x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ന് ബോം​ബ് ഭീ​ഷ​ണി; പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 7, 2026 11:42 PM IST | Updated: October 7, 2026 11:48 PM IST

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന‌​ട​ത്തു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദ്: ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​നും ന​ഗ​ര​ത്തി​ലെ പ​ത്തോ​ളം സ്കൂ​ളു​ക​ൾ​ക്കും ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ്, ബോം​ബ് സ്ക്വാ​ഡ്, ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​ങ്ങ​ൾ സ്റ്റേ​ഡി​യ​ത്തി​ലും സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ണ്ട​ർ19 ഇ​ന്ത്യ, ഓ​സ്‌​ട്രേ​ലി​യ ടീ​മു​ക​ൾ യൂ​ത്ത് ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​മെ​യി​ൽ ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ പൊ​ലി​സി​നെ​യും സൈ​ബ​ർ ക്രൈം ​സെ​ല്ലി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​രു ടീ​മു​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്ക് മാ​റ്റി. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ താ​ര​ങ്ങ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മ​ട​ങ്ങി.

ക​ഴി​ഞ്ഞ നാ​ലു മു​ത​ൽ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലെ ഗ്രൗ​ണ്ട് എ​യി​ൽ ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ അ​ണ്ട​ർ-19 ച​തു​ര്‍​ദി​ന മ​ത്സ​രം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. രാ​വി​ലെ 11.15ഓ​ടെ അ​ഞ്ചാം ദി​ന മ​ത്സ​രം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സ്റ്റേ​ഡി​യ​ത്തി​ൽ ന​വം​ബ​ർ 21ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ശ​സ്ത പ​ഞ്ചാ​ബി ഗാ​യ​ക​ൻ ദി​ൽ​ജി​ത് ദോ​സാ​ഞ്ജി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക്കും ഭീ​ഷ​ണി​യു​ണ്ട്. പ​രി​പാ​ടി​ക്കെ​ത്തു​ന്ന​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഗു​ജ​റാ​ത്ത് പൊ​ലി​സും സൈ​ബ​ർ ക്രൈം ​സെ​ല്ലും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : NarendraModiStadium BombThreat Ahmedabad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up