Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SayNoToSuicide

ക്രെ​ഡി​റ്റ്‌ സ്കോ​ർ ഇ​ല്ല; എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കൊ​ച്ചി: കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി മി​ച്ചി മാ​ർ​പ്പു​വി​നെ ആ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ നി​ന്ന് മി​ച്ചി മാ​ർ​പ്പു​വി​ന്‍റെ കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന ക്രെ​ഡി​റ്റ്‌ സ്കോ​ർ ഇ​ല്ലാ​ത്തി​നാ​ൽ ഇ​യ​ർ ഔ​ട്ട്‌ ആ​കു​മെ​ന്ന ഭ​യ​ത്താ​ൽ മി​ച്ചി മാ​ർ​പ്പു ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മി​ര്‍​ച്ചി മാ​ര്‍​പ്പു​വി​നെ അ​ട​ക്കം 22 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ യാ​തൊ​രു അ​റി​യി​പ്പു​മി​ല്ലാ​തെ പു​റ​ത്താ​ക്കി​യ​താ​യി വി​ദ്യാ​ർ​ഥി​ക​ള്‍ പ​റ​ഞ്ഞു. ഒ​ന്ന​ര മാ​സം മു​ന്‍​പാ​യി​രു​ന്നു ഈ ​സം​ഭ​വം.

മ​റ്റെ​ല്ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും കു​റ​ഞ്ഞ ക്രെ​ഡി​റ്റ്‌ സ്കോ​ർ 18 ആ​ണെ​ന്നും എം​എ കോ​ളേ​ജി​ൽ മാ​ത്രം 22 ആ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ക്രെ​ഡി​റ്റ്‌ സ്കോ​ർ കു​റ​യ്ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി​യ​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും കോ​ള​ജ് വ​ഴ​ങ്ങു​ന്നി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up