x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ഞ്ജു-​​മാ​​ത്രെ ഓ​​പ്പ​​ണിം​​ഗ്?


Published: April 18, 2026 07:12 AM IST | Updated: April 18, 2026 07:12 AM IST

ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​പി​​എ​​ല്‍ 19-ാം സീ​​സ​​ണി​​ല്‍ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം അ​​വ​​സാ​​നം ക​​ളി​​ച്ച ര​​ണ്ട് എ​​ണ്ണ​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ പ്ര​​ധാ​​ന പ്ര​​ശ്‌​​നം ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റിം​​ഗ്.

ക്യാ​​പ്റ്റ​​ന്‍ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദും മ​​ല​​യാ​​ളി സൂ​​പ്പ​​ര്‍ താ​​രം സ​​ഞ്ജു സാം​​സ​​ണും ആ​​ണ് നി​​ല​​വി​​ലെ ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യം. സ​​ഞ്ജു ഒ​​രു സെ​​ഞ്ചു​​റി അ​​ട​​ക്കം മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. എ​​ന്നാ​​ല്‍, ഓ​​പ്പ​​ണിം​​ഗി​​ല്‍ ഋ​​തു​​രാ​​ജി​​ന്‍റെ ബാ​​റ്റിം​​ഗ് സി​​എ​​സ്‌​​കെ​​യ്ക്ക് ശു​​ഭ​​ക​​ര​​മ​​ല്ല. മൂ​​ന്നാം ന​​മ്പ​​റി​​ല്‍ എ​​ത്തു​​ന്ന കൗ​​മാ​​ര താ​​രം ആ​​യു​​ഷ് മാ​​ത്ര​​യെ സ​​ഞ്ജു​​വി​​ന് ഒ​​പ്പം ഓ​​പ്പ​​ണിം​​ഗ് റോ​​ളി​​ല്‍ ചെ​​ന്നൈ ഇ​​റ​​ക്കു​​മോ എ​​ന്ന​​താ​​ണ് സു​​പ്ര​​ധാ​​ന ചോ​​ദ്യം.

പ​​വ​​ര്‍ പ്ലേ​​യി​​ല്‍ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദി​​ന്‍റെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 104 മാ​​ത്രം. ഈ ​​ഐ​​പി​​എ​​ല്ലി​​ല്‍ പ​​വ​​ര്‍ പ്ലേ​​യി​​ല്‍ ചു​​രു​​ങ്ങി​​യ​​ത് 40 പ​​ന്ത് നേ​​രി​​ട്ട 20 ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ ഏ​​റ്റ​​വും മോ​​ശം സ്‌​​ട്രൈ​​ക്ക് റേ​​റ്റാ​​ണി​​ത്. അ​​തേ​​സ​​മ​​യം, പ​​വ​​ര്‍ പ്ലേ​​യി​​ല്‍ ആ​​യു​​ഷ് മാ​​ത്രെ​​യു​​ടെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 170 ആ​​ണ്. ആ​​യു​​ഷി​​നെ ഓ​​പ്പ​​ണിം​​ഗ് ഇ​​റ​​ക്കി, ഋ​​തു​​രാ​​ജ് മൂ​​ന്നാം ന​​മ്പ​​റി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​മോ എ​​ന്നു ക​​ണ്ട​​റി​​യാം.

തല കൂടെയുണ്ട്...

ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് ഒ​​പ്പം ആ​​ദ്യ​​മാ​​യി എ​​വേ വേ​​ദി​​യി​​ലേ​​ക്ക് ത​​ല എം.​​എ​​സ്. ധോ​​ണി. ഇ​​ന്നു രാ​​ത്രി 7.30ന് ​​സ​​ണ്‍​റൈ​​സേ​​ഴ്‌​​സി​​ന് എ​​തി​​രേ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​നാ​​യാ​​ണ് ടീ​​മി​​നൊ​​പ്പം ധോ​​ണി​​യും ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍ എ​​ത്തി​​യ​​ത്. 2026 സീ​​സ​​ണി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ധോ​​ണി ഒ​​രു എ​​വേ വേ​​ദി​​യി​​ല്‍ ടീ​​മി​​നൊ​​പ്പം സ​​ഞ്ച​​രി​​ക്കു​​ന്ന​​തെ​​ന്നതാ​​ണ് ശ്ര​​ദ്ധേ​​യം. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ധോ​​ണി, ഈ ​​സീ​​സ​​ണി​​ല്‍ ഇ​​തു​​വ​​രെ ക​​ള​​ത്തി​​ല്‍ എ​​ത്തി​​യി​​ട്ടി​​ല്ല.

Tags : Sanju Matre cricket ipl

Recent News

Corehub Up