x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരകയറാതെ ഓഹരിവിപണി

വെബ്ഡെസ്ക്
Published: August 19, 2026 11:23 PM IST | Updated: August 19, 2026 11:23 PM IST

പ്രതീകാത്മക ചിത്രം

മൂം​​ബൈ: യു​​എ​​സ് എ​​ഫ്ഒ​​എം​​സി യോ​​ഗ​​ത്തി​​ന്‍റെ മി​​നി​​റ്റ്സ് പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി നി​​ക്ഷേ​​പ​​ക​​ർ ജാ​​ഗ്ര​​ത പാ​​ലി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ​​യും ഇ​​ടി​​വി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ദി​​വ​​സ​​മാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നെ​​തി​​രേ​​യു​​ള്ള യു​​എ​​സ് ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന്‍റെ പോ​​രാ​​ട്ടം തു​​ട​​രു​​മെ​​ന്ന നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ശ​​ങ്ക​​യാ​​ണ് വി​​പ​​ണിയെ സ്വാ​​ധീ​​നി​​ച്ച​​ത്. ഓ​​ഗ​​സ്റ്റ് 11 മു​​ത​​ൽ നി​​ഫ്റ്റി 50 സൂ​​ചി​​ക തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴു സെ​​ഷ​​നു​​ക​​ളി​​ലാ​​യി ന​​ഷ്ട​​ത്തി​​ലാ​​ണ്. ഓ​​ഗ​​സ്റ്റ് 14 മു​​ത​​ലാ​​ണ് സെ​​ൻ​​സെ​​ക്സ് ഇ​​ടി​​വ് നേ​​രി​​ടു​​ന്ന​​ത്.

ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 325.78 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 76,909ലും ​​നി​​ഫ്റ്റി 76.60 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 24,078ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

വി​​ശാ​​ല വി​​പ​​ണി സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.21 %, 0.51 % വീ​​തം ഇ​​ടി​​വി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ൾ പൊ​​തു​​വെ ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്ന​​പ്പോ​​ൾ ഇ​​തി​​നെ പ്ര​​തി​​രോ​​ധി​​ച്ച​​ത് ഐ​​ടി മാ​​ത്ര​​മാ​​യി​​രു​​ന്നു. 0.73 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​ക്കി.

വി​​പ​​ണി​​യു​​ടെ പൊ​​തു​​സ്വ​​ഭാ​​വം ന​​ഷ്ട​​ത്തി​​ന്‍റേ​​താ​​യി​​രു​​ന്നു. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2173 ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യ​​പ്പോ​​ൾ 1320 എ​​ണ്ണം നേ​​ട്ട​​മു​​ണ്ടാ​​ക്കി. 116 ഓ​​ഹ​​രി​​ക​​ളി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

Tags : StockMarket Business NSE BSE Nifty Sensex

Recent News

Corehub Up