x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ര ക​ലു​ഷി​ത​മാ​യി രാ​ജ്യ​ത​ല​സ്ഥാ​നം; രാ​ഹു​ൽ ഗാ​ന്ധിയും പ്രിയങ്ക ഗാന്ധിയും അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 7, 2026 06:09 PM IST | Updated: October 7, 2026 06:40 PM IST

രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് കയറ്റിയ വാഹനത്തിന് മുകളിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നു

ന്യൂ​ഡ​ൽ​ഹി: സ​മ​ര ക​ലു​ഷി​ത​മാ​യി രാ​ജ്യ​ത​ല​സ്ഥാ​നം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ഹു​ൽ‌ ഗാ​ന്ധിയും  പ്രിയങ്ക ഗാന്ധിയും അ​റ​സ്റ്റി​ൽ. സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റു​ചെ​യ്ത് പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യെ​ങ്കി​ലും വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ൻ പൊ​ലി​സ് വ​ള​രെ പ​ണി​പ്പെ​ട്ടി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. രാ​ഹു​ലി​നെ അ​റ​സ്റ്റു​ചെ​യ്ത് ക​യ​റ്റി​യ വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ‌ ക​യ​റി എ​ൻ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.

സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. നേ​ര​ത്തെ സ്ഥ​ല​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്ക് ചു​റ്റും പ്ര​വ​ർ​ത്ത​ക​ർ വ​ല​യ​മൊ​രു​ക്കി​യി​രു​ന്നു. പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ ഭരണഘടന ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. 

 

Tags : RahulGandhi Congress Delhi PriyankaGandhi NewsUpdate Headlines

Recent News

Corehub Up