x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി​യി​ൽ​നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത് വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന്

വെബ് ഡെസ്ക്
Published: June 27, 2026 01:29 AM IST | Updated: June 27, 2026 01:29 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: താ​മ​ര​ശേ​രി​യി​ൽ​നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി. വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ൽ എ​സ്റ്റേ​റ്റ് വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യോ​ടു​കൂ​ടി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ​വ​രി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യെ നേ​ര​ത്തെ വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്ന് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ‌​യാ​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി 11 ഓ​ടെ​യാ​ണ് വ​ന​ത്തി​ൽ കു​ടു​ങ്ങി​യ പെ​ൺ​കു​ട്ടി​യേ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. വ​ട​ക​ര കു​രി​ക്ക​ലാ​ട് സ്വ​ദേ​ശി​ക​ളാ​ണ് കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി​യും യു​വാ​ക്ക​ളു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ട്ടു​കാ​രെ ക​ണ്ട് സം​ഘ​ത്തി​ലെ പെ​ൺ​കു​ട്ടി​യും യു​വാ​വും എ​സ്റ്റേ​റ്റി​നു​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​യി. പി​ന്നീ​ട് ഇ​വ​ർ വ​ന​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ കാ​ട് കാ​ണു​ന്ന​തി​നി​ടെ ഒ​രാ​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യി തി​രി​ച്ച് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വ​ഴി തെ​റ്റി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​യെ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ യു​വാ​ക്ക​ൾ പ​റ​യു​ന്ന​ത്. രാ​ത്രി വ​ന​ത്തി​ൽ നി​ന്നും വെ​ളി​ച്ച​വും ശ​ബ്ദ​വും കേ​ൾ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് പേ​രെ​യും തി​രി​ച്ച് എ​ത്തി​ച്ച് ഇ​വ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

Tags : missing students Thamarasery found forest area

Recent News

Corehub Up