x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാക്കളുടെ പ്രശ്നവും അയോധ്യക്കൊള്ളയും: രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ൻ
Published: August 20, 2026 12:43 AM IST | Updated: August 20, 2026 12:43 AM IST

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡൽഹിയിൽ ചേർന്നപ്പോൾ.

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തു യു​​​​​വാ​​​​​ക്ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​യോ​​​​​ധ്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക്കൊ​​​​​ള്ള​​​​​യി​​​​​ലും രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധം ആ​​​​​ളി​​​​​ക്ക​​​​​ത്തി​​​​​ക്കാ​​​​​ൻ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി യോ​​​​​ഗ​​​​​ത്തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​നം.

ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യെ പ്ര​​​​​തി​​​​​ക്കൂ​​​​​ട്ടി​​​​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​യോ​​​​​ധ്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക്കൊ​​​​​ള്ള​​​​​യി​​​​​ലും ശ്ര​​​​​ദ്ധ​​​​യൂ​​​​ന്നാ​​​​നാ​​​​ണു കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ദി​​​​​രാ ഭ​​​​​വ​​​​​നി​​​ൽ​​ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി​​​​​യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​ത്.

ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യെ ശ്ര​​​​​ദ്ധാ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കി രാ​​​​​ജ്യ​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള യു​​​​​വാ​​​​​ക്ക​​​​​ളെ ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കാ​​​​​നാ​​​​​ണ് പു​​​തി​​​യ നീ​​​ക്കം. ഇ​​​​​തി​​​​​നാ​​​​​യി രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ കോ​​​​​ട്ട, ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ ഡെ​​​​​റാ​​​​​ഡൂ​​​​​ൺ, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ഹു​​​​​ൽ ഗാ​​​ന്ധി വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​പ്പി‍​ലാ​​​​​ക്കി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​സം​​​​​വാ​​​​​ദ പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യ ഛാത്രോം ​​​കീ ​​ഗൂ​​​​​ഞ്ജ് (വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ധ്വ​​​​​നി) തു​​​​​ട​​​​​രാ​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി​​​​​യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

രാ​​​​​ജ്യ​​​​​ത്തെ എ​​​​​ണ്ണൂ​​​​​റി​​​​​ല​​​​​ധി​​​​​കം ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഛാത്രോം ​​​കീ ​​ഗൂ​​​​​ഞ്ജ് ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നും ഇ​​​​​തി​​​​​ൽ പ​​​​​ല ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും രാ​​​​​ഹു​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി യോ​​​​​ഗ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി.​​​​​വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​ക്കു​​​​​മു​​​​​ന്നി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ മി​​​​​ന്ന​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം വി​​​​​ദ്യാ​​​​​ർ​​​​​ഥി പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യെ​​​​​ന്നും അ​​​​​ടു​​​​​ത്തി​​​​​ടെ സ​​​​​മാ​​​​​പി​​​​​ച്ച പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ വ​​​​​ർ​​​​​ഷ​​​​​കാ​​​​​ല​​​​​സ​​​​​മ്മേ​​​​​ള​​​​​നം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു പൂ​​​​​ർ​​​​​ണ വി​​​​​ജ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

അ​​​​​യോ​​​​​ധ്യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ത്ത​​​​​ട്ടി​​​​​പ്പ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബൂ​​​​​ത്ത്, ഗ്രാ​​​​​മ, പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് എ​​​​​ല്ലാ പ്ര​​​​​ദേ​​​​​ശ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

അ​​​​​രു​​​​​ണാ​​​​​ച​​​​​ലി​​​​​ലെ ചൈ​​​​​നീ​​​​​സ് നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റം, മ​​​​​ണ്ഡ​​​​​ല​​​​​പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​ണ​​​​​യം എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്നു. ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ ഹ​​​​​ൽ​​​​​ദ്വാ​​​​​നി​​​​​യി​​​​​ൽ ഖാ​​​​​ർ​​​​​ഗെ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​പാ​​​​​ടി​​​​​ക്കു​​​​​ശേ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മാ​​​​​പ്പ് പ​​​​​റ​​​​​യ​​​​​ണ​​​​​മെ​​​​​ന്ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി​​​​​യി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളും കോ​​​​​ൺ​​​​​ഗ്ര​​​​​സ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ 88ല​​​​​ധി​​​​​കം പേ​​​​​രാ​​​​​ണ് നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ലേ​​​​​റെ നീ​​​​​ണ്ട യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്.

Tags : YouthIssue AyodhyaLoot Congress NationwideProtests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up