മുഖ്യമന്ത്രി വി.ഡി.സതീശൻ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം. പ്രതിപക്ഷ എംപിമാരെയും വഹിച്ച് ജന്തർ മന്തറിലേക്ക് പുറപ്പെട്ട ബസുകൾ പൊലിസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. മൂന്ന് ബസുകളിലായാണ് ഇന്ത്യാ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്.
ബസ് വഴിയിൽ തടഞ്ഞതോടെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് സംഘർഷം രൂക്ഷമായതോടെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു. ഇതോടെ ഇരുവരേയും കയറ്റിയ ബസിനു മുകളിലേക്ക് പ്രവർത്തകർ ഇരച്ചു കയറി.
നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു. അതേസമയം കേരള ഹൗസിൽ നിന്ന് പ്രതിഷേധ സ്ഥലത്തെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനേയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ലക്ഷ്യം നേടുംവരെ തങ്ങൾ പ്രതിഷേധം തുടരുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്താലും അതിന്റെയെല്ലാം പിന്നിൽ നരേന്ദ്രമോദിയാണ്. മോദി തന്നെയാണ് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ഖാർഗെ വ്യക്തമാക്കി.
Tags : DelhiPolice DelhiProtest V.D.Satheesan RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash