Kerala
മരട്: മോഡലിംഗിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിച്ച കേസിലെ മുഖ്യപ്രതി ആലുവ തൈനോത്തില് കടവില് റോഡില് താമസിക്കുന്ന ഗുരുവായൂര് തൈക്കാട് സ്വദേശി സിന്ധു എന്ന സ്റ്റോയ്സിയെ ഇന്നലെ വൈകുന്നേരം കൊച്ചിയിലെത്തിച്ചു.
സെക്സ് റാക്കറ്റിന്റെ പ്രധാന ആസൂത്രകയായ ഇവരെ മുംബൈയിൽനിന്നാണു പോലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേരെക്കൂടി പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലുള്ള അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളെയും പ്രതികളുടെ ഗുണ്ടാബന്ധങ്ങളെയുംകുറിച്ചുള്ള അന്വേഷണത്തിലാണു പോലീസ്.
സിന്ധുവിനെയും നിലവിൽ റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു പോലീസ് ശ്രമിക്കുന്നത്.
ഫാഷൻ ഷോയുടെയും മോഡലിംഗിന്റെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരിൽ യുവതികളെ സിന്ധുവിന്റെ ദുബായിലുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഏജന്റുമാരായാണ് അലീനയും മഞ്ജിമയും പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേരിലായിരുന്നു ഫാഷൻ ഷോയുടെയും മോഡലിംഗിന്റെയും പരസ്യങ്ങളും മറ്റും നൽകി യുവതികളെ പ്രതികൾ ആകർഷിച്ചിരുന്നത്.
യുവതികളെ ദുബായിൽ എത്തിച്ചുകഴിഞ്ഞാൽ ഇവരുടെ ഫോട്ടോകൾ വാട്സാപ് വഴി കൈമാറിയായിരുന്നു സംഘം ഇടപാട് ഉറപ്പിച്ചിരുന്നത്. മയക്കുമരുന്ന് നൽകിയും മർദിച്ചും ഇരകളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയശേഷം ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഒളികാമറകൾ സ്ഥാപിച്ചാണ് പകർത്തിയിരുന്നത്.
ഈ ഇടപാടിലൂടെയും ലക്ഷങ്ങൾ കൈമാറിയിരുന്നുവെന്ന് പറയുന്നു.
Sports
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ് ബാഡ്മിന്റണില് ഇന്ത്യയുടെ ലക്ഷ്യ സെന് (പുരുഷ സിംഗിള്സ്), പി.വി. സിന്ധു (വനിത സിംഗിള്സ്) എന്നിവര് ക്വാര്ട്ടറില്. പുരുഷ ഡബിള്സില് ചിരാഗ്ഷെട്ടി - സാത്വിക്സായ് രാജ് സഖ്യം ക്വാര്ട്ടറില് ഇടംനേടി. പുരുഷ സിംഗിള്സില് കിഡംബി ശ്രീകാന്ത് പ്രീക്വാര്ട്ടറില് പുറത്തായി.
District News
പയ്യാവൂർ: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) പയ്യാവൂർ പൊന്നുംപറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് സിന്ധു ബെന്നിയെ ആദരിച്ചു. ജോസ് ചിറപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജോൺ പൗവത്തേൽ ആമുഖ പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ ഗോപാലൻ, മോളി ജോൺ, യശോദ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ ഭൗതികമായ വികസനങ്ങൾക്കായി പ്രധാന പങ്കു വഹിച്ചത് ഇപ്പോഴുള്ള വയോജനങ്ങളാണെന്നും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്ത് നിർത്തി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി സംരക്ഷിക്കാൻ ആവശ്യമായവ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരള സീനിയർ സിറ്റിസൺ ഫോറം അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡുകളും വിതരണം ചെയ്തു.
Sports
ജക്കാര്ത്ത: ഇന്തോനേഷ്യ ഓപ്പണ് ബാഡ്മിന്റണില് ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെന് എന്നിവര് ക്വാര്ട്ടറില്.
വനിതാ സിംഗിള്സില് ഡെന്മാര്ക്കിന്റെ ലിന് ജെര്ഫെര്ഡറ്റിനെ പ്രീക്വാര്ട്ടറില് നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് അവസാന എട്ടിലേക്കു മുന്നേറിയത്. സ്കോര്: 21-19, 21-18. പുരുഷ സിംഗിള്സില് ഹോങ്കോംഗിന്റെ ജേസണ് ഗുണവാനെയാണ് ലക്ഷ്യ സെന് പ്രീക്വാര്ട്ടറില് തോല്പ്പിച്ചത്. സ്കോര്: 21-10, 21-11.
Sports
ജക്കാര്ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ് ടൂര്ണമെന്റില് ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെന്, കിഡംബി ശ്രീകാന്ത് എന്നിവര് പ്രീക്വാര്ട്ടറില്.
പുരുഷ സിംഗിള്സില് എച്ച്.എസ്. പ്രണോയ് എന്നിവര് പുറത്തായി. തായ്വാന്റെ വാങ് സു വീയെ കീഴടക്കിയാണ് ലക്ഷ്യ പ്രീക്വാര്ട്ടറില് പ്രവേശിച്ചത്; 21-13, 16-21, 21-14.