x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രിഭാഷാ പഠനം: ഇളവുകളുമായി സിബിഎസ്ഇ

വെബ്ഡെസ്ക്
Published: June 26, 2026 11:15 PM IST | Updated: June 26, 2026 11:15 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​ഴു​​മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മൂ​​ന്നു ഭാ​​ഷ​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ഠി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​ത്തി​​ൽ കാ​​ത​​ലാ​​യ തി​​രു​​ത്ത​​ലു​​ക​​ൾ വ​​രു​​ത്തി സി​​ബി​​എ​​സ്ഇ. ഇ​​പ്പോ​​ൾ 7 മു​​ത​​ല്‍ 9 വ​​രെ ക്ലാ​​സു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ നി​​ർ​​ദേ​​ശം പി​​ന്തു​​ട​​രേ​​ണ്ട​​തി​​ല്ല. ര​​ണ്ട് അ​​ന്യ​​ഭാ​​ഷ​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ര്‍ക്ക് നി​​ല​​വി​​ലെ കോം​​ബോ​​യി​​ല്‍ തു​​ട​​രാ​​ന്‍ അ​​നു​​വാ​​ദ​​മു​​ണ്ടെ​​ന്നും സി​​ബി​​എ​​സ്ഇ അ​​റി​​യി​​ച്ചു.

അ​​ടു​​ത്ത ഒ​​ന്നാം​​തീ​​യ​​തി മു​​ത​​ൽ ന​​ട​​പ്പാ​​കു​​ന്ന പ​​രി​​ഷ്കാ​​ര​​ത്തി​​നെ​​തി​​രേ വി​​ദ്യാ​​ര്‍ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ള​​വു​​ക​​ൾ. കു​​റ​​ഞ്ഞ​​ത് ര​​ണ്ട് ഇ​​ന്ത്യ​​ന്‍ ഭാ​​ഷ​​ക​​ളെ​​ങ്കി​​ലും പ​​ഠി​​ക്ക​​ണ​​മെ​​ന്ന നി​​ബ​​ന്ധ​​ന ആ​​റാം ക്ലാ​​സ് മു​​ത​​ല്‍ ഭാ​​വി​​യി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്നും 7 മു​​ത​​ല്‍ 9 വ​​രെ ക്ലാ​​സു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് മു​​ന്‍കാ​​ല പ്രാ​​ബ​​ല്യ​​ത്തി​​ല്‍ ഇ​​ത് ബാ​​ധ​​ക​​മാ​​കി​​ല്ലെ​​ന്നു​​മാ​​ണു സി​​ബി​​എ​​സ്ഇ വി​​ശ​​ദീ​​ക​​ര​​ണം.

ത്രി​​​​ഭാ​​​​ഷാ ന​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​മാ​​​​ണു സി​​ബി​​എ​​സ്ഇ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന മൂ​​​​ന്ന് ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടെ​​​​ണ്ണ​​​​മെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​ന്‍ ഭാ​​​​ഷ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മൂ​​​​ന്നാ​​​​മ​​​​ത്തേ​​​​താ​​​​യി ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം.

എ​​​​ന്നാ​​​​ൽ, പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് മൂ​​​​ന്നാം ഭാ​​​​ഷ നി​​​​ര്‍ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന ആ​​​​ശ​​​​ങ്ക വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഭാ​​​​ഷാ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ കു​​​​റ​​​​വു നേ​​​​രി​​​​ടു​​​​ന്ന സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ക്ക് വി​​​​ര​​​​മി​​​​ച്ച​​​​വ​​​​രെ​​​​യോ ആ ​​​​ഭാ​​​​ഷ​​​​യി​​​​ല്‍ പ്രാ​​​​വീ​​​​ണ്യ​​​​മു​​​​ള്ള മ​​​​റ്റു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യോ താ​​​​ല്‍ക്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണ് സി​​​​ബി​​​​എ​​​​സ്ഇ ന​​​​ൽ‌​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.

Tags : CBSE relaxations Trilingual education

Recent News

Corehub Up