x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: June 16, 2026 02:26 PM IST | Updated: June 16, 2026 02:26 PM IST

ദു​ബാ​യി: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ഭ​ട്ക​ൽ സ്വ​ദേ​ശി​യും ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി യു​എ​ഇ​യി​ൽ പ്ര​വാ​സി​യു​മാ​യ മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ ഷാ​നു (38) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ക​നെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ള്‍ ദു​ബാ​യി​ൽ എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മു​ഹൈ​സി​ന ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ചു.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​ത് സ​ഫ്‌​വാ​ന്‍റെ പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​വും ദു​ബാ​യ് വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ർ​ക്ക​റ്റി​ൽ പോ​യി മീ​നും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സ​മ​യം ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് സ​ഫ്‌​വാ​ൻ പി​റ്റേ​ന്ന് ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ ബാ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​ൻ ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

യു​എ​ഇ​യി​ലെ പ​ല പ്രാ​ദേ​ശി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ടീ​മു​ക​ളെ ന​യി​ക്കു​ക​യും മാ​ൻ ഓ​ഫ് ദി ​മാ​ച്ച്, മി​ക​ച്ച ടൂ​ർ​ണ​മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ സ​ഫ്‌​വാ​ൻ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ട്ട് വ​ർ​ഷ​ത്തോ​ളം സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത ശേ​ഷം സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags : die play cricket

Recent News

Corehub Up