x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ചി​കി​ത്സ​യി​ലി​രി​ക്കെ യു​വ​തി മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 7, 2026 04:38 PM IST | Updated: October 7, 2026 04:38 PM IST

പ്രവീണ മോഹൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ല്‍ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി മ​രി​ച്ചു. പ​ട​പ്പേ​ങ്ങാ​ട്ട് സ്വ​ദേ​ശി പ്ര​വീ​ണ മോ​ഹ​ൻ(31) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലാ​ണ് സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​നും ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് 70 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ പ്ര​വീ​ണ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ഇ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

 

Tags : Kannur SayNoToSuicide NewsUpdate Headlines KeralaPolice

Recent News

Corehub Up