x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് യാ​ത്രി​ക​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ചു


Published: June 26, 2026 10:40 PM IST | Updated: June 26, 2026 10:40 PM IST

Sheikh Mohammed

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​എം​സി റോ​ഡി​ല്‍ മൈ​ലം മു​ട്ട​മ്പ​ലം റെ​യി​ല്‍​വേ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് അ​ത്തേ​ക്കാ​ട്ട് ഹൗ​സി​ല്‍ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് (57)ആ​ണ് മ​രി​ച്ച​ത്.

നാ​ഗ​ര്‍​കോ​വി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ​ള്ളി​ക​ളി​ല്‍ പു​സ്ത​ക വി​ത​ര​ണ​ത്തി​ലും ഷെ​യ്ക്ക് മു​ഹ​മ്മ​ദ് പോ​കാ​റു​ണ്ടാ​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നും പ​മ്പാ​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി ബ​സാ​ണ് ഷെ​യ്ക്ക് മു​ഹ​മ്മ​ദി​നെ ഇ​ടി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: സ​ബീ​ന. മ​ക്ക​ള്‍:​ഹ​സീ​ന, ഹ​സാ​ന. മ​രു​മ​ക്ക​ള്‍: സ​ജാ​ദ്, ഷി​ജി.

Tags : Biker dies hit by bus

Recent News

Corehub Up