മിച്ചി മർപു
കൊച്ചി: കോതമംഗലം എംഎ കോളജിൽ എൻജിനിയറിംഗ് വിദ്യാർഥി മിച്ചി മർപുവിന്റെ മരണത്തിൽ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. കോളജ് മാനേജ്മെന്റ് ആണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്.
കോളജ് ഗവേണിംഗ് ബോർഡിലെ മൂന്ന് അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്കും ഉൾപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച മാനേജ്മെന്റ്, വകുപ്പ് മേധാവിയെയും, കെടിയു കോർഡിനേറ്ററെയും മാറ്റി നിർത്തുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines