x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ഇനി കൂ​ൺ വൈ​വി​ധ്യ കേ​ന്ദ്ര​വും; 215 ഇ​നം കൂ​ണു​ക​ൾ ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: June 27, 2026 12:52 AM IST | Updated: June 27, 2026 12:52 AM IST

ആ​​​റ​​​ള​​​ത്ത് കൂ​​​ൺ സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ.

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​തം പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ കൂ​​​ൺ വൈ​​​വി​​​ധ്യ​​​കേ​​​ന്ദ്ര​​​മെ​​​ന്ന പ​​​ദ​​​വി​​​യി​​​ലേ​​​ക്കും. ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് ഡി​​​വി​​​ഷ​​​നും മ​​​ഷ്റൂം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ക​​​മ്യൂ​​​ണി​​​റ്റി​​​യും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ മാം​​​ക്രോ ഫം​​​ഗ​​​ൽ സ​​​ർ​​​വേ​​​യി​​​ൽ 215 ഇ​​​നം കൂ​​​ണു​​​ക​​​ളെ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​റ​​​ളം ശ​​​ല​​​ഭ​​​സ​​​ങ്കേ​​​തം, കൊ​​​ട്ടി​​​യൂ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​തം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ലാ​​​ണ് അ​​​പൂ​​​ർ​​​വ കൂ​​​ണു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൂ​​​ൺ വൈ​​​വി​​​ധ്യ​​​ത്തി​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ഹോ​​​ട്ട് സ്പോ​​​ട്ടാ​​​യി ആ​​​റ​​​ളം മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​ഷ്റൂം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ക​​​മ്യൂണി​​​റ്റി​​​യി​​​ലെ മൈ​​​ക്രോ​ ബ​​​യോ​​​ള​​​ജി​​​സ്റ്റ് എം.​​​ടി. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, ഫോ​​​റ​​​ൻ​​​സി​​​ക് സ​​​ർ​​​ജ​​​ൻ ഡോ. ​​​ജി​​​നു മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഗ​​​വേ​​​ഷ​​​ക​​​രാ​​​യ ഡോ. ​​​ശീ​​​ത​​​ൾ ചൗ​​​ധ​​​രി, ഡോ. ​​​ആ​​​ഷി​​​ക് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ർ​​​വേ. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്ന സ​​​ർ​​​വേ​​​യി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള മൈ​​​ക്രോ​ ബ​​​യോ​​​ള​​​ജി​​​സ്റ്റു​​ക​​ൾ, ഗ​​​വേ​​​ഷ​​​ക​​​ർ, വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ, കൂ​​​ൺ പ്രേ​​​മി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ മു​​​പ്പ​​​തി​​​ല​​​ധി​​​കം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ വാ​​​ക്ക് വി​​​ത്ത് വി​​​സി എ​​​ൻ​​ജി​​ഒ​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ വി. ​​​ര​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​സി​​​സ്റ്റ​​​ന്‍റ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ര​​​മ്യ രാ​​​ഘ​​​വ​​​ൻ, ഫോ​​​റ​​​സ്റ്റ് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ ഡോ. ​​​ഇ​​ല്യാ​​സ് റാ​​വു​​​ത്ത​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഫം​​​ഗ​​​സ് വൈ​​​വി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​ബോ​​​ധം, ഗ​​​വേ​​​ഷ​​​ണം, സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യ്ക്ക് സ​​​ർ​​​വേ വേ​​​ദി​​​യാ​​​യി.​ ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലാ​​​യി വ​​​ള​​​യം​​​ചാ​​​ൽ, മീ​​​ൻ​​​മു​​​ട്ടി, ക​​​രി​​​യ​​​ൻ​​​കാ​​​പ്പ്, ചാ​​​വ​​​ച്ചി, കൊ​​​ട്ടി​​​യൂ​​​ർ, ചു​​​ള്ളി​​​ക്ക​​​ണ്ടം, പ​​​രി​​​പ്പു​​​തോ​​​ട് എ​​​ന്നീ ഏ​​​ഴ് ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യാ​​​ണ് ഫീ​​​ൽ​​​ഡ് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. 2025-ൽ ​​​ന​​​ട​​​ന്ന പ്ര​​​ഥ​​​മ സ​​​ർ​​​വേ​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ആ​​​റ​​​ള​​​ത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വാ​​​ർ​​​ഷി​​​ക ഫം​​​ഗ​​​സ് സ​​​ർ​​​വേ​​​യാ​​​ണി​​​ത്.

K-Rail Survey

പ​​​വി​​​ഴ​​​പ്പു​​​റ്റു​​​ക​​​ളോ​​​ട് സാ​​​മ്യ​​​മു​​​ള്ള കൂ​​​ണു​​​ക​​​ളും

വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലെ പ​​​വി​​​ഴ​​​പ്പു​​​റ്റു​​​ക​​​ളോ​​​ട് സാ​​​മ്യ​​​മു​​​ള്ള ശാ​​​ഖ​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ ‘കോ​​​റ​​​ൽ ഫം​​​ഗ​​​സു​​​ക​​​ൾ’, നി​​​ര​​വ​​​ധി ‘ബോ​​​ലെ​​​റ്റു​​​ക​​​ൾ’, ‘പോ​​​ളി​​​പോ​​​റു​​​ക​​​ൾ’ എ​​​ന്നി​​​വ ആ​​​റ​​​ള​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പ്രാ​​​ണി​​​ക​​​ളെ​​​യും മ​​​റ്റ് ആ​​​ർ​​​ത്രോ​​​പോ​​​ഡു​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ഒ​​​ട്ട​​​ന​​​വ​​​ധി എ​​​ന്‍റ​​​മോ​​​പാ​​​ത്തോ​​​ജെ​​​നി​​​ക് വി​​​ഭാ​​​ഗ​​​ത്തെ​​​യും (ശ​​​ല​​​ഭ​​​ങ്ങ​​​ൾ, ചി​​​ല​​​ന്തി​​​ക​​​ൾ, ഉ​​​റു​​​മ്പു​​​ക​​​ൾ, ലെ​​​പി​​​ഡോ​​​പ്റ്റ​​​റ​​​ൻ ലാ​​​ർ​​​വ​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ വ​​​ള​​​രു​​​ന്ന​​​വ) ക​​​ണ്ടെ​​​ത്തി. ഇ​​​ത് വ​​​ന ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​യെ​​​യും ആ​​​രോ​​​ഗ്യ​​​ത്തെ​​​യു​​​മാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്.

പ്രാ​​​ണി​​​ക​​​ളു​​​ടെ എ​​​ണ്ണം സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ലും ജൈ​​​വി​​​ക കീ​​​ട​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഇ​​​വ​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളി​​​ലും ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തി​​​നു വ​​​ലി​​​യ താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​യാ​​​ണ് ഇ​​​വ​​​യെ​​​ന്ന് ഗ​​​വേ​​​ഷ​​​ക​​​ർ പ​​​റ​​​ഞ്ഞു.

 

K-Rail Survey

ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മാ​​​യ​​​വ​​​യും മാ​​​ര​​​ക വി​​​ഷ​​​മു​​​ള്ള​​​വ​​​യും

സ​​​ർ​​​വേ​​​യി​​​ൽ ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​വും പോ​​​ഷ​​​കസ​​​ന്പ​​​ന്ന​​​വും ഔ​​​ഷ​​​ധ ഗു​​​ണ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ​​​തു​​​മാ​​​യ 25ഓ​​​ളം ഇ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​റ​​​ള​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ടെ​​​ർ​​​മി​​​റ്റോ​​​മൈ​​​സ​​​സ്, ഔ​​​ഡെ​​​മാ​​​ൻ​​​സി​​​യെ​​​ല്ല, ഫ്ളെ​​​ബോ​​​പ​​​സ്, ഓ​​​റി​​​ക്കു​​​ലേ​​​റി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മാ​​​യ​​​വ. ഗാ​​​നോ​​​ഡെ​​​ർ​​​മ​​ട്രാ​​​മെ​​​റ്റ​​​സ് എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​യാ​​​ണ് ഔ​​​ഷ​​​ധ​​​ഗു​​​ണ​​​മു​​​ള്ള കൂ​​​ണു​​​ക​​​ൾ.

ഇ​​​രു​​​ട്ടി​​​ൽ നേ​​​രി​​​യ വെ​​​ളി​​​ച്ചം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ഫി​​​ലോ​​​ബോ​​​ലെ​​​റ്റ​​​സ് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പൂ​​​ർ​​​വ​​​മാ​​​യ ‘ബ​​​യോ​​​ലു​​​മി​​​ന​​​സെ​​​ന്‍റ്’ (സ്വ​​​യം പ്ര​​​കാ​​​ശി​​​ക്കു​​​ന്ന) കൂ​​​ണു​​​ക​​​ളും ഇ​​​വി​​​ടെ​​​യു​​​ണ്ട്. ക്ലാ​​​ർ​​​ക്കി​​​ൻ​​​ഡ, ക്ലോ​​​റോ​​​ഫി​​​ല്ലം, ഗാ​​​ല​​​റി​​​ന, ഇ​​​നോ​​​സി​​​ബി എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട മാ​​​ര​​​ക​​​മാ​​​യ വി​​​ഷ​​​ക്കൂ​​​ണു​​​ക​​​ളാ​​​ണ് സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​വ ഭ​​​ക്ഷ​​​ണ​​​മാ​​​ക്കി​​​യാ​​​ൽ ക​​​ടു​​​ത്ത വി​​​ഷ​​​ബാ​​​ധ​​​യേ​​​ൽ​​​ക്കും.

Tags : Aralam Wildlife Sanctuary mushroom species mushrooms

Recent News

Corehub Up