x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിലക് വർമ്മയുടെ സെഞ്ചുറി കരുത്തിൽ മുംബൈക്ക് വമ്പൻ ജയം; 99 റൺസിന് ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ്


Published: April 20, 2026 11:21 PM IST | Updated: April 20, 2026 11:21 PM IST

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല വിജയം. 99 റൺസിനായിരുന്നു മുംബൈയുടെ വമ്പൻ ജയം.

ടോസ് നേടി ആദ്യം പന്തെറിയാൻ തീരുമാനിച്ച ഗുജറാത്ത് ക്യാപ്റ്റന്‍റെ തീരുമാനം പാളി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് അടിച്ചുകൂട്ടി.

യുവതാരം തിലക് വർമ്മയുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയുടെ സ്കോർ ഉയർത്തിയത്. 45 പന്തുകളിൽ നിന്ന് പുറത്താകാതെ 101 റൺസാണ് തിലക് അടിച്ചെടുത്തത്. തിലകിനൊപ്പം നമൻ ധീർ 45 റൺസെടുത്തു മികച്ച പിന്തുണ നൽകി.

മുംബൈയുടെ ബാറ്റിംഗ് നിരയിൽ മറ്റ് താരങ്ങൾ അല്പം പരുങ്ങിയെങ്കിലും തിലകിന്‍റെ തകർപ്പൻ ഫോം ഗുജറാത്ത് ബൗളർമാരെ നിഷ്പ്രഭരാക്കി. 200 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കം മുതലേ പിഴച്ചു.

മുംബൈയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഗുജറാത്ത് നിര തകർന്നു. 15 ഓവർ പിന്നിടുമ്പോഴേക്കും ഗുജറാത്തിന്‍റെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറും, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ അള്ളാ ഗസൻഫറും മിച്ചൽ സാന്‍റ്നറും മുംബൈയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്തിന്‍റെ തകർച്ച വേഗത്തിലാക്കി. വെറും 100 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.

Tags : IPL2026 MumbaiIndians GujaratTitans Cricket IPL

Recent News

Corehub Up