x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘മ​യ​ങ്ങി​ല്ല കേ​ര​ള’​വു​മാ​യി എ​ക്സൈ​സ്; പ​രാ​തി​ക​ൾ ര​ഹ​സ്യ​മാ​യി പോ​ർ​ട്ട​ലി​ൽ ന​ൽ​കാം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: June 26, 2026 11:10 PM IST | Updated: June 26, 2026 11:10 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി വി​​​ല്പ​​​ന​​​യും ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ന​​​ൽ​​​കാ​​​ൻ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കാ​​​ൻ എ​​​ക്സൈ​​​സ് വ​​​കു​​​പ്പ്.

ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ ‘മ​​​യ​​​ങ്ങി​​​ല്ല കേ​​​ര​​​ളം’, ജ​​​ന​​​ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ൽ തു​​​ട​​​ങ്ങു​​​മെ​​​ന്ന് മ​​​ന്ത്രി എം.​​​ ലി​​​ജു പ​​​റ​​​ഞ്ഞു. ഫോ​​​ണ്‍ വ​​​ഴി ന​​​ൽ​​​കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ ല​​​ഹ​​​രി മാ​​​ഫി​​​യ​​​യു​​​ടെ കൈ​​​വ​​​ശ​​​മെ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യം ത​​​ട​​​യാ​​​നാ​​​ണ് ന​​​ട​​​പ​​​ടി.

രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​ണ് ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള ജ​​​ന​​​ജാ​​​ഗ്ര​​​ത പോ​​​ർ​​​ട്ട​​​ൽ എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ജ​​​ന​​​ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലും മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ഗ്ര ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

Tags : Mayangilla Kerala Excise portal

Recent News

Corehub Up