പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ എൻവെസ്റ്റ്നെറ്റ് സെനിത് ട്രോഫി 2026 അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഫൈനലിൽ.
കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം ഫൈനൽ പ്രവേശനം നേടിയത്.
ഇതാദ്യമായാണ് കേരളത്തിന്റെ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ഒരു അഖിലേന്ത്യാ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
മഹാരാഷ്ട്ര മുന്നോട്ടുവച്ച 139 റണ്‍സ് ലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 14.4 ഓവറിൽ കേരളം മറികടന്നു.
Tags : Keralam Final EnvestnetZenithTrophy CricketTournament VisuallyImpairedWomen