x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി നോ​ക്കൗ​ട്ടി​ല്‍

വെബ്ഡെസ്ക്
Published: June 27, 2026 01:35 AM IST | Updated: June 27, 2026 01:35 AM IST

പ്രതീകാത്മക ചിത്രം

മി​സൂ​റി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ഫ് ചാ​മ്പ്യ​ന്മാ​രാ​യി നെ​ത​ര്‍​ല​ന്‍​ഡ്‌​സ്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 3-1നു ​ടു​ണീ​ഷ്യ​യെ കീ​ഴ​ട​ക്കി​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്; ഗ​ല​റി​യി​ല്‍ നി​റ​ഞ്ഞ ഓ​റ​ഞ്ചു കൂ​ട്ട​ത്തി​നു സ​ന്തോ​ഷ​ദി​നം.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ട് ജ​യ​വും ഒ​രു സ​മ​നി​ല​യും ഉ​ള്‍​പ്പെ​ടെ ഏ​ഴ് പോ​യി​ന്‍റാ​ണ് ഓ​റ​ഞ്ചീ​സി​ന്. അ​ഞ്ച് പോ​യി​ന്‍റു​മാ​യി ജ​പ്പാ​നും നാ​ല് പോ​യി​ന്‍റു​മാ​യി സ്വീ​ഡ​നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത് ഗ്രൂ​പ്പി​ല്‍​നി​ന്ന് നോ​ക്കൗ​ട്ടി​ലേ​ക്കു മു​ന്നേ​റി. നോ​ക്കൗ​ട്ടി​ല്‍ മൊ​റോ​ക്കോ​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

ബ്രോ​ബി ബ്രോ

​മൂ​ന്നാം മി​നി​റ്റി​ല്‍ എ​ല്ലി​സ് ഷെ​ഹ്‌​റി​യു​ടെ സെ​ല്‍​ഫ് ഗോ​ളി​ല്‍ ടു​ണീ​ഷ്യ​ന്‍ വ​ല കു​ലു​ങ്ങി. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്. മ​ലെ​നും ഡെ​ന്‍​സി​ല്‍ ഡെം​ഫ്രി​സും ചേ​ര്‍​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.

ഏ​ഴാം മി​നി​റ്റി​ല്‍ ബ്ര​യാ​ന്‍ ബ്രോ​ബി നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ലീ​ഡ് ഉ​യ​ര്‍​ത്തി. കോ​ര്‍​ണ​ര്‍​ കി​ക്കി​നു​ശേ​ഷം ല​ഭി​ച്ച പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു ബ്രോ​ബി​യു​ടെ ഗോ​ള്‍. വി​ര്‍​ജി​ല്‍ വാ​ന്‍​ഡി​ക്കി​ന്‍റെ ഹെ​ഡ​റി​നു​ശേ​ഷം ല​ഭി​ച്ച പ​ന്ത് ബ്രോ​ബി വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ ബ്രോ​ബി​യു​ടെ ആ​ദ്യഷോ​ട്ടാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

എ​ന്നാ​ല്‍, 54-ാം മി​നി​റ്റി​ല്‍ ടു​ണീ​ഷ്യ തി​രി​ച്ച​ടി​ച്ചു. ഹ​സെം മ​സ്തൂ​റി​യാ​യി​രു​ന്നു ഗോ​ള്‍ നേ​ടി​യ​ത്. 62-ാം മി​നി​റ്റി​ല്‍ ഓ​റ​ഞ്ചീ​സി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ച് യാ​ന്‍ പോ​ള്‍ വാ​ന്‍ ഹെ​ക്കെ​യു​ടെ ഹോ​ഡ​ര്‍ ഗോ​ള്‍. ലെ​ഫ്റ്റ് വിം​ഗ് കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍​നി​ന്നാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി.

ലോ​ക​ക​പ്പി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ 10-ാം നോ​ക്കൗ​ട്ട് പ്ര​വേ​ശ​മാ​ണ്. ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ എ​ഡി​ഷ​നി​ലും ഓ​റ​ഞ്ചീ​സ് നോ​ക്കൗ​ട്ടി​ലെ​ത്തി​യെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 1994ല്‍ ​ആ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് അ​വ​സാ​ന​മാ​യി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ തോ​ല്‍​വി വ​ഴ​ങ്ങു​ന്ന​ത്.

03

ബ്ര​യാ​ന്‍ ബ്രോ​ബി ഈ ​ലോ​ക​ക​പ്പി​ല്‍ എ​ടു​ത്ത ആ​ദ്യ മൂ​ന്നു ഷോ​ട്ടും ഗോ​ളാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ബ്രോ​ബി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ഴാ​ണ് ഈ ​അ​പൂ​ര്‍​വ​ത. 1982ല്‍ ​ഹം​ഗ​റി​യു​ടെ ലാ​സ്ലോ കി​സ്, 2018ല്‍ ​കൊ​ളം​ബി​യ​യു​ടെ യെ​റി മി​ന എ​ന്നി​വ​രാ​ണ് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇ​തി​നു മു​മ്പ് ആ​ദ്യ മൂ​ന്നു ഷോ​ട്ടും ഗോ​ളാ​ക്കി​യ​വ​ര്‍.

Tags : Netherlands group champions knockout FIFA World Cup Football

Recent News

Corehub Up