തമിഴ്നാട് സ്വദേശി സാദിഖ്
പാലക്കാട്: തിരുവോണം ബംപറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. തിരുവോണം ബംപറിന്റെ യഥാർഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ടാണ് തമിഴ്നാട് സ്വദേശി സാദിഖ് രംഗത്തെത്തിയത്.
പാലക്കാട് എസ്പി ഓഫിസിലാണ് സാദിഖ് എന്നയാൾ പരാതിയുമായെത്തിയത്. തന്റെ പക്കൽ നിന്ന് യഥാർഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ടിക്കറ്റിന്റെ ചിത്രമുണ്ടെന്നും ഇയാൾ പറയുന്നു. പാലക്കാട് നിന്നാണ് ടിക്കറ്റെടുത്തതെന്നാണ് സാദിഖ് പറയുന്നത്.
Tags : TamilNadu ThiruvonamBumper Palakkad NewsUpdate Headlines