x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ട്ട​നു ശേ​ഷം അ​നി​യ​ൻ സൂ​ര്യ​വം​ശി!


Published: June 14, 2026 12:40 AM IST | Updated: June 14, 2026 12:40 AM IST

സ​മ​സ്തി​പു​ര്‍ (ബി​ഹാ​ർ): സൂ​ര്യ​വം​ശി കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​സ്മ​യ​മാ​യി ആ​ശീ​ർ​വാ​ദ്. 15കാ​ര​ന്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ബാ​റ്റിം​ഗ് വൈ​ഭ​വം ഐ​പി​എ​ല്‍ 2026 സീ​സ​ണി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ അ​നു​ജ​ൻ ആ​ശീ​ർ​വാ​ദും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു.

വൈ​ഭ​വി​ന്‍റെ അ​നു​ജ​ന്‍ പ​ത്ത് വ​യ​സു​കാ​ര​ന്‍ ആ​ശി​ര്‍​വാ​ദ് സൂ​ര്യ​വം​ശി, സ​മ​സ്തി​പു​രി​ല്‍ ന​ട​ന്ന പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ത​രം​ഗ​മാ​യി.

താ​ജ്പു​ര്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ശി​ര്‍​വാ​ദ് 87 പ​ന്തി​ല്‍ 103 റ​ണ്‍​സ് നേ​ടി. 20 ഫോ​റും ഒ​രു സി​ക്‌​സും. 118.39 സ്‌​ട്രൈ​ക്ക് റേ​റ്റ്. ലോ​കോ​ത്ത​ര ബൗ​ള​ര്‍​മാ​ര്‍​ക്ക് പേ​ടി​സ്വ​പ്ന​മാ​യ ജ്യേ​ഷ്ഠ​ന്‍ വൈ​ഭ​വി​നോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഈ ​യു​വ​താ​ര​ത്തി​ന്‍റെ സ്‌​ഫോ​ട​നാ​ത്മ​ക ബാ​റ്റിം​ഗ് വി​രു​ന്ന്.

ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പം ശ്രീ​ല​ങ്ക​യി​ൽ ത്രി​രാ​ഷ്‌​ട്ര പ​ര​ന്പ​ര​യി​ലു​ള്ള വൈ​ഭ​വ് ത​ന്‍റെ അ​നു​ജ​ന്‍റെ സെ​ഞ്ചു​റി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച് ആ​ഘോ​ഷി​ച്ചു.

Tags : Suryavamshi brother Cricket Batter vibhav suryavanshi

Recent News

Corehub Up