x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രസീലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 21 മരണം

വെബ് ഡെസ്ക്
Published: August 19, 2026 04:32 PM IST | Updated: August 19, 2026 04:32 PM IST

പ്രതീകാത്മ ചിത്രം.

 ബ്രസീലിയ: ബ്രസീലിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 21 പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണസംസ്ഥാനമായ പരാനയിലെ ദേശീയ പാതയിൽ ഇംബിറ്റുവ നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. എതിർദിശയിലൂടെ വരുകയായിരുന്ന യാത്രാബസും വലിയ ട്രക്കും കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ട്രക്ക് ഡ്രൈവറും മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

Tags : Accident Brazil Bus-Truck Collision

Recent News

Corehub Up