x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x അഫ്ഗാൻ മൂന്നാം ഏകദിന മത്സരം ഇന്ന് ചെന്നെയിൽ


Published: June 19, 2026 11:24 PM IST | Updated: June 19, 2026 11:24 PM IST

ചെ​ന്നൈ: അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രാ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ സം​ഘം ഇ​റ​ങ്ങു​ന്നു.

ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാ​ണ് മ​ത്സ​രം. മ​ഴ ര​സം​കൊ​ല്ലി​യാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 170 റ​ണ്‍​സി​നും ജ​യി​ച്ച ഇന്ത്യ ഇ​തി​നോ​ട​കം പ​ര​ന്പ​ര 2-0ന് ​ഉ​റ​പ്പി​ച്ച​താ​ണ്.

പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന പേ​സ​ര്‍ ഹ​ര്‍​ഷി​ത് റാ​ണ​യെ ഇ​ന്ത്യ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ഹ​ര്‍​ഷി​ത് ക​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ര്‍​ഷ​ദീ​പ് സിം​ഗി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും.

2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ലാ​ണ് ഹ​ര്‍​ഷി​ത് റാ​ണ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ച​ത്. പ​രി​ക്കേ​റ്റ താ​ര​ത്തി​ന് ലോ​ക​ക​പ്പും ന​ഷ്ട​മാ​യി.

Tags : India Afghanistan ODI match Cricket

Recent News

Corehub Up