പ്രതീകാത്മക ചിത്രം
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ദ്വാരപാലക കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച പ്രത്യേക അന്വേഷണസംഘം 292 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയാണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് ഒരു ഫോറൻസിക് പരിശോധനയുടെ ഫലം കൂടി ലഭിക്കണം. ഈകാര്യവും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാഫലമാണ് ലഭിക്കാനുള്ളത്. തിങ്കളാഴ്ച ഫലം ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
ഫോറൻസിക് പരിശോധനാഫലം ലഭിച്ച ശേഷം 25ന് അന്തിമ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട അധിക സമയം ഹൈക്കോടതി അനുവദിച്ചു. സമയപരിധിക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമായി വരുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി നിശ്ചയിച്ച സമയപരിധി കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.
Tags : Sabarimala GoldTheft GoldCase GoldTheftCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash