സ്കോഡ സ്ലാവിയ
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഹെഡ് ലാമ്പുകളും ടെയില്‍ലാമ്പുകളും പുതുക്കിയ അലോയ് ഡിസൈനുകളും ഇന്റീരിയര്‍ തീമുകളും സ്ലാവിയയ്ക്കു മികച്ച ഡിസൈനും രൂപഭംഗിയും നല്‍കുന്നുണ്ട്.
ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍ ഉണ്ട്. കൂടാതെ പാര്‍ക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 360 ഡിഗ്രി ഏരിയ വ്യൂ കാാമറ സിസ്റ്റവും ലഭ്യമാണ്. ആറ് എയര്‍ബാഗുകളും മികച്ച സുരക്ഷാസവിശേഷതകളും ഉള്‍പ്പെടെ ഫൈവ്സ്റ്റാര്‍ ഗ്ലോബല്‍ സുരക്ഷാറേറ്റിംഗ് സ്ലാവിയയ്ക്കുണ്ട്.
പുതിയ സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. വാഹനപ്രേമികള്‍ക്ക് പുതിയ മോഡൽ സൂപ്പര്‍ബിനായുള്ള താത്പര്യം അറിയിക്കാൻ അവസരമുണ്ടെന്നും അധികൃതർ പറഞ്ഞു.