x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

വെബ് ഡെസ്‌ക്
Published: August 19, 2026 04:07 PM IST | Updated: August 19, 2026 04:54 PM IST

പ്രതീകാത്മക ചിത്രം

ഭാ​വ്ന​ഗ‍​ർ: ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​റി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം. വ്യാ​ജ​മ​ദ്യം കു​ടി​ച്ച നാ​ലു​പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് വ്യാ​ജ​മ​ദ്യം കു​ടി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണ്. മ​ദ്യ​ക്കു​പ്പി​ക​ള​ട​ങ്ങി​യ 15 പെ​ട്ടി​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഘോ​ഘ താ​ലൂ​ക്കി​ലെ ഖ​രാ​ദി ഗ്രാ​മ​ത്തി​ൽ ഏ​ഴ് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​നി​ടെ ആ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​ളു​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

20 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു. ഇ​തി​ൽ 12 പേ​ർ ഭാ​വ്ന​ഗ​ർ സി​റ്റി ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു​പേ​ർ ആ​രോ​ഗ്യാം ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ബി​ഐ​എം​എ​സ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ർ വേ​ദ് ഐ​സി​യു​വി​ലു​മാ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

Tags : Fake liquor tragedy Gujarat Death Treatment Hospitals

Recent News

Corehub Up