ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പാലായില്‍ സ്വാസിക ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരം സ്വാസിക ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യവില്പന സോഷ്യല്‍ വര്‍ക്കര്‍ നിഷ ജോസ് നിര്‍വഹിച്ചു. മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ മായ രാഹുല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി.സി. ജോസഫ്, ലിബി ഏബ്രഹാം (ഗോള്‍ഡ് അസോസിയേഷന്, പാലാ), പാലാ അര്‍ബന്‍ ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍ മാത്യു തറപ്പേല്‍, ചലച്ചിത്ര താരം വി.കെ. ശ്രീരാമന് എന്നിവര്‍ പ്രസംഗിച്ചു.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാം സിബിന്, സിഇഒ സഞ്ജയ് ജോര്‍ജ്, സിഎഫ്ഒ സ്വരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പാലായിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ഉദ്ഘാടനവേളയില്‍ വിതരണം ചെയ്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്കി.
പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
Tags : BobbyChemmanur Jewellers Pala Started Business