x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​പ്പം വെ​ള്ളം കു​ടി​ക്കൂ; അ​റ​സ്റ്റ് ചെ​യ്ത പൊ​ലി​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി രാ​ഹു​ൽ ഗാ​ന്ധി

വെബ് ഡെസ്ക്
Published: October 7, 2026 10:58 PM IST | Updated: October 7, 2026 11:01 PM IST

അ​റ​സ്റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ പൊ​ലി​സു​കാ​ർ​ക്ക് രാ​ഹു​ൽ ഗാ​ന്ധി കു​ടി​വെ​ള്ളം ന​ൽ​കുന്നു.

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ പൊ​ലി​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി രാ​ഹു​ൽ ഗാ​ന്ധി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ച വെ​ള്ള​ക്കു​പ്പി​ക​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി പൊ​ലി​സു​കാ​ർ​ക്ക് ന​ൽ​കി​യ​ത്. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വെ​ള്ളം ന​ൽ​കു​ന്ന രാ​ഹു​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുണ്ട്. രാ​ഹു​ൽ ഗാ​ന്ധി പൊ​ലി​സു​കാ​ർ​ക്ക് വെ​ള്ളം ന​ൽ​കു​ന്ന വീ​ഡി​യോ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലും പ​ങ്കു​വെ​ച്ചു.

രോ​ഷാ​കു​ല​രാ​കാ​തെ അ​ൽ​പ്പം വെ​ള്ളം കു​ടി​ക്കൂ. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : RahulGandhi Congress Police Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up