വിജയം ആഘോഷിക്കുന്ന അയർലൻഡ് താരങ്ങൾ
ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്‍റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 20 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സെടുത്താണ് അഭിഷേക് മടങ്ങിയത്. അഭിഷേകിനെ കൂടാതെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
തിലക് വര്‍മ (19), ശിവം ദുബെ (25), അക്‌സര്‍ പട്ടേല്‍ (15) എന്നിവരാണ് രണ്ടക്കം കണ്ടെത്തിയത്. സഞ്ജു സാംസണ്‍-5, ഇഷാന്‍ കിഷന്‍-1, ശ്രേയസ് അയ്യര്‍-3, വാഷിംഗ്ടണ്‍ സുന്ദര്‍-9 എന്നിവര്‍ നിരാശപ്പെടുത്തി.
അയര്‍ലന്‍ഡിനായി മാത്യു ഹംഫ്രീസും മാത്യു ഹോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയ് മുന്ദ്ര രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറിന്‍റെ പ്രകടനമാണ് അര്‍ലന്‍ഡിന് കരുത്തായത്. ലോര്‍ക്കന്‍ 36 പന്തില്‍ 50 റണ്‍സെടുത്തു.
ഗാരെത് ഡെലാനി 32 പന്തില്‍ 49 റണ്‍സും നേടി. ഓപ്പണറുമാരായ ടിം ടെക്ടര്‍ 17 റണ്‍സും റോസ് അഡെയര്‍ 12 റണ്‍സും നേടി. ബെഞ്ചമിന്‍ കാലിറ്റ്‌സ് 15 റണ്‍സും ജോര്‍ജ് ഡോക്രെല്‍ 19 റണ്‍സും നേടി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് സിംഗും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും നേടി.