പാക്കിസ്ഥാൻ ബാറ്റർ ഷാൻ മസൂദിനെ പുറത്താക്കി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരം ഒല്ലി റോബിൻസൺ.
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് തകർന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 171ൽ അവസാനിച്ചു.
ഇമാം ഉള് ഹഖ് (42), അബ്ദുള്ള ഷഫീഖ് (61) എന്നിവരാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസണും ജോഷ് ടംഗും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി.
Tags : Pakistan LeedsCricketTest AllOut England Sports