x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: സി​ന്ധു, ആ​യു​ഷ് മു​ന്നോ​ട്ട്

വെബ്ഡെസ്ക്
Published: August 20, 2026 12:08 AM IST | Updated: August 20, 2026 12:08 AM IST

പി.​വി. സി​ന്ധു​, ആ​യു​ഷ് ഷെ​ട്ടി

ന്യൂ​ഡ​ല്‍​ഹി: ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യുടെ ആ​യു​ഷ് ഷെ​ട്ടി​യും പി.​വി. സി​ന്ധു​വും പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി.

അ​തേ​സ​മ​യം, പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ല​ക്ഷ്യ സെ​ന്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്ത്. 14-ാം സീ​ഡാ​യ ല​ക്ഷ്യ സെ​ന്‍ അ​മേ​രി​ക്ക​യു​ടെ ഗ്രേ​റ്റ് ടാ​നി​നോ​ടാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 19-21, 21-19, 21-17നാ​യി​രു​ന്നു അ​മേ​രി​ക്ക​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​ര്‍ 13 മി​നി​റ്റ് നീ​ണ്ടു. ആ​യു​ഷ് ഷെ​ട്ടി, ര​ണ്ടാം റൗ​ണ്ടി​ല്‍ ശ്രീ​ല​ങ്ക​യു​ടെ ഡു​മി​ന്ദു അ​ബേ​വി​ക്ര​മ​യെ​യും കീ​ഴ​ട​ക്കി; 21-8, 21-10.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഒ​മ്പ​താം സീ​ഡാ​യ പി.​വി. സി​ന്ധു കാ​ന​ഡ​യു​ടെ വെ​ന്‍ യു ​ഷാ​ങി​നെ​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യ​ത്; 21-16, 21-17. അ​തേ​സ​മ​യം, വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഉ​ന്ന​തി ഹൂ​ഡ ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

ഡ​ബി​ള്‍​സി​ല്‍ സ​മ്മി​ശ്രം

മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ധ്രു​വ് ക​പി​ല-​ത​നി​ഷ ക്രാ​സ്റ്റോ കൂ​ട്ടു​കെ​ട്ട് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. 15-ാം സീ​ഡാ​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ 21-11, 21-11ന് ​മ​ക്കോ​വ​യു​ടെ ലി​യോ​ങ് ഇ​യോ​ക്ക്-​വെ​ങ് ചി ​കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യ​ത്.

പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി കൂ​ട്ടു​കെ​ട്ടി​ന് ര​ണ്ടാം റൗ​ണ്ടി​ലും വാ​ക്കോ​വ​ര്‍. എം.​ആ​ര്‍. അ​ര്‍​ജു​ന്‍-​ഹ​രി​ഹ​ര​ന്‍ അം​ഷ​ക​രു​ണ​ന്‍ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

Tags : WorldBadmintonChampionship Sindhu AYUSH Ahead Sports

Recent News

Corehub Up