x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ സി​എ​ൻ​ജി നി​റ​യ്ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 19, 2026 06:29 PM IST | Updated: August 19, 2026 06:29 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ സി​എ​ൻ​ജി നി​റ​യ്ക്കു​ന്ന​തി​നി​ടെ ട്ര​ക്കി​ന്‍റെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​ക്രി ക​ലാ​ൻ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:37 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് പോ​ലീ​സി​നെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ട്ര​ക്കി​ന്‍റെ സി​ലി​ണ്ട​റി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഔ​ട്ട​ർ ഡി​സി​പി അ​റി​യി​ച്ചു.

ഗ്യാ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags : Accident CNG Death GasStation Delhi

Recent News

Corehub Up