x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ല; പോ​രാ​ട്ടം തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: October 7, 2026 08:12 PM IST | Updated: October 7, 2026 08:18 PM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ‌ ഡ​ൽ​ഹി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ.

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ജ​നാ​ധി​പ​ത്യ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​മു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി​ക്കും ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ എം​പി​മാ​ർ​ക്കും പി​ന്തു​ണ ന​ൽ​കാ​നാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ബാ​ര​ഖം​ബ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ പൊ​ലി​സ് ത​ട​ഞ്ഞു. 15 മി​നി​റ്റോ​ളം പു​റ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. രാ​ഹു​ലി​നെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളെ അ​റ​സ്‌​റ്റ് ചെ​യ്യ​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ പൊ​ലി​സി​നോ​ടു പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ​യും എം​പി​മാ​രെ​യും സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ത​യാ​റാ​യ​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ ഗാ​ന്ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു​പോ​യ പൊ​ലി​സ് വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ച​റാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം റോ​ഡി​ൽ കു​ടു​ങ്ങി. പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ഡ​ൽ​ഹി പൊ​ലി​സ് ത​ട​ഞ്ഞു.

രാ​ഹു​ലി​നെ കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തെ പി​ന്തു​ട​രാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും പൊ​ലി​സും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. അ​തേ​സ​മ​യം വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : V.D.Satheesan GyaneshKumar ElectionCommission DelhiProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up