x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസിൽ കുടുങ്ങിയ കപ്പലുകൾ ഒഴിപ്പിക്കുന്ന ദൗത്യം നിർത്തിവച്ച് യുഎൻ

വെബ്ഡെസ്ക്
Published: June 27, 2026 12:05 AM IST | Updated: June 27, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

ദു​​​​ബാ​​​​യ്: ഒ​​​​മാ​​​​ൻ​​​​ തീ​​​​ര​​​​ത്ത് വാ​​​​ണി​​​​ജ്യ ക​​​​പ്പ​​​​ലി​​​​നു​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​തു​​​​ട​​​​ർ​​​​ന്ന് ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ബ​​​​ദ​​​​ൽ​​​​പാ​​​​താ ദൗ​​​​ത്യം ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര സ​​​​ഭ നി​​​​ർ​​​​ത്തി​​​വ​​​​ച്ചു.

ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ പേ​​​​ർ​​​​ഷ്യ​​​​ൻ ഉ​​​​ൾ​​​​ക്ക​​​​ട​​​​ൽ വ​​​​ഴി​​​​യു​​​​ള്ള ക​​​​പ്പ​​​​ൽ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ദൗ​​​​ത്യം നി​​​​ർ​​​​ത്തി​​​​വ​​​യ്​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മാ​​​​രി​​​​ടൈം ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഐ​​​​എം​​​​ഒ) ത​​​​ല​​​​വ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ ഈ ​​​​ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​റാ​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക​​​​ക​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​മു​​​​ണ്ടാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട ക​​​​പ്പ​​​​ൽ യു​​​​എ​​​​ന്നി​​​ന്‍റെ ര​​​​ക്ഷാ​​​​ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ​​​​സെ​​​​നി​​​​യോ ഡൊ​​​​മിം​​​​ഗ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​റാ​​​​ന്‍റെ റ​​​​വ​​​​ലൂ​​​ഷ​​​​ണ​​​​റി​​​​ഗാ​​​​ർ​​​​ഡി​​​​ന്‍റെ ഡ്രോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​നെ ആ​ക്ര​മി​ച്ച​തെ​ന്ന് യു​​​​എ​​​​ന്നി​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​ക്താ​​​​ക്ക​​​​ളി​​​​ലൊ​​​​രാ​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ന്‍റെ സ്വാ​​​​ധീ​​​​നം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും വേ​​​​ണ്ടി​​​​യാ​​​​ണ് യു​​​​എ​​​​ന്നി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഈ ​​​​ബ​​​​ദ​​​​ൽ​​​​പാ​​​​ത ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

സ​മാ​ധാ​ന​നീ​ക്ക​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യോ?

അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​റാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള താ​​​​ത്കാ​​​​ലി​​​​ക സ​​​​മാ​​​​ധാ​​​​ന​​​​ക​​​​രാ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​പ്പ​​​​ലി​​​​നു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.​​

മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​പ്പ​​​​ൽ​​​​ഗ​​​​താ​​​​ഗ​​​​തം ഭാ​​​​ഗി​​​​ക​​​​മാ​​​​യി പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണം വീ​​​​ണ്ടും ആ​​​​ശ​​​​ങ്ക​ പ​​​​ര​​​​ത്തു​​​​ന്നു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​റാ​​​​ൻ​​​പ​​​ക്ഷ ഹി​​​​സ്ബു​​​​ള്ള​​​​യും ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ടം ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​തും സ​​​​മാ​​​​ധാ​​​​ന​​​​ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ൽ ആ​​​​ശ​​​​ങ്ക പ​​​​ര​​​​ത്തു​​​​ന്നു​​​​ണ്ട്.

Tags : UN suspends mission evacuate ships Hormuz

Recent News

Corehub Up