടത്.
ബൗളിംഗ് നിരയിൽ നിന്നും ഇന്നലെ പരിശീലനത്തിനിങ്ങിയത് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മാത്രമായിരുന്നു. രോഹിത് ശർമ, കോച്ച് ഗൗതം ഗംഭീർ ഉൾപ്പടെയുള്ളവർ ഇന്നലെ ടീമിനൊപ്പം ചേർന്നു. വിൻഡീസ് ടീം ഇന്നലെ പരിശീലനം നടത്തുമെന്നായിരുന്നു ആദ്യസൂചന. എന്നാൽ, പരിശീലനം മത്സരതലേന്നായ നാളത്തേക്കു മാറ്റി.
Sports
കണ്ണൂര്: സൂപ്പര് ലീഗ് കേരള മൂന്നാം സീസൺ ഇന്നു കണ്ണൂരിൽ കൊടിയേറും. ജവഹര് സ്റ്റേഡിയത്തില് ഉദ്ഘാടനമത്സരത്തില് നിലവിലുള്ള ജേതാക്കളായ കണ്ണൂര് വാരിയേഴ്സ് എഫ്സി, റണ്ണേഴ്സപ്പായ തൃശൂര് മാജിക് എഫ്സിയെ നേരിടും. രാത്രി എട്ടിനാണു കിക്കോഫ്. മൈതാനത്തേക്കുള്ള പ്രവേശനം വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ആറു മുതൽ സംഗീതപരിപാടികൾ തുടങ്ങും.
ഇത്തവണ ചില മാറ്റങ്ങളോടെയാണ് എസ്എൽകെ അരങ്ങേറ്റം. സെമിഫൈനൽ ഹോം, എവേ രീതിയിൽ രണ്ടു പാദങ്ങളിലാക്കിയതോടെ മത്സരങ്ങളുടെ എണ്ണം 35 ആയി ഉയർന്നു. ലീഗ് മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമിനു ഷീൽഡ് ഏർപ്പെടുത്തിയതാണു മറ്റൊരു പുതുമ. ലീഗ് മത്സരങ്ങൾ നിശ്ചിതസമയത്ത് സമനിലയിൽ അവാസാനിച്ചാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയം തീരുമാനിക്കും. ജയിക്കുന്ന ടീമിനു മൂന്നു പോയിന്റും സമനില നേടിയാൽ ഒരു പോയിന്റും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയിച്ചാൽ അധികമായി ഒരു പോയിന്റും (രണ്ടു പോയിന്റ്) ലഭിക്കും.
ആറ് ടീമുകളിലായി 162 കളിക്കാരാണുള്ളത്. ഇതിൽ 128 ഇന്ത്യൻ കളിക്കാരും 34 വിദേശതാരങ്ങളുമാണ്.അണ്ടർ-23 വിഭാഗത്തിലെ 40 കളിക്കാരുണ്ട്. പ്രോജക്ട് ഗെയിം ചേഞ്ചറിലൂടെ ഒന്പതു പേർ വിവിധ ടീമുകളിൽ ഇടംനേടിയതായി സംഘാടകർ പറഞ്ഞു. ലീഗ് മത്സരങ്ങൾ നവംബർ 27നാണു സമാപിക്കുക. ഡിസംബർ ഒന്നിനു സെമിഫൈനൽ ആരംഭിക്കും. ഡിസംബർ 12നാണു ഫൈനൽ.
കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടക്കാർ ഇന്ന് അതേ ഗ്രൗണ്ടിൽ വീണ്ടുമിറങ്ങുന്പോൾ കളി ആവേശകരമാകും. ഇരുടീമുകളും മികച്ച കളിക്കാരുമായി കരുതിത്തന്നെയാണ് എത്തുക. കഴിഞ്ഞ സീസണിൽ തൃശൂരിന്റെ റഷ്യന് പരിശീലകന് ആന്ന്ദ്രെ ചെര്ണിഷോവ് ഇത്തവണ വാരിയേഴ്സിനൊപ്പമാണ്. കേരള ഫുട്ബോള് അസോസിയേഷന്റെ 2025-26 സീസണിലെ മികച്ച പരിശീലകനായ ഷഫീഖ് ഹസന് മഠത്തിലാണു സഹപരിശീലകൻ.
സ്പാനിഷ് പരിശീലകന് ഡേവിഡ് കനേഡയാണു തൃശൂര് മാജിക് എഫ്സിയുടെ മുഖ്യപരിശീലകന്. സഹപരിശീലകൻ മുന് ഇന്ത്യന് താരം ജോപോള് അഞ്ചേരിയാണ്. കഴിഞ്ഞ സീസിണിലെ മികച്ച ഗോൾകീപ്പർ കമാലുദ്ദീനാണ് ഗോൾപോസ്റ്റിൽ. മധ്യനിരയില് പരിചയസമ്പന്നനായ സൂപ്പര് താരം ലെനി റോഡ്രിഗസ്, ആക്രമണത്തില് നവീന് കൃഷ്ണയും അഫ്സലും പ്രതിരോധത്തില് മുഹമ്മദ് ജിയാദുമുണ്ട്.
Sports
ബംഗളൂരു: ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില് ഇന്നു രാത്രി 7.30ന് ഇന്ത്യയും പാനമയും തമ്മില് കാല്പ്പന്തുപോരാട്ടം. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കളിച്ച ടീമാണ് പാനമ. ലോക റാങ്കിംഗില് 44-ാം സ്ഥാനക്കാര്. ഇന്ത്യ 138-ാം റാങ്കിലാണ്. ക്വാളിറ്റി മത്സരം കാഴ്ചവയ്ക്കാനുള്ള തയാറെയുപ്പിലാണ് ഖാലിദ് ജമീല് പരിശീലിപ്പിക്കുന്ന ഇന്ത്യന് ടീം.
ഒക്ടോബര് മൂന്നിനു ബ്രസീലിനെയും ആറിന് ഉറുഗ്വെയെയും ഇന്ത്യ നേരിടും. പ്രതിരോധത്തില് ബിജോയ് വര്ഗീസ്, മധ്യനിരയില് സഹല് അബ്ദുള് സമദ്, ആഷിഖി കുരുണിയന് എന്നിവരാണ് പാനമയ്ക്ക് എതിരായ ഇന്ത്യന് സംഘത്തിലെ മലയാളി സാന്നിധ്യങ്ങള്.
Sports
നഗോയ: ഏഷ്യന് ഗെയിംസില് തുടര്ച്ചയായ മൂന്ന് എഡിഷനില് മെഡല് നേടുന്ന ആദ്യ ഇന്ത്യന് വുഷു താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി നവോറെം റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം സാന്റ വുഷുവില് വെള്ളി നേടിയാണ് റോഷിബിന ദേവി ഈ ചരിത്രം കുറിച്ചത്. ഫൈനലില് ചൈനയുടെ സാങ് ഷിയൊയുവിനോട് 2-0നു പരാജയപ്പെട്ടു.
2018 ജക്കാര്ത്ത ഏഷ്യന് ഗെയിംസില് സ്വര്ണവും 2022 ഹാങ്ഷൂ ഗെയിംസില് വെള്ളിയും ഈ മണിപ്പുര് സ്വദേശിനി സ്വന്തമാക്കിയിരുന്നു. ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് സംഘത്തില് ആദ്യം മുതല് റോഷിബിന ദേവി ഉണ്ടായിരുന്നില്ല.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്റെ പുതിയ ലോഗോ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു.
കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്റഫ്, മറ്റു ടീമങ്ങൾ എന്നിവർ പങ്കെടുത്തു.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് ജയം. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ പരന്പര 3-0നു ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 127 റണ്സിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 221. അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ 94നു പുറത്ത്. ഇബ്രാഹിം സദ്രാൻ (16 പന്തിൽ 25) ആണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. അസ്മത്തുള്ള ഒമർസായ് 13 പന്തിൽ 17 റണ്സ് നേടി.
ഇന്ത്യക്കായി രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്നിംഗ്സിലെ 12-ാം ഓവറിലായിരുന്നു നിതീഷ് കുമാർ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അക്സർ പട്ടേൽ രണ്ടു വിക്കറ്റ് സ്വന്തമാക്കി. പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരീസും അഭിഷേക് ശർമയാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേയിൽ 100 റണ്സിലെത്തി. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ പറപ്പിക്കുകയായിരുന്നു. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 11 സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 108 റണ്സെടുത്താണ് അഭിഷേക് പുറത്തായത്.
35 പന്തിൽ 50 റണ്സെടുത്താണ് സഞ്ജു മടങ്ങിയത്. ആറ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 29 റണ്സും ശിവം ദുബെ 14ലും ഇഷാൻ കിഷൻ 10 റണ്സുമെടുത്തു.
അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: അഫ്ഗാനെതിരായ മൂന്നാം ട്വന്റി-20യിൽ അഭിഷേകിന്റെ മിന്നും സെഞ്ചുറിയിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് ഇന്ത്യ 221 റണ്സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേയിൽ 100 റണ്സിലെത്തി. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ പറപ്പിക്കുകയായിരുന്നു. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 11 സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 108 റണ്സെടുത്താണ് അഭിഷേക് പുറത്തായത്.
35 പന്തിൽ 50 റണ്സെടുത്താണ് സഞ്ജു മടങ്ങിയത്. ആറ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 29 റണ്സും ശിവം ദുബെ 14ലും ഇഷാൻ കിഷൻ 10 റണ്സുമെടുത്തു.
അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിന്ന് ചൈന പുറത്ത്. കനത്ത മഴയും ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും കാരണം ടോസ് പോലും ഇടാനാവാതെ മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി.
ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. വനിതാ ടി20 റാങ്കിംഗിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. ഈ റാങ്ക് വ്യത്യാസമാണ് ബംഗ്ലാദേശിന് തുണയായത്. അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിനായി 20ന് ഇറങ്ങും.
ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് സെമിഫൈനലിൽ ബംഗ്ലാദേശിനെ നേരിടുക. ആകെ എട്ടു ടീമുകൾ മാത്രമാണ് ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. മറ്റൊരു ക്വാർട്ടറിൽ തായ്ലൻഡിനെ വീഴ്ത്തി പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചു.
നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാക് വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത തായ്ലൻഡ് 11 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
36-1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 77-6 എന്ന നിലയിലേക്ക് കൂപ്പുകൂത്തി. അവസാനം കഷ്ടിച്ചാണ് പാക്കിസ്ഥാൻ ജയത്തിലേക്ക് കടക്കുന്നത്. രണ്ട് പന്ത് മാത്രം ശേഷിക്കേയാണ് ടീമിന്റെ ജയം.
Sports
ന്യൂഡല്ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന് ഇന്ത്യന് പുരുഷ ടീം ഇന്നിറങ്ങും.
ആദ്യ മത്സരത്തില് ഏഴു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ, പരമ്പരയില് 1-0നു മുന്നിലാണ്. രാത്രി 7.30നാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് രണ്ടാം പോരാട്ടം.
മലയാളി വിക്കറ്റ് കീപ്പര് താരം സഞ്ജു സാംസണിന്റെ ഫോമാണ് ടീമിന്റെ ആശങ്ക. അയര്ലന്ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ടീമിനു പുറത്തായ സഞ്ജു സാംസണ്, ഈ പരമ്പരയിലാണ് മടങ്ങിയെത്തിയത്. എന്നാല്, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20യില് എട്ടു പന്തില് രണ്ടു ഫോറിന്റെ അകമ്പടിയോടെ 10 റണ്സ് മാത്രമാണ് സഞ്ജു സ്വന്തമാക്കിയത്.
കൗമാര സൂപ്പര് താരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില് ഉള്പ്പെടുത്തിയത്. അഭിഷേക് ശര്മ (32 പന്തില് 82), ഇഷാന് കിഷന് (33 പന്തില് 42) എന്നിവരുടെ ബാറ്റിംഗ് കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. അഭിഷേക് ശര്മയായിരുന്നു പ്ലെയര് ഓഫ് ദ മാച്ച്.
Sports
ദുബായ്: വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥാനയും തകർപ്പൻ അർധസെഞ്ചുറികൾ നേടി.
ഈ ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി സ്വന്തമാക്കിയ ഷഫാലി വർമ 24 പന്തിലാണ് അർദ്ധസെഞ്ചുറി തികച്ചത്. 39 പന്തിൽ 9 ഫോറും 2 സിക്സും അടക്കം 68 റൺസെടുത്താണ് താരം പുറത്തായത്. 39 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 59 റൺസെടുത്ത സ്മൃതി മന്ഥാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായുള്ള ഓട്ടത്തിനിടയിൽ റണ്ണൗട്ടാവുകയായിരുന്നു.
ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ ചേർന്ന് 121 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.2024 ഫൈനലിലെ തോൽവിക്ക് പകരംവീട്ടി എട്ടാം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർമൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങിയിരിക്കുന്നത്.
International
എഡ്ജ്ബാസ്റ്റൺ: പാകിസ്താനെതിരായ അവസാന ടെസ്റ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടുന്ന താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മറികടന്നത്. ഇതോടെ റൂട്ടിന്റെ അക്കൗണ്ടിൽ 69 അർധ സെഞ്ചുറികളായി. സച്ചിന്റെ പേരിൽ 68 അർധ സെഞ്ചുറികളാണുള്ളത്.
66 അർധ സെഞ്ചുറികളുള്ള ശിവ്നരെയ്ൻ ചന്ദർപോളാണ് മൂന്നാം സ്ഥാനത്ത്. അലൻ ബോർഡറുടേയും രാഹുൽ ദ്രാവിഡിന്റെയും പേരിൽ 63 ഫിഫ്റ്റികളുണ്ട്. റിക്കി പോണ്ടിംഗ് 62 തവണയാണ് 50 റൺസ് പൂർത്തിയാക്കിയത്. പാകിസ്താനെതിരെ 69 പന്തിൽ 62 റൺസുമായി റൂട്ട് പുറത്താകാതെനിന്നു.
Sports
ന്യൂഡല്ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ ഇന്നലെ പരിശീലനം ആരംഭിച്ചു.
അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് നാളെയാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് ആദ്യ പോരാട്ടം. മൂന്നു മത്സരങ്ങളാണു പരമ്പരയില് ഉള്ളത്. മലയാളി വിക്കറ്റ് കീപ്പര് സഞ്ജു സാംസണ് ഇന്ത്യന് ടീമില് മടങ്ങിയെത്തിയിട്ടുണ്ട്. അയര്ലന്ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാലു മത്സരം കളിച്ചതിനുശേഷം സഞ്ജു പുറത്തിരിക്കുകയായിരുന്നു.
മഴയെത്തിയതോടെ ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷന് ഇടയ്ക്കുവച്ചു തടസപ്പെട്ടു. പരിക്കേറ്റു വിശ്രമത്തിലായിരുന്ന പേസര് ജസ്പ്രീത് ബുംറ, വാഷിംഗ്ടണ് സുന്ദര്, നിതീഷ് കുമാര് റെഡ്ഡി എന്നിവര് ടീമില് മടങ്ങിയെത്തിയിട്ടുണ്ട്. 15, 17 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും പോരാട്ടം.
ഇന്ത്യന് ടീം: ശ്രേയസ് അയ്യര് (ക്യാപ്റ്റന്), തിലക് വര്മ (വൈസ് ക്യാപ്റ്റന്), അഭിഷേക് ശര്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), അര്ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദുബെ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, രവി ബിഷ്ണോയ്, വൈഭവ് സൂര്യവംശി, വരുണ് ചക്രവര്ത്തി, വാഷിംഗ്ടണ് സുന്ദര്, യഷ് ഠാക്കൂര്.