Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saynotosuicide

മ​ദ്യ​പി​ക്കാ​ൻ ഭാ​ര്യ പ​ണം ന​ൽ​കി​യി​ല്ല; യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ഭാ​ര്യ മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ആ​ല​പ്പു​ഴ കൊ​മ്മാ​ടി സ്വ​ദേ​ശി​യാ​യ ക​യ​ർ ഫാ​ക്‌​ട​റി ജീ​വ​ന​ക്കാ​ര​ൻ സ​ന്തോ​ഷ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം.

മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യാ​ണ് സ​ന്തോ​ഷ് ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷും ഭാ​ര്യ​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ സ​ന്തോ​ഷ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ച​പ്പോ​ൾ ഭാ​ര്യ ന​ൽ​കാ​തി​രു​ന്ന​താ​ണ് സ​ന്തോ​ഷി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സ​ന്തോ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up