x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും പു​തി​യ കാ​ര്‍; പ്ര​ഖ്യാ​പ​ന​വു​മാ​യി ജോ​സ​ഫ് വി​ജ​യ്

വെബ് ഡെസ്ക്
Published: August 19, 2026 04:36 PM IST | Updated: August 19, 2026 04:54 PM IST

ജോ​സ​ഫ് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ എം​എ​ല്‍​എ​മാ​ര്‍​ക്കും പു​തി​യ കാ​ര്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്. എം​എ​ല്‍​എ​മാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മി​ക​ച്ച രീ​തി​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നു​മാ​ണ് കാ​ർ ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ഓ​രോ നി​യ​മ​സ​ഭാം​ഗ​ത്തി​നും 75,000 രൂ​പ​യു​ടെ അ​ല​വ​ന്‍​സും ല​ഭി​ക്കും. ഡ്രൈ​വ​റു​ടെ ശ​മ്പ​ള​വും കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ള്‍​ക്കു​മാ​യാ​ണ് തു​ക. ഇ​വ​യ്ക്ക് പു​റ​മേ ഓ​രോ എം​എ​ല്‍​എ ഓ​ഫീ​സി​ലും അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കാ​നാ​യി മാ​സം 25,000 രൂ​പ​യും സ​ർ​ക്കാ​ർ ന​ൽ​കും.

അ​ടി​സ്ഥാ​ന​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ എം​എ​ല്‍​എ​മാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി​സി​കെ എം​എ​ല്‍​എ ജോ​തി​മ​ണി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം. വി​ഷ​യം ഉ​ന്ന​യി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

 

Tags : TamilNadu MLA JosephVijay Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up