കെഎസ്ആർടിസിയുടെ കാർഗോ സർവീസ് സി.പി.ജോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സർവീസിൽ ഒരു ടൺ മൊബൈൽ ഫോണുകളാണ് കൊണ്ടുപോയത്.
ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൊബൈൽ ഫോണുകൾ കെഎസ്ആർടിസി വാടകയ്ക്കെടുത്ത ട്രക്കിലാണ് ആലുവയിലേക്ക് അയച്ചത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായാണ് കെഎസ്ആർടിസി കാർഗോ സർവീസ് ആരംഭിച്ചത്.
Tags : Cargo Ksrtc TrivandrumAirport C.P.John Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash