x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി പ്ര​തി​ഷേ​ധം; പൊ​ലി​സ് ത​ള്ളി​യി​ട്ട് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: October 7, 2026 07:50 PM IST | Updated: October 7, 2026 07:55 PM IST

പ്രി​യ​ങ്ക ഗാ​ന്ധി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്നു.

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നെ​തി​രെ ഡ​ൽ​ഹി പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് നേ​താ​ക്ക​ളെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

പൊ​ലി​സ് എം​പി​മാ​രോ​ട് ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്നും ത​ന്നെ നി​ല​ത്തേ​ക്ക് ത​ള്ളി​യി​ട്ടെ​ന്നും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി പോ​റ​ലു​ക​ൾ ഉ​ണ്ടാ​യെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ കാ​ണാ​ൻ അ​നു​മ​തി തേ​ടി​യ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളോ​ട് പൊ​ലി​സ് ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യം മു​ഴു​വ​ൻ ഈ ​അ​ക്ര​മം കാ​ണു​ന്നു​ണ്ട്. പൊ​ലി​സ് എം​പി​മാ​രെ മ​ർ​ദി​ക്കു​ക​യാ​ണ്. പൊ​ലി​സു​കാ​ർ ത​ന്നെ നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. തന്‍റെ ശ​രീ​ര​ത്തി​ൽ എ​ല്ലാ​യി​ട​ത്തും പോ​റ​ലു​ക​ളു​ണ്ട്. ഇ​നി ഞ​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് മാ​റി​ല്ല. അ​വ​ർ​ക്ക് കൂ​ടു​ത​ൽ സേ​ന​യെ കൊ​ണ്ടു​വ​രാം. ഞാ​ൻ ഇ​വി​ടെ​നി​ന്ന് ഒ​ര​ടി പോ​ലും മാ​റി​ല്ലെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

Tags : PriyankaGandhi DelhiPolice DelhiProtest RahulGandhi GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up