x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

വെബ് ഡെസ്ക്
Published: August 19, 2026 09:02 PM IST | Updated: August 19, 2026 09:02 PM IST

എസ്എഫ്ഐ പ്രതിഷേധം

കൊ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മെ​ബി​ൻ ജോ​സ്, ബേ​സി​ൽ, യ​ദു, വി​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

ഓ​ഗ​സ്റ്റ് 16ന് ​ആ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​ത്. സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു​വെ​ന്നും കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും കാ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ സി​സ തോ​മ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

‌‌‌‌ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്നും ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags : SFI Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up