ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യ മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് ജീവനൊടുക്കി. ആലപ്പുഴ കൊമ്മാടി സ്വദേശിയായ കയർ ഫാക്ടറി ജീവനക്കാരൻ സന്തോഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് സന്തോഷ് ജീവനൊടുക്കിയത്. മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷും ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെ സന്തോഷ് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ ഭാര്യ നൽകാതിരുന്നതാണ് സന്തോഷിനെ പ്രകോപിപ്പിച്ചത്. നാട്ടുകാർ ചേർന്ന് സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : alappuzha death saynotosuicide